For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈയോ, പഞ്ചാബോ ആരുമാവട്ടെ, ഫൈനല്‍ ആര്‍സിബി ജയിക്കും!! കാരണമുണ്ട്

17 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കന്നി ഐപിഎല്‍ ട്രോഫിയെന്ന ലക്ഷ്യത്തിനു കൈയെത്തുംദൂരത്ത് എത്തിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂ. ഇനി അവര്‍ക്കും ആ സ്വപ്‌നത്തിനുമിടയില്‍ ഒരു ജയത്തിന്റെ ദൂരം മാത്രം. ജൂണ്‍ മൂന്നിനു അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന കലാശപ്പോരാട്ടത്തിനായി ആര്‍സിബി ടിക്കറ്റെടുത്തു കഴിഞ്ഞു. ഇനി തങ്ങളുടെ എതിരാളികള്‍ ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് അവര്‍.

നാളെ (ഞായര്‍) നടക്കാനിരിക്കുന്ന പഞ്ചാബ് കിങ്‌സും മുംംബൈ ഇന്ത്യന്‍സും തമ്മിലുള്ള രണ്ടാം ക്വാളിഫയറിലെ വിജയികളായിരിക്കും ഫൈനലില്‍ ആര്‍സിബിയുടെ എതിരാളികള്‍. എന്നാല്‍ ഇവരില്‍ ആരെ ലഭിച്ചാലും ഫൈനലില്‍ ഇത്തവണ ആര്‍സിബി തന്നെ ജയിച്ചേക്കും. ഇതിനൊരു കാരണം കൂടിയുണ്ട്. അതു എന്താണെന്നറിയാം.

RCB

എന്തുകൊണ്ട് ആര്‍സിബി ഫേവറിറ്റ്

ഐപിഎല്ലില്‍ നേരത്തേ മൂന്നു തവണ ഫൈനലില്‍ കളിച്ചിട്ടുള്ള ടീമാണ് റോയല്‍ ചാലഞ്ചേ്‌സ് ബെംഗളൂരു. പക്ഷെ എല്ലാത്തിലും അവര്‍ പടിക്കല്‍ കലമുടച്ചു. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ഫൈനലില്‍ ആര്‍സിബി എത്തിയിട്ടുള്ളത്. ഇത്തവണ അവരുട ഭാഗ്യവും തെളിയും. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സോ, പഞ്ചാബ് കിങ്‌സോ ആരുമാവട്ടെ അവരെ വീഴ്ത്തി ആര്‍സിബി കിരീടമുയര്‍ത്തുക തന്നെ ചെയ്യും.

ഇതിനു കാരണം ആര്‍സിബിയുടെ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍ഡുവാണ്. ലോക ക്രിക്കറ്റര്‍മാരിലെ ഏറ്റവും ഭാഗ്യശാലിയെന്ന താരമെന്നു തന്നെ അദ്ദേഹത്തെ വിളിക്കാം. ഇതിനൊരു കാരണം കൂടിയുണ്ട്. വ്യത്യസ്ത ടീമുകള്‍ക്കൊപ്പം ഇതു വരെ കളിച്ചു കഴിഞ്ഞ ഒരു ഫൈനലിലും തോല്‍വിയറിഞ്ഞിട്ടില്ലാത്ത അപൂര്‍വ്വ താരമെന്ന റെക്കോര്‍ഡ് ഹേസല്‍വുഡിനു അവകാശപ്പെട്ടതാണ്.

ആറു ഫൈനലുകളില്‍ അദ്ദേഹം ഇതിനകം കളിച്ചു കഴിഞ്ഞു. ഇവയിലെല്ലാം ഹേസല്‍വുഡിന്റെ ടീം ജയിച്ച് ചാംപ്യന്മാരായെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇപ്പോള്‍ ആര്‍സിബിക്കൊപ്പം തന്റെ ഏഴാം ഫൈനലിനൊരുങ്ങുകയാണ് ഓസീസ് സ്റ്റാര്‍ പേസര്‍.

2013ലെ ചാംപ്യന്‍സ ലീഗ് ടി20യില്‍ നാട്ടില്‍ നിന്നുള്ള സിഡ്‌നി സിക്‌സേഴ്‌സിനു വേണ്ടിയാണ് ഹേസല്‍വുഡ് ആദ്യമായി ഫൈനലില്‍ കളിക്കുന്നത്. അന്നു ടീം ജേതാക്കളാവുകയും ചെയ്തു. അതിനു 2015ലെ ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ കളിച്ച ഓസ്‌ട്രേലിയന്‍ ടീമിലും അദ്ദേഹമുണ്ടായിരുന്നു. ഓസീസ് തന്നെ ചാംപ്യന്‍മാരാവുകയും ചെയ്തു.

JOSH HAZLEWOOD

2020ലെ ബിഗ് ബാഷ് ടി20 ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സിനു വേണ്ടിയാണ് ഹേസല്‍വുഡ് മൂന്നാമത്തെ ഫൈനലില്‍ കളിക്കാനിറങ്ങിയത്. കിരീടഭാഗ്യം അന്നും കൂടെ നിന്നും. 2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കുപ്പായത്തിലാണ് അദ്ദേഹം ആദ്യമായി ഒരു ഐപിഎല്‍ ഫൈനലില്‍ കളിച്ചത്. ചെന്നൈ ചാംപ്യന്‍മാരാവുകയും ചെയ്തു. ഇതേ വര്‍ഷം തന്നെ ഹേസല്‍വുഡ് തന്റെ രണ്ടാം ഫൈനലില്‍ കളിച്ചു.

ഐസിസിയുടെ ടി20 ലോകകപ്പിലാണ്. തകര്‍പ്പന്‍ വിജയവുമായി ഓസീസ് ടീം തങ്ങളുടെ കന്നിക്കിരീടവും ചൂടി. ഹേസല്‍വുഡിന്റെ അവസാനത്തെ ഫൈനല്‍ 2023ലെ ഐസിസി ഏകദിന ലോകകപ്പിലാണ്.

അഹമ്മദാബാദില്‍ നടന്ന പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തി ഓസീസ് വീണ്ടുമൊരു വിശ്വകിരീടവും ചൂടുകയായിരുന്നു. ഇവയെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഇത്തവണ ആര്‍സിബിയും ഹേസല്‍വുഡ് ഭാഗ്യം കൊണ്ടുവരുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

അതേസമയം, ഇത്തവണ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ആര്‍സിബി പ്ലേഓഫില്‍ കടന്നത്. ആദ്യ ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സായിരുന്നു എതിരാളികള്‍. ബൗളിങ് മികവില്‍ പഞ്ചാബിനെ എട്ടു വിക്കറ്റിനു കെട്ടുകെട്ടിച്ച് ആര്‍സിബി ഫൈനലിലേക്കും കുതിക്കുകയായിരുന്നു.

Story first published: Saturday, May 31, 2025, 13:05 [IST]
Other articles published on May 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+