For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ചിന്നസ്വാമിയിലെ കണക്കുതീര്‍ത്തു!! പഞ്ചാബിനെ നാട്ടില്‍ വീഴ്ത്തി ആര്‍സിബി, കിടു ജയം

ചണ്ഡീഗഡ്: സ്വന്തം തട്ടകമായ ചിന്നസ്വാമിയിലറ്റ ദയനീയ തോല്‍വിക്കു പഞ്ചാബ് കിങ്‌സിനോടു മൂന്നു ദിവസത്തിനിടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു പകരം വീട്ടി. വെള്ളിയാഴ്ചയാണ് ആര്‍സിബിയെ സ്വന്തം തട്ടകത്തില്‍ പഞ്ചാബ് വാരിക്കളഞ്ഞത്. എന്നാല്‍ രണ്ടാം പാദത്തില്‍ പഞ്ചാബിനെ അവരുടെ കാണികള്‍ക്കു മുന്നില്‍ ആര്‍സിബി തകര്‍ത്തുവിട്ടു. ഏഴു ബോളുകള്‍ ശേഷിക്കെ ഏഴു വിക്കറ്റിന്റെ വിജയമാണ് ശ്രേയസ് അയ്യര്‍ക്കും സംഘത്തിനെതിരേ രജത് പാട്ടിധാറിന്റെ ടീം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ ആറു വിക്കറ്റിനു 157 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ആര്‍സിബി വിജയപ്രതീക്ഷയിലായിരുന്നു. മറുപടിയില്‍ വിരാട് കോലിയുടെയും (73*) ദേവ്ദത്ത് പടിക്കലിന്റെയും (61) ഫിഫ്റ്റികള്‍ ആര്‍സിബിയുടെ വിജയത്തിനു അടിത്തറയിട്ടു. 18.5 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ആര്‍സിബി അനായാസം വിജത്തിലെത്തുകയും ചെയ്തു.

KOHLI DEVDUTT

ആര്‍സിബിയുടെ റണ്‍ചേസ്

158 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അര്‍ഷ്ദീരപ് സിങെറിഞ്ഞ ആദ്യ ഓവറിലെ അവസാനത്തെ ബോളില്‍ തന്നെ വെടിക്കെട്ട് താരം ഫില്‍ സാള്‍ട്ടിനെ (1) അവര്‍ക്കു നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ വിരാട് കോലി- ദേവ്ദത്ത് സഖ്യം ചേര്‍ന്നെടുത്ത 103 റണ്‍സ് ആര്‍സിബിയുടെ വിജയത്തിനു ശക്തമായ അടിത്തറ നല്‍കി.

13ാം ഓവറിലാണ് ദേവ്ദത്ത് പുറത്തായത്. 35 ബോളുകള്‍ നേരിട്ട താരം അഞ്ചു ഫോറും നാലു സിക്‌സറുമടിച്ചു. അദ്ദേഹം മടങ്ങിയ ശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ 13 റണ്‍സിനു മടങ്ങി. എന്നാല്‍ കോലി വിട്ടുകൊടുത്തില്ല. ജിതേഷ് ശര്‍മയെ (11*) കൂട്ടുപിടിച്ച് ആര്‍സിബിടെ കോലി വിജയത്തിലെത്തിച്ചു. 54 ബോളുകള്‍ നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ ഏഴു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

പഞ്ചാബിനെ പൂട്ടി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട പഞ്ചാബ് കിങ്‌സിനെ ഉജ്ജ്വല ബൗളിങിലൂടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീം ശരിക്കും വരിഞ്ഞുകെട്ടി. അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തില്‍ അവര്‍ 157 റണ്‍സിലൊതുങ്ങുകയായിരുന്നു. പഞ്ചാബിന്റെ ബാറ്റിങ് ലൈനപ്പില്‍ ഒരാള്‍ പോലും 35 റണ്‍സ് തികച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

പ്രഭ്‌സിമ്രന്‍ സിങ് (33), ശശാങ്ക് സിങ് (31*), ജോഷ് ഇംഗ്ലിസ് (29), മാര്‍ക്കോ യാന്‍സന്‍ (25*), പ്രിയാന്‍ഷ് ആര്യ (22) എന്നിവരാണ് പഞ്ചാബിന്റെ പ്രധാന സ്‌കോറര്‍മാര്‍. മധ്യ ഓവറുകളിലെയും ഡെത്ത് ഓറുകളിലെയും ഉജ്ജ്വല ബൗളിങാണ് പഞ്ചാബിനെ 160 റണ്‍സിനു താഴെ ഒതുക്കിയത്.

വിക്കറ്റ് നഷ്ടമില്ലാതെ റണ്‍സെന്ന നിലയില്‍ തുടങ്ങിയ പഞ്ചാബിനു 34 റണ്‍സെടുക്കുന്നതിനിടെയാണ് നാലു വിക്കറ്റുള്‍ നഷ്ടമായത്. ഈ തകര്‍ച്ചയില്‍ നിന്നും തിരിച്ചുവരാന്‍ അവരെ പിന്നീട് ആര്‍സിബി അനുവദിച്ചില്ല. അവസാന നാലോവറില്‍ ഭുനവേശ്വര്‍ കുമാര്‍- ജോഷ് ഹേസല്‍വുഡ ജോടി വിട്ടുകൊടുത്തത് വെറും 28 റണ്‍സാണ്. ഒരു ബൗണ്ടറി പോലും നേടാന്‍ കഴിയാതെ പോയ പഞ്ചാബിന് ആശ്വാസം ഒരേയൊരു സിക്‌സര്‍ മാത്രം. ആര്‍സിബിക്കു വേണ്ടി ക്രുനാല്‍ പാണ്ഡ്യയും സുയാഷ് ശര്‍മയും രണ്ടു വീതം വിക്കറ്റുകളെടുത്തു.

