Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇഷാന്‍ ഷോ, റണ്‍മല തീര്‍ത്ത് എസ്ആര്‍എച്ച്! ആര്‍സിബി പൊരുതി വീണു

ലഖ്‌നൗ: റണ്‍മഴ കണ്ട ഐപിഎല്ലിലെ ത്രില്ലിങ് മാച്ചില്‍ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംംഗളുരു പൊരുതിവീണു. ലീഗിലെ എട്ടാസ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ആര്‍സിബിയെ 42 റണ്‍സിനു ഞെട്ടിച്ചത്. തുടരെ രണ്ടാം ദിവസമാണ് പ്ലേഓഫില്‍ സ്ഥാനമുറപ്പിച്ച ഒരു ടീമിനു കാലിടറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലീഗില്‍ തലപ്പത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വീഴ്ത്തിയിരുന്നു.

പിന്നാലെയാണ് ആര്‍സിബിയും വീണിരിക്കുന്നത്. ജിടിയെ പിന്തള്ളി പോയിന്റ് പട്ടികയില്‍ തലത്തേക്കു കയറാനുള്ള അവസരം കൂടിയാണ് ഈ കളിയിലെ തോല്‍വിയോടെ ആര്‍സിബിക്കു നഷ്ടമായത്. 232 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യമാണ് ആര്‍സിബിക്കു നല്‍കിയത്. അസാധ്യമായിരുന്ന ഈ ലക്ഷ്യത്തിലേക്കു ആര്‍സിബി നന്നായി തന്നെ പൊരുതിയെങ്കിലും ഒരു ബോള്‍ ശേഷിക്കെ 189നു പുറത്താവുകയായിരുന്നു.

ഫില്‍ സാള്‍ട്ട് (62) ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ വിരാട് കോലി 43 റണ്‍സും നേടി. സ്‌ഫോടനാത്മക തുടക്കമായിരുന്നു ആര്‍ബിസിയുടേത്. ആദ്യ വിക്കറ്റില്‍ കോലി-സാള്‍ട്ട് ജോടി 80 റണ്‍സ് അടിച്ചെടുത്തു. 42 ബോളുകളിലാണിത്. ഈ സഖ്യം പിരിഞ്ഞതോടെയാണ് മല്‍സരം ആര്‍സിബില്‍ നിന്നും വഴുതിപ്പോവാന്‍ തുടങ്ങിയത്.

KOHLI SALT

മായങ്ക് അഗര്‍വാളും (11) സാള്‍ട്ടും ഒമ്പതു റണ്‍സിന്റെ ഇടവേളയില്‍ മടങ്ങിയതോടെ ആര്‍സിബി മൂന്നിനു 129 റണ്‍സെന്ന നിലയിലായി. നാലാം വിക്കറ്റില്‍ രജത് പാട്ടിധാര്‍- നായകന്‍ ജിതേഷ് ശര്‍മ ജോടി 44 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിപ്പോള്‍ ആര്‍സിബിക്കു വിജയപ്രതീക്ഷയുണ്ടായിരുന്നു.

എന്നാല്‍ പാട്ടിധാറിന്റെ റണ്ണൗട്ടോടെ ആര്‍സിബി ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. നാലിനു 173ല്‍ നിന്നാണ് വെറും 189നു അവര്‍ ഓള്‍ഔട്ടായത്. എസ്ആര്‍എച്ചിനായി നായകന്‍ പാറ്റ് കമ്മിന്‍സ് മൂന്നും എഷാന്‍ മലിങ്ക രണ്ടും വിക്കറ്റുകളെടുത്തു.

ഇഷാനിലേറി എസ്ആര്‍എച്ച്

ഈ സീസണിലെ രണ്ടാം സെഞ്ച്വറി നഷ്ടമായെങ്കിലും ഇഷാന്‍ കിഷന്റെ (94*) ഉജ്ജ്വല ഇന്നിങ്‌സാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറു വിക്കറ്റിനു 231 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിച്ചത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ ഇഷാന്‍ വെറും 48 ബോളിലാണ് 94ലെത്തിയത്. ഏഴു ഫോറുകളും അഞ്ചു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

എസ്ആര്‍എച്ച് നിരയില്‍ മറ്റാരും തന്നെ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയിട്ടില്ല. എങ്കിലും അഭിഷക് ശര്‍മ (34), അനികേത് വര്‍മ (26), ഹെന്‍ട്രിച്ച് ക്ലാസെന്‍ (24) എന്നിവരുടെ ഇന്നിങ്‌സുകളും ഓറഞ്ച് ആര്‍മിക്കു കരുത്തായി.

