Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വിഘ്‌നേഷിന് സീറ്റുറപ്പ്!! എല്ലാ മല്‍സരവും കളിക്കും? രോഹിത്തില്ലെങ്കില്‍ മുംബൈയ്ക്കു ഈ 11

ഐപിഎല്ലിന്റെ 18ാം സീസണില്‍ ആദ്യ രണ്ടു കളിയിലെ ഫ്‌ളോപ്പ് ഷോയ്ക്കു ശേഷം രാജകീയ തീരിച്ചുവരവ് നടത്തിയിരിക്കുകാണ് അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. ഹോംഗ്രൗംണ്ടായ വാംഖഡെയില്‍ നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നിലം തൊടീക്കാതെയാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും പറപ്പിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്നും ഒറ്റയടിക്കു മുംബൈ ആറാം സ്ഥാനത്തേക്കും ഉയര്‍ന്നിരിക്കുകയാണ്.

മുംബൈ വിജയവഴിയില്‍ മടങ്ങിയെങ്കിലും ഒരു പ്രധാന ആശങ്ക അവര്‍ക്കു ഇപ്പോഴുമുണ്ട്. അതു മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയുടെ ഫോമിന്റെ കാര്യത്തിലാണ്. സീസണില്‍ ഇതിനകം കളിച്ച മൂന്നു മല്‍സരങ്ങളിലും അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായി കഴിഞ്ഞു. 0, 8, 13 എന്നിങ്ങനെയാണ് മുന്‍ മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍. മോശം പ്രകടനം തുടര്‍ന്നാല്‍ രോഹിത്തിനെ ടീമില്‍ നിന്നും മാറ്റി നിര്‍ത്താന്‍ മുംബൈ നിര്‍ബന്ധിതരാവുകയും ചെയ്യും.

രോഹിത്തിന്റെ ചീട്ട് കീറിയാല്‍ മലയാളി യുവ സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിനായിരിക്കും കോളടിക്കാന്‍ പോവുന്നത്. സീസണിലെ ഇനിയുള്ള മല്‍സരങ്ങളില്‍ ഇതു അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങള്‍ തീര്‍ച്ചയായും നല്‍കുമെന്നുറപ്പാണ്. രോഹിത്തിനെ ഒഴിവാക്കുകയാണെങ്കില്‍ മുംബൈയുടെ ശക്തമായ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നും ആരാവും ഇംപാക്ട് പ്ലെയറായേക്കുകയെന്നും നോക്കാം.

Ryan Rickelton

ടോപ്പ് ത്രീ

രോഹിത് ശര്‍മയ്ക്കു മുംബൈ ഇന്ത്യന്‍സ് ടീമില്‍ സ്ഥാനം നഷ്ടമായാല്‍ രണ്ടു വിദേശ താരങ്ങളായിരിക്കും ഓപ്പണിങ് ജോടികള്‍. ഒരാള്‍ ഇതിനകം ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ സൗത്താഫ്രിക്കയുടെ ഇടംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ റയാന്‍ റിക്കെല്‍റ്റണായിരിക്കും. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള അവസാന കളിയില്‍ അദ്ദേഹം കന്നി ഐപിഎല്‍ ഫിഫ്റ്റിയുമായി കസറിയിരന്നു.

റിക്കെല്‍റ്റണിന്റെ പുതിയ ഓപ്പണിങ് പങ്കാളി ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരമായ വില്‍ ജാക്‌സായിരിക്കും. ഈ സീസണില്‍ മുംബൈയ്്‌ക്കൊപ്പം ചേര്‍ന്ന അദ്ദേഹം ഇനിയും കാര്യമായ ഇംപാക്ടുണ്ടാക്കിയിട്ടില്ല. എന്നാല്‍ ഓപ്പണിങില്‍ തുടരെ അവസരങ്ങള്‍ ലഭിച്ചാല്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ജാക്‌സിനു ശേഷിയുണ്ട്. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം.

മുംബൈയ്ക്കായി മൂന്നാം നമ്പറിലേക്കു ഏറ്റവും മികച്ചയാള്‍ യുവ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ തിലക് വര്‍മയാണ്. തനിക്കു ഏറ്റവും ബെസ്റ്റ് പൊസിഷന്‍ ഇതാണെന്നു സമീപകാലത്തു ന്ത്യക്കു വേണ്ടി ടി20യില്‍ വണ്‍ഡൗണായി ഇറങ്ങി അദ്ദേഹം തെളിയിച്ചതാണ്. തുടരെ രണ്ടു സെഞ്ച്വറികളും മൂന്നാമനായി തിലക് നേടിയിരുന്നു. മുംബൈയിലും അദ്ദേഹത്തിനു ഈ പൊസിഷന്‍ തന്നെ നല്‍കേണ്ടത് ആവശ്യമാണ്.

TILAK VARMA

മധ്യനിരയില്‍ ഇവര്‍

മുംബൈ ഇന്ത്യന്‍സിനായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യുക 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരിക്കും. 3-4 പൊസിഷനുകളാണ് അദ്ദേഹത്തിനു ബെസ്റ്റ്. അതിലും താഴെ സൂര്യയെ കളിപ്പിക്കുന്നത് മണ്ടത്തരമായിരിക്കും. മൂന്നാം നമ്പര്‍ തിലക് വര്‍മ ഭദ്രമാക്കിയ സ്ഥിതിക്കു ഇനി അദ്ദേഹത്തിനെ നാലാം നമ്പറില്‍ കളിപ്പിക്കുകയെന്ന ഓപ്ഷന്‍ മാത്രമേ ഇനി മുംബൈയ്ക്കുള്ളൂ.

