For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025 Retention: റിഷഭ്, രാഹുല്‍, ശ്രേയസ്, ബട്‌ലര്‍ പുറത്ത്!! ലിസ്റ്റ് പുറത്തു വിട്ട് ടീമുകള്‍

മുംബൈ: ഐപിഎല്ലിന്റെ മെഗാലേലത്തിനു മുന്നോടിയായി നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് പുറത്തു വിട്ട് ടീമുകള്‍. അടുത്ത സീസണിനു മുമ്പ് തങ്ങള്‍ക്കൊപ്പം ആരൊക്കെയുണ്ടാവുമെന്നാണ് പത്തു ഫ്രാഞ്ചൈസികളും ബിസിസിഐയെ അറിയിച്ചിരിക്കുന്നത്. മൂന്നു ക്യാപ്റ്റന്‍മാരടക്കം ചില വമ്പന്‍ താരങ്ങള്‍ നിലനിര്‍ത്തപ്പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അവരുടെ നായകന്‍ ശ്രേയസ് അയ്യരെ ഒഴിവാക്കി. ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്ത്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ എന്നിവരാണ് നിലനിര്‍ത്തപ്പെട്ട മറ്റുള്ളവര്‍.

RISHABH PANT  SHREYAS IYER

മുംബൈ ഇന്ത്യന്‍സ് 5 പേരെയും ആര്‍സിബി മൂന്നു പേരെയും സിഎസ്‌കെ 5 പേരെയും കെകെആര്‍ ആറു പേരെയും റോയല്‍സ് 6 പേരെയും എല്‍എസ്ജി 5 പേരെയും പഞ്ചാബ് 2 പേരെയും ഡിസി 4 പേരെയും എസ്ആര്‍എച്ച് 5 പേരെയും ജിടി 5 പേരെയുമാണ് നിലനിര്‍ത്തിയിരിക്കുന്നത്.

Oct 31, 2024, 7:04 pm IST
ഓരോ ടീമിന്റെയും ആര്‍ടിഎം ഓപ്ഷനുകളറിയാം

സിഎസ്‌കെ 1, മുംബൈ 1, കെകെആര്‍ 0, റോയല്‍സ് 0, എസ്ആര്‍എച്ച് 1, ജിടി 1 , ആര്‍സിബി 3, ഡിസി 2, പഞ്ചാബ് 4, എല്‍എസ്ജി 1

Oct 31, 2024, 6:40 pm IST
Mykhel
ഹാര്‍ദിക് നയിക്കും

അടുത്ത ഐപിഎല്‍ സീസണിലും ടീമിനെ ഹാര്‍ദിക് പാണ്ഡ്യ നയിക്കുമെന്നു മുംബൈ ഇന്ത്യന്‍സ്‌

Oct 31, 2024, 6:33 pm IST
ഏറ്റവും വില കൂടിയ കളിക്കാര്‍

ഹെന്‍ട്രിച്ച് ക്ലാസെന്‍ (23 കോടി), വിരാട് കോലി (21 കോടി), നിക്കോളാസ് പൂരന്‍ (21 കോടി), ജസ്പ്രീത് ബുംറ (18 കോടി), റുതുരാജ് ഗെയ്ക്വാദ് (18 കോടി), രവീന്ദ്ര ജഡേജ (18 കോടി), സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജയ്‌സ്വാള്‍ (18 കോടി), പാറ്റ് കമ്മിന്‍സ് (18 കോടി), റാഷിദ് ഖാന്‍ (18 കോടി)

Oct 31, 2024, 6:29 pm IST
ടീമുകളുടെ പക്കല്‍ ബാക്കിയുള്ള തുക

പഞ്ചാബ് 110.5 കോടി ആര്‍സിബി 83 കോടി ഡിസി 73 കോടി ലഖ്‌നൗ 69 കോടി ഗുജറാത്ത് 69 കോടി സിഎസ്‌കെ 55 കോടി കെകെആര്‍ 51 കോടി എസ്ആര്‍എച്ച് 45 കോടി മുംബൈ 45 കോടി രാജസ്ഥാന്‍ 41 കോടി

