Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ശ്രേയസും ഹാര്‍ദിക്കുമല്ല, ക്യാപ്റ്റന്‍മാരില്‍ ഏറ്റവും ബെസ്റ്റ് പാട്ടിധാര്‍!! 3 കാരണം

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മറ്റൊരു ക്യാപ്റ്റനും സാധിച്ചിട്ടില്ലാത്ത സ്വപ്‌നനേട്ടത്തിനു കൈയെത്തുംദൂരത്താണ് രജത് പാട്ടിധാര്‍. കന്നി ട്രോഫിയെന്ന ആര്‍സിബിയുടെ എക്കാലത്തെയും വലിയ ലക്ഷ്യത്തിലേക്കു ഇനിയൊരു വിജയത്തിന്റെ ദൂരം മാത്രം. ഇത്തവണത്തെ ഐപിഎല്ലില്‍ ആര്‍സിബിയെ ഏറ്റവുമാദ്യം ഫൈനലിലെത്തിച്ച് തലയെടുപ്പോടെ നില്‍ക്കുകയാണ് പാട്ടിധാറെന്ന ക്യാപ്റ്റന്‍.

കഴിഞ്ഞ സീസണിലെ നായകന്‍ ഫാഫ് ഡുപ്ലെസിയെ ആര്‍സിബി കൈവിട്ടപ്പോള്‍ പകരം ആരു ക്യാപ്റ്റനായി വരുമെന്നതായിരുന്നു ആരാധകരുടെ മനസ്സിലുയര്‍ന്ന ചോദ്യം. തികച്ചും അപ്രതീക്ഷിതമായി പാട്ടിധാറിനെ നായകനായി പ്രഖ്യാപിച്ചപ്പോള്‍ ഭൂരിഭാഗം പേരും നെറ്റി ചുളിക്കുകയും ചെയ്തു. എന്നാല്‍ ടീമിനെ ഫൈനലിലെത്തിച്ച് അന്നു സംശയിച്ചവരെപ്പോലും വെറും രണ്ടര മാസം കൊണ്ടു തന്റെ ഫാനാക്കി മാറ്റിയിരിക്കുകയാണ് അദ്ദേഹം.

ഈ സീസണിലെ മികച്ച ക്യാപ്റ്റന്‍മാരുടെ നിരയില്‍ ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, ശുഭ്മന്‍ ഗില്‍ ന്നിവരുടെയെല്ലാം നമുക്കു കാണാം, എന്നാല്‍ അവരേക്കാളെല്ലാം മുകൡ ഇത്തവണത്തെ ഏറ്റവും മികച്ച ക്യാപ്റ്റമെന്ന പാട്ടിധാറിനെ നമുക്കു വിളിക്കാം. ഇതിന്റെ കാരണങ്ങളറിയാം.

RAJAT PATIDAR

ആദ്യത്തെ കാരണം

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെപ്പോലെ ഐപിഎല്ലില്‍ ഇത്രയും ആരാധക പിന്തുണയുള്ള ഒരു ഫ്രാഞ്ചൈസിയെ നയിക്കുമ്പോള്‍ ക്യാപ്റ്റന്‍ വളരെ കൂളായിരിക്കേണ്ടത് ആവശ്യമാണ്. രജത് പാട്ടിധാറില്‍ നമ്മള്‍ കണ്ടതും ഇതു തന്നെയാണ്. മെഗാ ലേലത്തിനു മുമ്പ് വെറും മൂന്നു പേരെ മാത്ര നിലനിര്‍ത്തിയതിനാല്‍ ആര്‍സിബിക്കു ഒന്നില്‍ നിന്നു തുടങ്ങേണ്ടതു പ്രധാനമായിരുന്നു.