സൂര്യക്കു പിന്നാലെ അഞ്ചാമനായി കളിക്കുക ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാണ്. അതിനു ശേഷം ആറാം നമ്പറില്‍ വമ്പനടിക്കാരനായ നമാന്‍ ധിറിനെയും മുംബൈയ്ക്കു കളിപ്പിക്കാം.

ഏഴാമനായി ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റനറായിരിക്കും കളിക്കുന്നത്. ബാറ്റിങില്‍ ചില മികച്ച സംഭാവനകള്‍ നല്‍കുന്നതിനൊപ്പം നിര്‍ണണായത വിക്കറ്റുകളും വീഴ്ത്താന്‍ സാധിക്കുന്ന ബൗളറുമാണ് അദ്ദേഹം. മാത്രമല്ല കിടിലന്‍ ഫീല്‍ഡറും കൂടാിയാണ് കിവി താരം.

ബൗളിങ് ലൈനപ്പ്

ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ മിച്ചെല്‍ സാന്റ്‌നറെക്കൂടാതെ മുംബൈ ഇന്ത്യന്‍സിലെ രണ്ടാമത്തെ സ്പിന്നര്‍ മലയാളി താരം വിഘ്‌നേഷ് പുത്തൂരായിരിക്കും. കളിച്ച രണ്ടു മല്‍സരങ്ങളില്‍ നിന്നും നാലു വിക്കറ്റുകളുമായി ചൈനാമാന്‍ സ്പിന്നര്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഇനി കൂടുതല്‍ അവസരങ്ങള്‍ നല്‍കി വിഘ്‌നേഷിനെ വളര്‍ത്തിയെടുക്കുകയാണ് മുംബൈ ചെയ്യേണ്ടത്.

VIGNESH PUTHUR

രോഹിത് ശര്‍മ പുറത്തായാല്‍ അദ്ദേഹത്തിനു എല്ലാ കളിയിലും പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പാണ്. ഫോം കൂടി തുടരാനായാല്‍ താരത്തിനു ഇതു അരക്കിട്ടുറപ്പിക്കുകയും ചെയ്യാം. ബൗളിങില്‍ വിഘ്‌നേഷിനെ കളിപ്പിക്കുന്നതിനൊപ്പം ബാറ്റിങിനു ആഴം കൂട്ടാന്‍ ഇംപാക്ട് സബായി ഓള്‍റൗണ്ടര്‍ രാജ് ബവ, കെ ശ്രീജിത്ത്, റോബിന്‍ മിന്‍സ് എന്നിവരിലൊരാളെ കളിപ്പിക്കുകയും ചെയ്യാം. മൂന്നു പേരും അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കുന്ന യുവ ബാറ്റര്‍മാരാണ്.

വിഘ്‌നേഷിനു ശേഷം ഒമ്പതു മുതല്‍ 11 വരെ സ്ഥാനങ്ങളില്‍ മൂന്നു ഫാസ്റ്റ് ബൗളര്‍മാരാണ് മുംബൈ നിരയിലുണ്ടാവുക. ട്രെന്റ് ബോള്‍ട്ടും ദീപക് ചാഹറുമായിരിക്കും ടീമിലെ പ്രധാന പേസര്‍മാര്‍. മൂന്നാമത്തെ പേസറായി അരങ്ങേറ്റത്തില്‍ തന്നെ നാലു വിക്കറ്റെടുത്ത യുവ ഫാസ്റ്റ് ബൗളര്‍ അശ്വനി കുമാറിനെ കളിപ്പിക്കുകയും ചെയ്യാം. എന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിയെത്തിയാല്‍ അശ്വനിയുടെ സീറ്റ് അദ്ദേഹം പിടിച്ചു വാങ്ങുകയും ചെയ്യും.

മുംബൈയുടെ ബെസ്റ്റ് 11

റയാന്‍ റിക്കെല്‍റ്റണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, മിച്ചെല്‍ സാന്റ്‌നര്‍, വിഘ്‌നേഷ് പുത്തൂര്‍, ട്രെന്റ് ബോള്‍ട്ട്, ദീപക് ചാഹര്‍, അശ്വനി കുമാര്‍.

ഇംപാക്ട് സബ്- രാജ് ബവ/ റോബിന്‍ മിന്‍സ് / കെ ശ്രീജിത്ത്.

മുംബൈ ഇന്ത്യന്‍സ് ഫുള്‍ സ്‌ക്വാഡ്

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ട്രെന്റ് ബോള്‍ട്ട്, നമാന്‍ ധീര്‍, ജസ്പ്രീത് ബുംറ, റോബിന്‍ മിന്‍സ്, കരണ്‍ ശര്‍മ, റയാന്‍ റിക്കെല്‍ട്ടണ്‍, ദീപക് ചാഹര്‍, അല്ലാ ഗസന്‍ഫര്‍, വില്‍ ജാക്‌സ്, അശ്വനി കുമാര്‍, മിച്ചെല്‍ സാന്റ്‌നര്‍, റീസ് ടോപ്ലെ, ശ്രീജിത്ത് കൃഷ്ണന്‍, രാജ് അംഗദ് ബവ, സത്യനാരായണ രാജു, ബെവന്‍ ജോണ്‍ ജേക്കബ്‌സ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ലിസാദ് വില്യംസ്, വിഘ്‌നേഷ് പുത്തൂര്‍.

Story first published: Tuesday, April 1, 2025, 10:54 [IST]
Other articles published on Apr 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+