Oct 31, 2024, 5:57 pm IST
Mykhel
എല്‍എസ്ജിയില്‍ രാഹുല്‍ ഇല്ല

ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ ഒഴിവാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. നിക്കോളാസ് പൂരന്‍ (21 കോടി), രവി ബിഷ്‌നോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മൊഹ്‌സിന്‍ ഖാന്‍ (4 കോടി), ആയുഷ് ബദോനി (4 കോടി) എന്നിവരാണ് എല്‍എസ്ജിക്കൊപ്പമുള്ളത്.

Oct 31, 2024, 5:54 pm IST
പഞ്ചാബില്‍ വെറും 2 പേര്‍

പഞ്ചാബ് കിങ്‌സ് രണ്ടു കളിക്കാരെ മാത്രമേ നിലനിര്‍ത്തിയിട്ടുള്ളൂ. ശശാങ്ക് സിങ് (5.5 കോടി), പ്രഭ്‌സിമ്രന്‍ സിങ് (4 കോടി) എന്നിവരാണ് പഞ്ചാബിനൊപ്പമുള്ളവര്‍.

Oct 31, 2024, 5:52 pm IST
Mykhel
സിഎസ്‌കെ നിലനിര്‍ത്തിയവര്‍

റുതുരാജ് ഗെയ്ക്വാദിനും രവീന്ദ്ര ജഡേജയ്ക്കും 18 കോടി രൂപ വീതം സിഎസ്‌കെ നല്‍കും. മതീശ പതിരാന (13 കോടി), ശിവം ദുബെ (12 കോടി), എംഎസ് ധോണി (അണ്‍ക്യാപ്ഡ്, 4 കോടി) എന്നിവരാണ് സിഎസ്‌കെ നിലനിര്‍ത്തിയവര്‍

Oct 31, 2024, 5:50 pm IST
6 പേര്‍ റോയല്‍സില്‍ തുടരും

ആറു താരങ്ങളെയാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. നായകന്‍ സഞ്ജു സാംസണിനും യശസ്വി ജയ്‌സ്വാളിനും 18 കോടി രൂപ വീതമാണ് പ്രതിഫലം. റിയാന്‍ പരാഗിനും ധ്രുവ് ജുറേലിനും 14 കോടി വീതം നല്‍കും. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി, അണ്‍ക്യാപ്ഡ് പ്ലെയര്‍) എന്നിവരാണ് ശേഷിച്ച രണ്ടു പേര്‍

Oct 31, 2024, 5:48 pm IST
Mykhel
ബട്‌ലര്‍ പുറത്ത്

ഇംഗ്ലണ്ട് സൂപ്പര്‍ താരവും വെടിക്കെട്ട് ഓപ്പണറുമായ ജോസ് ബട്‌ലറിനെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കി

Oct 31, 2024, 5:46 pm IST
റാഷിദിന് 18 കോടി

ഗുജറാത്ത് ടൈറ്റന്‍സില്‍ 18 കോടി രൂപയുമായി റാഷിദ് ഖാന്‍ മുന്നില്‍. ശുഭ്മന്‍ ഗില്ലിന് 16.5 കോടിയും സായ് സുദര്‍ശന് 8.5 കോടിയും രാഹുല്‍ തെവാത്തിയക്കു 4 കോടിയും ഷാരൂഖ് ഖാന് 4 കോടിയും നല്‍കും.