മുമ്പ് പലപ്പോഴും ഇത്തരം സന്ദര്‍ങ്ങളില്‍ ടീമിനു പാളുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വളരെ വേഗത്തില്‍ തന്നെ ആര്‍സിബിയെ നല്ല ഒത്തിക്കമുള്ള ടീമായി മാറ്റിയെടുക്കാന്‍ പാട്ടിധാറിനു കഴിഞ്ഞു. താരങ്ങള്‍ തങ്ങളുടെ റോളുകള്‍ ഭംഗിയാക്കുകയും ചെയ്തതോടെ അദ്ദേഹത്തിനു കാര്യങ്ങള്‍ വളരെ എളുപ്പമായി മാറുകയും ചെയ്തു. ഇതിന്റെ ക്രെഡിറ്റ് മുഴുവന്‍ പാട്ടിധാറെന്ന ബ്രില്ല്യന്റ് ക്യാപ്റ്റനു അവകാശപ്പെട്ടതാണ്.

രണ്ടാമത്തെ കാരണം

ഐപിഎല്‍ പോലെയൊരു വലിയ ഫ്രാഞ്ചൈസി ലീഗില്‍ മുഴുവന്‍ ടീമുകളുടെയും സാധ്യതകള്‍ തുല്യമാണെന്നെ തന്നെ കാണാം. കാരണം എല്ലാ ഫ്രാഞ്ചൈസികള്‍ക്കും പഴ്‌സില്‍ അനുവദിക്കെപ്പട്ട തുക തുല്യമാണ്. അതു അവര്‍ ഏറ്റവും നന്നായി എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ ഭാവി.

കളിക്കാര്‍ ഫോമിലാവുകയെന്നത് ഒരു കാര്യം. പക്ഷെ അവരെ ഏറ്റവും നന്നായി എങ്ങനെ ഉപയോഗിക്കുന്നുവെന്നതാണ് മറ്റൊരു കാര്യം. രജത് പാട്ടിധാറിനു വളരെ നല്ലൊരു സ്‌ക്വാഡിനെ തന്നെയാണ് ഇത്തവണ ലഭിച്ചത്. പക്ഷെ അവരെ നന്നായി ഉപയോഗിക്കാനായില്ലെങ്കില്‍ കാര്യമില്ല. എന്നാല്‍ പാട്ടിധാര്‍ തനിക്കു ലഭിച്ച ടീമിനെ വളരെ മികച്ച രീതിയില്‍ തന്നെ ഉപയോഗിച്ചുവെന്നതില്‍ സംശയമില്ല.

RAJAT PATIDAR

മൂന്നാമത്തെ കാരണം

രജസ് പാട്ടിധാറിനെ ഈ സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റനാക്കി മാറ്റുന്ന മൂന്നാമത്തെ കാരണം പ്രതീക്ഷകളുടെ അമിത ഭാരമുണ്ടായിട്ടും അവ തന്റെ തീരുമാനങ്ങളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തിയെന്നതാണ്. ഓരോ സീസണിലും വലിയ പ്രതീക്ഷകളുമായാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളരൂരു ഇറങ്ങാറുള്ളത്.

ഇത്തവണയും അതിനു മാറ്റമുണ്ടായില്ല. ആരാധകരുടെ ഈ അമിത പ്രതീക്ഷകള്‍ തന്റെ ക്യാപ്ന്‍സിയെ ബാധിക്കാതിരിക്കാന്‍ പാട്ടിധാര്‍ ശ്രദ്ധിച്ചു. ഇതു കളിക്കളത്തില്‍ വളരെ നന്നായി തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു.

കളിക്കളത്തിനു പുറത്തുള്ള ബഹങ്ങളൊന്നും പാട്ടിധാറിനെ ഈ സീസണില്‍ ഒരിക്കലും ബാധിച്ചില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍ ടീമില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം എങ്ങനെ പുറത്തെടുക്കാമെന്നതായിരുന്നു. ഇതില്‍ പാട്ടിധാര്‍ 100 ശതമാനം വിജയിച്ചുവെന്നതാണ് ആര്‍സിബിയുടെ പ്രവേശനം തെളിയിക്കുന്നത്.

Story first published: Tuesday, June 3, 2025, 11:06 [IST]
Other articles published on Jun 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+