Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആര്‍സിബി ഇത്രക്ക് മണ്ടന്മാരോ? മൂന്ന് പേരെ വിട്ടുകളഞ്ഞു! വെറുതെയല്ല കപ്പടിക്കാത്തത്

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിലെ മെഗാ ലേലം ആവേശകരമായി പുരോഗമിക്കവെ ആര്‍സിബി മാനേജ്‌മെന്റിനെതിരേ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. എല്ലാ തവണയും ആര്‍സിബി ആവര്‍ത്തിക്കുന്ന പിഴവ് ഇത്തവണയും ആര്‍സിബി ആവര്‍ത്തിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ആര്‍സിബിയുടെ ചരിത്രത്തില്‍ ടീമിനായി 75ലധികം വിക്കറ്റുകള്‍ നേടിയത് മൂന്ന് താരങ്ങള്‍ മാത്രമാണ്. എന്നാല്‍ ഇവരിലാരേയും നിലനിര്‍ത്താനോ ടീമിലേക്ക് തിരികെ എത്തിക്കാനോ ആര്‍സിബി തയ്യാറായില്ല.

ഇതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ആര്‍സിബി ബൗളിങ് നിരയില്‍ വേണ്ടത്ര ശ്രദ്ധ ഇത്തവണയും നല്‍കുന്നില്ലെന്നതാണ് ആരാധകര്‍ ആരോപിക്കുന്നത്. ഇന്ത്യന്‍ ബൗളര്‍മാര്‍ ടീമില്‍ വേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ആര്‍സിബി ഇതിന് വലിയ പ്രാധാന്യം നല്‍കാതെയാണ് ലേലത്തില്‍ മുന്നോട്ട് പോകുന്നത്. ഇതിനെതിരേ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനം ആര്‍സിബിക്കെതിരേ ഉയരുകയാണ്.

സിറാജിനേയും ചഹാലിനേയും ഹര്‍ഷലിനേയും ഒഴിവാക്കി

ആര്‍സിബിയുടെ ചരിത്രത്തില്‍ 75ലധികം വിക്കറ്റ് നേടിയ മൂന്ന് താരങ്ങള്‍ യുസ് വേന്ദ്ര ചഹാലും ഹര്‍ഷല്‍ പട്ടേലും മുഹമ്മദ് സിറാജുമാണ്. ഇവരാരും ഇപ്പോള്‍ ആര്‍സിബിക്കൊപ്പമില്ല. ഇത്തവണ മെഗാ ലേലത്തിന് മുമ്പ് മുഹമ്മദ് സിറാജിനെ ആര്‍സിബി ഒഴിവാക്കിയിരുന്നു. 12.25 കോടിക്ക് സിറാജിനെ ഗുജറാത്ത് ടൈറ്റന്‍സാണ് വാങ്ങിയത്. മുഹമ്മദ് ഷമിയെ ഒഴിവാക്കിയപ്പോള്‍ ഈ വിടവിലേക്കാണ് സിറാജിനെ ഗുജറാത്ത് എത്തിച്ചത്. ആര്‍ടിഎം ഉപയോഗിക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും സിറാജിനെ വേണ്ടെന്ന നിലപാടാണ് ആര്‍സിബിയെടുത്തത്.

mohammed siraj

ആര്‍സിബിക്ക് വേണ്ടാത്ത സിറാജിന് മികച്ച പ്രതിഫലം തന്നെ കിട്ടി. ആര്‍സിബി കറിവേപ്പില പോലെ വലിച്ചെറിഞ്ഞ താരമാണ് ചഹാല്‍. ആര്‍സിബിക്കായി കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറാണ് സീനിയര്‍ സ്പിന്നറായ ചഹാല്‍. ആര്‍സിബി കൈവിട്ട ചഹാല്‍ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിലായിരുന്നു. എന്നാല്‍ ഇത്തവണ 18 കോടിക്കാണ് ചഹാല്‍ പഞ്ചാബ് കിങ്‌സിലേക്കെത്തുന്നത്. ഹര്‍ഷല്‍ പട്ടേല്‍ ആര്‍സിബിക്കൊപ്പം വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് നേടിയിട്ടുള്ള താരമാണ്.

ലിവിങ്സ്റ്റനെ തൂക്കി ആര്‍സിബി

ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടറായ ലിയാം ലിവിങ്‌സ്റ്റനെ ടീമിലേക്കെത്തിക്കാന്‍ ആര്‍സിബിക്കായി. ഗ്ലെന്‍ മാക്‌സ് വെല്ലിനെ കൈവിട്ട ആര്‍സിബിക്ക് ഈ റോളിലേക്ക് പരിഗണിക്കാവുന്ന താരമാണ് ലിവിങ്സ്റ്റന്‍. അതുകൊണ്ടാണ് 8.75 കോടിക്ക് ലിവിങ്‌സ്റ്റനെ ആര്‍സിബി ടീമിലേക്കെത്തിച്ചത്. മാര്‍ക്യു താരങ്ങളില്‍ ആര്‍സിബി സ്വന്തമാക്കിയത് ലിവിങ്‌സ്റ്റനെ മാത്രമാണ്. മികച്ച ബൗളര്‍മാരെ ആവശ്യമുള്ള ആര്‍സിബി ഒരു പ്രധാന ബൗളറെ പോലും ടീമിലേക്കെത്തിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇത് ആര്‍സിബിക്ക് വലിയ തിരിച്ചടിയായി മാറാനാണ് സാധ്യത കൂടുതല്‍.

Story first published: Sunday, November 24, 2024, 17:44 [IST]
Other articles published on Nov 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+