അഭിഷേകും അസുഖം ഭേദമായി തിരിച്ചെത്തിയ ട്രാവിസ് ഹെഡും ചേര്‍ന്നു മികച്ച തുടക്കമാണ് എസ്ആര്‍എച്ചിനു നല്‍തിയത്. ഹെഡ് അത്രത്തോളം മികച്ച ഫോമില്‍ കാണപ്പെട്ടില്ലെങ്കിലും അഭിഷേക് തനതു ശൈലിയില്‍ നിറഞ്ഞാടി. ഓപ്പണിങ് വിക്കറ്റില്‍ 54 റണ്‍സ് അടിച്ചെടുക്കാന്‍ ഹെഡ്- അഭിഷേക് ജോടിക്കു കഴിഞ്ഞു. വെറും 24 ബോളുകളിലാണിത്.

ISHAN KISHAN

ഈ സഖ്യം ആര്‍സിബിയില്‍ നിന്നും മല്‍സരം തട്ടിയെടുക്കുമെന്നു തോന്നിക്കവെയാണ് അഭിഷേക് വീണത്. ആര്‍സിബിക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത് ലുംഗി എന്‍ഗിഡിയാണ്. വെറും 17 ബോൡ മൂന്നു വീതം ഫോറും സിക്‌സറുമടക്കം 34 റണ്‍സ് വാരിക്കൂട്ടയിയ അഭിഷേകിനെ ഫില്‍ സാള്‍ട്ടാണ് പിടികൂടിയത്. ടീം ടോട്ടല്‍ 54ല്‍ വച്ചു തന്നെ തൊട്ടടുത്ത ഓവറില്‍ തന്നെ ഹെഡും (17) മടങ്ങിയതോടെ എസ്ആര്‍എച്ച് ഒന്നു ഞെട്ടി. ഭുവനേശ്വര്‍ കുമാറിനായിരുന്നു വിക്കറ്റ്.

തുടരെ വിക്കറ്റുകളുമായി ആര്‍സിബി കളിയില്‍ പിടിമുറുക്കാന്‍ ശ്രമിക്കവെ മൂന്നാം വിക്കറ്റില്‍ ഇഷാന്‍-ക്ലാസെന്‍ ജോടി ടീമിനെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടു വന്നു. 48 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ഇതോടെ ഒമ്പതോവര്‍ ആവുമ്പോഴേക്കും എസ്ആര്‍എച്ച് ടോട്ടല്‍ 100 കടന്നു.

ക്ലാസെനെ മടക്കി സ്പിന്നര്‍ സുയാഷ് ശര്‍മയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ക്രീസിന്റെ മറുഭാഗത്തു വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നെങ്കിലും ഇഷാന്‍ തന്റെ അഗ്രസീവ് ഇന്നിങ്‌സുമായി ടീമിനെ വലിയ സ്‌കോറിലേക്കു നയിക്കുകയായിരുന്നു.

ടോസിനു ശേഷം ആര്‍സിബി നായകന്‍ ജിതേഷ് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കു കാരണമാണ് സ്ഥിരം നായകന്‍ രജത് പാട്ടിധാറിനു കളിയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നത്. എങ്കിലും ഇംപാക്ട് പ്ലെയറായി അദ്ദേഹം ബാറ്റിങില്‍ ഇറങ്ങുകയും ചെയ്തു.

ദേവ്ദത്ത് പടിക്കലിനു പകരം മായങ്ക് അഗര്‍വാളിനെ ആര്‍സിബി ടീമിലുള്‍പ്പെടുത്തി. മറുഭാഗത്തു എസ്ആര്‍എച്ച് മൂന്നു മാറ്റങ്ങളാണ് വരുത്തിയത്. ട്രാവിസ് ഹെഡ്, അഭിനവ് മനോഹര്‍, ജയദേവ് ഉനാട്കട്ട് എന്നിവരാണ് ടീമിലെത്തിയത്.

പ്ലെയിങ് 11

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- വിരാട് കോലി, ഫില്‍ സാള്‍ട്ട്, മായങ്ക് അഗര്‍വാള്‍, ജിതേഷ് ശര്‍മ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ലുംഗി എന്‍ഗിഡി, സുയാഷ് ശര്‍മ.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, ഹെന്‍ട്രിച്ച് ക്ലാസെന്‍, അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയദേവ് ഉനാട്കട്ട്, ഇഷാന്‍ മലിംഗ.

Story first published: Friday, May 23, 2025, 15:15 [IST]
Other articles published on May 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+