Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വീണ്ടും ജയിച്ച കളി തോറ്റ് റോയല്‍സ്!! ഈ ടീം നന്നാവില്ല, ത്രില്ലറില്‍ ആര്‍സിബി

ബെംഗളൂരു: ഐപിഎല്ലില്‍ ജയിക്കേണ്ടിയിരുന്ന മല്‍സരം തോറ്റു കൊടുക്കുന്ന പതിവ് രാജസ്ഥാന്‍ റോയല്‍സ് വീണ്ടും തെറ്റിച്ചില്ല. തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും വിജയപ്രതീക്ഷ നല്‍കിയ ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു 11 റണ്‍സിനു അവര്‍ കീഴടങ്ങി. ഈ സീസണില്‍ റോയല്‍സിന്റെ തുടര്‍ച്ചയായ അഞ്ചാം പരാജയം കൂടിയാണിത്. ഇതോടെ റോയല്‍സിന്റെ പ്ലേഓഫ് പ്രതീക്ഷകളും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.

206 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് റോയല്‍സിനു ആര്‍സിബി നല്‍കി. റിയാന്‍ പരാഗും സംഘവും നന്നായി തന്നെ പോരാടിയെങ്കിലും ഒമ്പതു വിക്കറ്റിനു 194 റണ്‍സിനു മല്‍സരം കൈവിടുകയായിരുന്നു. 10 ഓവറിനുള്ളില്‍ തന്നെ മൂന്നു വിക്കറ്റിനു 110 റണ്ടസെന്ന ശക്തമായ നിലയിലെത്തിയെങ്കിലും പിന്നീട് റോയല്‍സ് ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു. ഈ സീസണില്‍ ഹോംഗ്രൗണ്ടില്‍ ആര്‍സിബി നേടിയ ആദ്യ വിജയം കൂടിയാണിത്.

RCB

റോയല്‍സിന്റെ ചേസ്

പുതിയ ഓപ്പണിങ് ജോടികളായ യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും ചേര്‍ന്ന് ഒരിക്കല്‍ക്കൂടി അഗ്രസീവ് തുടക്കമാണ് രാജസ്ഥാന്‍ റോയല്‍സിനു നല്‍കിയത്. തലങ്ങും വിലങ്ങും ഷോട്ടുകള്‍ പായിച്ച ഇരുവരും അതിവേഗം റണ്‍സ് അടിച്ചെടുത്തു. വെറും 26 ബോളില്‍ 26 ബോളില്‍ 52 റണ്‍സ് ആദ്യ വിക്കറ്റില്‍ നേടാന്‍ ജയ്‌സ്വാള്‍- വൈഭവ് സഖ്യത്തിനു കഴിഞ്ഞു.

ആഞ്ഞടിച്ചു കൊണ്ടിരുന്ന വൈഭവിനെ (16) ബൗള്‍ഡാക്കിയ ഭുവനേശ്വര്‍ കുമാറാണ് ആര്‍സിബിക്കു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. പവര്‍പ്ലേയില്‍ തന്നെ ജയ്‌സ്വാളും വീണു. വെറും ഒരു റണ്ണിനു അദ്ദേഹത്തിനു ഫിഫ്റ്റി നഷ്ടമായി. 19 ബോളിലാണ് ഏഴു ഫോറും മൂന്നു സിക്‌സറും ജയ്‌സ്വാളിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ജയ്‌സ്വാള്‍ മടങ്ങിയ ശേഷം മൂന്നാം വിക്കറ്റില്‍ നായകന്‍ റിയാന്‍ പരാഗ്-നിതീഷ് റാണ 38 റണ്‍സിന്റെ ടോട്ടലുമായി ടീം ടോട്ടല്‍ 100 കടത്തി. പിന്നീട് പരാഗ് (22), റാണ (28), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (11) എന്നിവര്‍ അടുത്തടുത്തടുത്ത ഓവറുകൡ പുറത്തായി. ഇതോടെ റണ്‍ചേസില്‍ അവരുടെ താളം തെറ്റി. 47 റണ്‍സുമായി ധ്രുവ് ജുറേല്‍ പോരാടിയെങ്കിലും അദ്ദേഹം പുറത്തായതോടെ തോല്‍വി ഉറപ്പായി. ആര്‍സിബിക്കു വേണ്ടി പേസര്‍ ജോഷ് ഹേസല്‍വുഡ് നാലു വിക്കറ്റുകളെടുത്തു