Oct 31, 2024, 5:44 pm IST
Mykhel
ക്ലാസെന് കൂടുതല്‍ പ്രതിഫലം

അഞ്ചു താരങ്ങളെയാണ് എസ്ആര്‍എച്ച് നിലനിര്‍ത്തിയത്. ഹെന്‍ട്രിച്ച് ക്ലാസെനാണ് (23 കോടി) ഏറ്റവുമുയര്‍ന്ന പ്രതിഫലം. പാറ്റ് കമ്മിന്‍സ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി), നിതീഷ് കുമാര്‍ റെഡ്ഡി (6 കോടി), ട്രാവിസ് ഹെഡ് (14 കോടി) എന്നിവരാണ് നിലനിര്‍ത്തപ്പെട്ട കളിക്കാര്‍

Oct 31, 2024, 5:42 pm IST
റിങ്കുവിനു 13 കോടി

റിങ്കു സിങിനു 13 കോടിയാണ് കെകെആറിലെ പ്രതിഫലം. വരുണ്‍ ചക്രവര്‍ത്തി (12 കോടി), സുനില്‍ നരെയ്ന്‍ (12 കോടി), ആന്ദ്രെ റസ്സല്‍ (12 കോടി), ഹര്‍ഷിത് റാണ (4 കോടി, അണ്‍ക്യാപ്ഡ്), രമണ്‍ദീപ് സിങ് (4 കോടി, അണ്‍ക്യാപ്ഡ്) എന്നിവരാണ് നിലനിര്‍ത്തപ്പെട്ട മറ്റുള്ളവര്‍)

Oct 31, 2024, 5:40 pm IST
Mykhel
ശേയസിനെ കൈവിട്ട് കെകെആര്‍

കഴിഞ്ഞ ഐപിഎല്ലില്‍ ടീമിനെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കൈവിട്ട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്‌

Oct 31, 2024, 5:38 pm IST
അക്ഷറിന് ഉയര്‍ന്ന പ്രതിഫലം

അക്ഷര്‍ പട്ടേലിനു 16.5 കോടിയാണ് ഡിസിയില്‍ പ്രതിഫലം. കുല്‍ദീപ് യാദവ് (13.25 കോടി), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (10 കോടി), അഭിഷേക് പൊറേല്‍ (4 കോടി) എന്നിവരാണ് നിലനിര്‍ത്തപ്പെട്ട താരങ്ങള്‍

Oct 31, 2024, 5:36 pm IST
Mykhel
ഡിസിയില്‍ റിഷഭില്ല

ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്തിയ താരങ്ങളില്‍ റിഷഭ് പന്തില്ല

Oct 31, 2024, 5:35 pm IST
ആര്‍സിബിയില്‍ 3 പേര്‍ മാത്രം

വിരാട് കോലി (21 കോലി), രജത് പാട്ടിധാര്‍ (11 കോടി), യഷ് ദയാല്‍ (5 കോടി) എന്നിവരെയാണ് ആര്‍സിബി നിലനിര്‍ത്തിയത്‌

Oct 31, 2024, 5:31 pm IST
Mykhel
മുംബൈ 5 പേരെ നിലനിര്‍ത്തി

ജസ്പ്രീത് ബുംറയ്ക്കു 18 കോടി ലഭിക്കും. സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശര്‍മ (16.30 കോടി), തിലക് വര്‍മ (8 കോടി) എന്നിവരാണ് മുംബൈ നിലനിര്‍ത്തിയ മറ്റുള്ളവര്‍.

Oct 31, 2024, 5:14 pm IST
ധോണി വീണ്ടും നയിക്കണം?

സിഎസ്‌കെയെ അടുത്ത ഐപിഎല്ലിലും എംഎസ് ധോണി നയിക്കണമെന്നു സഞ്ജയ് മഞ്ജരേക്കര്‍

Oct 31, 2024, 4:39 pm IST
പ്രഖ്യാപനം ഉടന്‍

ഐപിഎല്‍ ടീമുകളുടെ റിട്ടെന്‍ഷന്‍ ലിസ്റ്റ് ഉടന്‍ പ്രഖ്യാപിക്കും

Oct 31, 2024, 4:02 pm IST
അര്‍ഷ്ദീപിനെ ഒഴിവാക്കും?

ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനെ പഞ്ചാബ് കിങ്‌സ് ഒഴിവാക്കിയേക്കും. ശശാങ്ക് സിങ്, പ്രഭ്‌സിമ്രന്‍ സിങ് എന്നിവരെ മാത്രമാണ് പഞ്ചാബ് നിലനിര്‍ത്തുകയെന്നു സൂചനകള്‍

Oct 31, 2024, 3:46 pm IST
എത്ര മണി വരെ

ഇന്നു വൈകീട്ട് അഞ്ചു മണി വരെയാണ് ടീമുകള്‍ക്കു നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം. 4.30 മുതല്‍ ജിയോ സിനിമയിലും സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവും

Oct 31, 2024, 3:17 pm IST
ഐപിഎല്ലിലെ സാലറി സ്ലാബ്

ക്യാപ്പ്ഡ് പ്ലെയര്‍ 1 - 18 കോടി ക്യാപ്പ്ഡ് പ്ലെയര്‍ 2 - 14 കോടി ക്യാപ്പ്ഡ് പ്ലെയര്‍ 3 - 11 കോടി ക്യാപ്പ്ഡ് പ്ലെയര്‍ 4 - 18 കോടി ക്യാപ്പ്ഡ് പ്ലെയര്‍ 5 - 14 കോടി ഓരോ അണ്‍ ക്യാപ്ഡ് പ്ലെയര്‍ക്കും 4 കോടി

Oct 31, 2024, 3:01 pm IST
ലിയോക്ക് എല്ലാമറിയാം

ഐപിഎല്‍ റീട്ടെന്‍ഷെന്‍ ഉടന്‍ പ്രഖ്യാപിക്കാനിരിക്കെ സിഎസ്‌കെ പങ്കുവച്ചിട്ടുള്ള പോസ്റ്റ്‌

Oct 31, 2024, 2:37 pm IST
ആര്‍ടിഎം കാര്‍ഡ് എങ്ങനെ?

ഒരു ടീം മുഴുവന്‍ താരങ്ങളെയും ഒഴിവാക്കിയാല്‍ അവര്‍ ലേലത്തില്‍ ഉള്‍പ്പെടും. ലേലത്തില്‍ തങ്ങളുടെ പഴയ ആറു കളിക്കാരെ ആര്‍ടിഎം കാര്‍ഡുപയോഗിച്ച് ഒരു ടീമിനു സ്വന്തമാക്കാം.

Oct 31, 2024, 2:13 pm IST
രാഹുലിന് 30 കോടി?

മെഗാ ലേലത്തില്‍ ഉള്‍പ്പെടുകയാണെങ്കില്‍ കെഎല്‍ രാഹുലിനു 25-30 കോടി രൂപയെങ്കിലും ലഭിക്കുമെന്നു ആകാശ് ചോപ്രയുടെ പ്രവചനം

Oct 31, 2024, 1:31 pm IST
ടീമുകളുടെ പഴ്‌സില്‍ എത്ര?

ഓരോ ഫ്രാഞ്ചൈസിക്കും അനുവദിക്കപ്പെട്ടിരിക്കുന്ന തുക 120 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണിത്. 2022ലെ ലേലത്തിനു മുമ്പ് 90 കോടിയായിരുന്നു ടീമുകളുടെ പഴ്‌സിലുണ്ടായിരുന്നത്‌

Oct 31, 2024, 1:05 pm IST
Mykhel
കമ്മിന്‍സിന് 18 കോടി

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാമതായി നിലനിര്‍ത്തുന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനു 18 കോടിയാണ് ശമ്പളം. അഭിഷേക് ശര്‍മയ്ക്കു 14 കോടിയും നല്‍കും.

Oct 31, 2024, 12:39 pm IST
കെകെആറില്‍ ആരൊക്കെ

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നിലനിര്‍ത്തിയേക്കുക വരുണ്‍ ചക്രവര്‍ത്തി, ഫില്‍ സാള്‍ട്ട്, റിങ്കു സിങ്, ഹര്‍ഷിത് റാണ എന്നിവരെയാവും

Oct 31, 2024, 12:13 pm IST
Mykhel
ഡിസി ഇവരെ നിലനിര്‍ത്തും?

ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിനിര്‍ത്താനിടയുള്ള കളിക്കാരില്‍ മുന്നിലുള്ളത് അക്ഷര്‍ പട്ടേലാണ്. 18 കോടി രൂപയ്ക്കു അദ്ദേഹം ഡിസില്‍ തുടരും. കുല്‍ദീപ് യാദവ് (14 കോടി), ഇഷാന്‍ പൊറെല്‍ (4 കോടി, അണ്‍ക്യാപ്ഡ്) എന്നിവരാണ് മറ്റുള്ളവര്‍

Oct 31, 2024, 11:43 am IST
ക്ലാസെനു 23 കോടി

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്താന്‍ പോവുന്ന ആദ്യത്തെ താരം സൗത്താഫ്രിക്കയുടെ ഹെന്‍ട്രിച്ച് ക്ലാസെനാവും. 23 കോടി രൂപയാണ് അദ്ദേഹത്തിനു ലഭിക്കാന്‍ പോവുന്ന പ്രതിഫലം

Oct 31, 2024, 11:03 am IST
Mykhel
ജിടിയില്‍ ഇവരുണ്ടാവും

മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്താനിടയുള്ള കളിക്കാര്‍ നായകന്‍ ശുഭ്മന്‍ ഗില്‍, റാഷിദ് ഖാന്‍, സായ് സുദര്‍ശന്‍ എന്നിവരാണെന്നാണ് വിവരം. അണ്‍ക്യാപ്ഡ് താരമായി രാഹുല്‍ തെവാത്തിയയും തുടര്‍ന്നേക്കും

Oct 31, 2024, 10:35 am IST
Mykhel
സഞ്ജു രണ്ടാമന്‍

രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്താനിടയുള്ള രണ്ടാമത്തെയാള്‍ നായകന്‍ സഞ്ജു സാംസണാണ്. 14 കോടിയായിരിക്കും പ്രതിഫലം. റിയാന്‍ പരാഗ് 11 കോടിക്കു മൂന്നാമനായും ടീമില്‍ തുടരും

Oct 31, 2024, 10:08 am IST
ജയ്‌സ്വാളിനു 18 കോടി?

രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുന്ന ആദ്യത്തെ താരമായി യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ മാറിയേക്കും. അങ്ങനെയെങ്കില്‍ 18 കോടിയായിരിക്കും പ്രതിഫലം

Oct 31, 2024, 9:41 am IST
Mykhel
മുംബൈയില്‍ ഇവരെ കാണാം?

സൂപ്പര്‍ താരങ്ങളെയെല്ലാം മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയേക്കും. രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, തിലക് വര്‍മ എന്നിവരാവും മുംബൈയില്‍ തുടര്‍ന്നേക്കുക. ഇതിനായി 75 കോടിയോളം രൂപ ചെലവഴിക്കേണ്ടി വരും

Oct 31, 2024, 9:38 am IST
Mykhel
സിഎസ്‌കെ നിലനിര്‍ത്താനിടയുള്ളവര്‍

റുതുരാജ് ഗെയ്ക്വാദ് (18 കോടി), മതീശ പതിരാന (14 കോടി), ശിവം ദുബെ (11 കോടി), രവീന്ദ്ര ജഡേജ (18 കോടി), എംഎസ് ധോണി (4 കോടി)

Oct 31, 2024, 8:10 am IST
ബട്‌ലറെ ഒഴിവാക്കും?

ഇംഗ്ലണ്ട് നായകനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറിനെ രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടേക്കും

Oct 31, 2024, 8:08 am IST
റിഷഭിനെയും ശ്രേയസിനെയും കൈവിടുമോ

ഡല്‍ഹി ക്യാഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയും കൈവിടുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്

Story first published: Thursday, October 31, 2024, 8:07 [IST]
Other articles published on Oct 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+