മിന്നിച്ച് കോലിയും ദേവ്ദത്തും

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 205 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഈ സീണിലെ അഞ്ചാമത്തെയും ഫിഫ്റ്റി കണ്ടെത്തിയ വിരാട് കോലിയും (70) തകര്‍പ്പന്‍ ഫോമിലുള്ള മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലുമാണ് (50) ആര്‍സിബിയെ 200 കടത്തിയത്. 42 ബോളില്‍ എട്ടു ഫോറുകളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് കോലിയുടെ ഇന്നിങ്‌സ്. എന്നാല്‍ 50 റണ്‍സിലെത്താന്‍ വെറും 27 ബോളുകള്‍ മാത്രമേ സന്ദീപിനു വേണ്ടി വന്നുള്ളൂ.

കോലി- ഫില്‍ സാള്‍ട്ട് ഓപ്പണിങ് ജോടി മികച്ച തുടക്കമാണ് ആര്‍സിബിക്കു നല്‍കിയത്. ആദ്യവിക്കറ്റില്‍ 61 റണ്‍സ് അടിച്ചെടുക്കാന്‍ ഇവര്‍ക്കു സാധിച്ചു. 40 ബോളുകളില്‍ നിന്നാണ് ഈ ജോടി ഇത്രയുംറണ്ണെടുത്തത്. രണ്ടാം വിക്കറ്റില്‍ കോലി-ദേവ്ദത്ത് ജോടി ഒന്നിച്ചതോടെ റോയല്‍സ് ബൗളര്‍മാര്‍ ശരിക്കും വെള്ളം കുടിച്ചു. 95 റണ്‍സിന്റെ വമ്പന്‍ കൂട്ടകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. ഇതോടെ ആര്‍സിബി ടോട്ടലും 150 കടക്കുകയായിരുന്നു.

KOHLI DEVDUTT

കോലിയും ദേവ്ദത്തും അഞ്ചു റണ്‍സിന്റെ വ്യത്യാസത്തിലാണ് പുറത്തായത്. പിന്നീട് ടിം ഡേവിഡും (23) ജിതേഷ് ശര്‍മയും (20*) ചേര്‍ന്ന്് ആര്‍സിബിയുടെ ടോട്ടല്‍ 200 കടത്തുകയായിരുന്നു. റോയല്‍സ് ബൗളിങില്‍ മികച്ചുനിന്നത് രണ്ടു വിക്കറ്റുകളെടുത്ത സന്ദീപ് ശര്‍മയാണ്.

ടോസിനു ശേഷം റോയല്‍സ് നായകന്‍ റിയാന്‍ പരാഗ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമാായാണ് റോയല്‍സ് ഇറങ്ങിയത്. സ്പിന്നര്‍ മഹീഷ് തീക്ഷണയെ ഒഴിവാക്കി പേസര്‍ ഫസല്‍ ഹഖ് ഫാറൂഖിയെ കളിപ്പിക്കുകയായിരുന്നു. എന്നാല്‍ ആര്‍സിബി അവസാന മല്‍സരത്തിലെ അതേ ടീം നിലനിര്‍ത്തി.

പോരാട്ടം ഇതുവരെ

രാജസ്ഥാന്‍ റോയല്‍സിനു ഈ സീണിന്റെ തുടക്കം തന്നെ പാളിയിരുന്നു. സഞ്ജു സാംസണിന്റെ അഭാവത്തില്‍ റിയാന്‍ പരാഗിനു കീഴില്‍ കളിക്കാനിറങ്ങിയ അവര്‍ ആദ്യ രണ്ടു കളിയിലും തോല്‍ക്കുകയായുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു മുന്നിലാണ് ആദ്യ അങ്കത്തില്‍ റോയല്‍സ് കനത്ത തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. 44 റണ്‍സിന്റെ ആധികാരിക വിജയമാണ് ഹോംഗ്രൗണ്ടില്‍ എസ്ആര്‍എച്ച് ആഘോഷിച്ചത്.

രണ്ടാമത്തെ കളിയിലും റോയല്‍സ് വന്‍ തോല്‍വിയിലേക്കു വീണു. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു എട്ടു വിക്കറ്റിനു തകര്‍ന്നടിയുകയായിരുന്നു. എന്നാല്‍ മൂന്നാമങ്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ത്രസിപ്പിക്കുന്ന വിജയവുമായി റോയല്‍സ് അക്കൗണ്ട് തുറന്നു. ആറു റണ്‍സിനാണ് അവര്‍ ജയം പിടിച്ചെടുത്തത്.

നാലാം റൗണ്ടില്‍ നായകസ്ഥാനത്തേക്കു സഞ്ജു മടങ്ങിയത്തിയപ്പോള്‍ ആധികാരിക വിജയവുമായാണ് റോയല്‍സ് ഇതു ആഘോഷിച്ചത്. പഞ്ചാബ് കിങ്‌സിനെ 50 റണ്‍സിനു റോയല്‍സ് മുക്കുകയായിരുന്നു.

പക്ഷെ അതിനു ശേഷം അവരുടെ കഷ്ടകാലം തുടങ്ങി. തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളിലാണ് റോയര്‍സ് തോല്‍വിയിലേക്കു വീണത്. ഇവയിലൊന്ന് സൂപ്പര്‍ ഓവറിലുമായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനോടു 50 റണ്‍സിനാണ് റോയല്‍സ് കീഴടങ്ങിയത്. അടുത്ത കളിയില്‍ ആര്‍സിബിയോടു ഒമ്പതു വിക്കറ്റിനു നാണം കെടുകയും െചയ്തു.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ടൈയ്‌ക്കൊടുവിലാണ് കളി സൂപ്പര്‍ ഓവറിലെത്തിയപ്പോള്‍ റോയല്‍സ് തോല്‍വിയിലേക്കു വീണത്. ഈ കളിക്കിടെ നായകന്‍ സഞ്ജുവിനു പരിക്കേറ്റതും മറ്റൊരു ക്ഷീണമായി. ഇതിനു ശേഷം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ അനായാസം ജയിക്കാമായിരുന്ന കളി രണ്ടു റണ്‍സിനും റോയല്‍സ് കൈവിട്ടു.

അതേസമയം, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു നന്നായി തന്നെയാണ് ഇത്തവണ തുടങ്ങിയത്. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും അവര്‍ വിജയം കൊയ്തു. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ കെകെആറിനെ ഏഴു വിക്കറ്റിനാണ് ആര്‍സിബി കെട്ടുകെട്ടിച്ചത്. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ഓരോ ജയവും തോല്‍വിയും വീതം മാറി മാറി വന്നു കൊണ്ടിരുന്നു. തുടരെ രണ്ടു കളിയില്‍ അവര്‍ ജയിക്കുകയോ, തോല്‍ക്കുകയോ ചെയ്തിട്ടില്ല.

മൂന്നാമങ്കത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു എട്ടു വിക്കറ്റിനു തോറ്റ അവര്‍ അടുത്ത കളിയില്‍ മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിനു വീഴ്ത്തി. പക്ഷെ തൊട്ടടുത്ത മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ആറു വിക്കറ്റിനു തോല്‍ക്കുകയും ചെയ്തു.

രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പതു വിക്കറ്റിനു തുരത്തി ആര്‍ബിസി വിജയവഴിയില്‍ തിരിച്ചെത്തിയെങ്കിലും പഞ്ചാബ് കിങ്‌സിനോടു അഞ്ചു വിക്കറ്റിനു തോറ്റു. എന്നാല്‍ അവസാന കളിയില്‍ പഞ്ചാബിനെ ഏഴു വിക്കറ്റിനു തകര്‍ത്ത് അവര്‍ തിരിച്ചുവരികയും ചെയ്തു.

ഇന്നത്തെ കളിയിലെ 11

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിധാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ.

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), നിതീഷ് റാണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, വനിന്ദുു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, ഫസല്‍ഹഖ് ഫറൂഖി.

Story first published: Thursday, April 24, 2025, 13:59 [IST]
Other articles published on Apr 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+