RCB

ടോാസിനു ശേഷം ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ആര്‍സിബി ഇറങ്ങിയത്. മോശം ഫോമിലുള്ള ലിയാം ലിവിങ്‌സ്റ്റണിനു പകരം റൊമാരിയോ ഷെപ്പേര്‍ഡിനെ അവര്‍ കളിപ്പിക്കുകയായിരുന്നു. മറുഭാഗത്തു പഞ്ചാബ് ടീമില്‍ മാറ്റങ്ങളൊന്നും വരുത്തിയില്ല.

വെള്ളിയാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇരുടീമുകളും കൊമ്പുകോര്‍ത്തിരുന്നു. മഴ വില്ലനായതിനെ തുടര്‍ന്നു 14 ഓവര്‍ വീതമാക്കി ചുരുക്കിയ കളിയില്‍ പഞ്ചാബ് അഞ്ചു വിക്കറ്റിന്റെ വിജയവും കൊയ്യുകയായിരുന്നു.

പോരാട്ടം ഇതുവരെ

കന്നി ഐപിഎല്‍ കിരീടത്തിനായുള്ള കാത്തിരിപ്പ് ഇത്തവണ അവസാനിപ്പിച്ചേക്കുമെന്ന സൂചന നല്‍കിയാണ് പഞ്ചാബ് കിങ്‌സിന്റെ കുതിപ്പ്. നായകനായി ശ്രേയസ് അയ്യരുടെ വരവിനൊപ്പം കൂടുതല്‍ കെട്ടുറപ്പുള്ള ടീമിനെയും ലഭിച്ചതോടെ എതിരാളികളെ തകര്‍ത്തെറിഞ്ഞ് പഞ്ചാബ് കുതിക്കുകയായിരുന്നു.

ആദ്യത്തെ രണ്ടു മല്‍സരങ്ങിലും ജയിച്ച് വളരെ പോസിറ്റീവായാണ് അവര്‍ തുടങ്ങിയത്. റണ്‍മഴ കണ്ട പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 11 റണ്‍സിന്റെ ത്രില്ലിങ് വിജയത്തോടെയാണ് പഞ്ചാബ് അക്കൗണ്ട തുറന്നത്. രണ്ടാമങ്കത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ എട്ടു വിക്കറ്റിനു അവര്‍ വാരിക്കളഞ്ഞു.

പക്ഷെ ഹാട്രിക് വിജയമെന്ന പഞ്ചാബിന്റെ മോഹം രാജസ്ഥാന്‍ റോയല്‍സ് തകര്‍ക്കുകയായിരുന്നു. സഞ്ജു സാംസന്‍ ക്യാപ്റ്റനായി തിരിച്ചെത്തിയ മല്‍സരത്തില്‍ റോയല്‍സ് 50 റണ്‍സലിന്റെ ആധികാരിക വിജയമാണ് ആഘോഷിച്ചത്. നാലാമങ്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 11 റണ്‍സിനു വീഴ്ത്തി പഞ്ചാബ് വിജയവഴിയില്‍ തിരിച്ചെത്തി. 18 റണ്‍സിനായിരുന്നു ജയം.

അഞ്ചാംറൗണ്ടില്‍ പഞ്ചാബിനു വീണ്ടും തെറ്റി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു എട്ടു വിക്കറ്റിന്റെ വന്‍ പരാജയമാണ് പഞ്ചാബ് ഏറ്റുവാങ്ങിയത്. എന്നാല്‍ ഇതിനു ശേഷം അവര്‍ തോല്‍വിയറിഞ്ഞിട്ടില്ല. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 16 റണ്‍സിന്റെ വിജയമാണ് പഞ്ചാബ് ആഘോഷിച്ചത്. പിന്നാലെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെയും അവര്‍ തുരത്തി.

മറുഭാഗത്തു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഈ സീസണിലെ പ്രകടനം ഉയര്‍ച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നു. സീസണിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജയിക്കാന്‍ രജത് പാട്ടിധാറിനും സംഘത്തിനുമായിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഏഴു വിക്കറ്റിവു തകര്‍ത്ത് ഗംഭീരമായിരുന്നു തുടക്കം.

രണ്ടാമങ്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകമായ ചെപ്പോക്കില്‍ 50 റണ്‍സിനും ആര്‍സിബി നാണംകെടുത്തി. പക്ഷെ മൂന്നാമത്തെ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു അവര്‍ക്കു പിഴച്ചു. എട്ടു വിക്കറ്റിനായിരുന്നു തോല്‍വി. നാലാമത്തെ കളിയില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ത്രില്ലറില്‍ 12 റണ്‍സിനായിരുന്നു ആര്‍സിബിയുടെ വിജയം.

അടുത്ത കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു അവര്‍ ആറു വിക്കറ്റിന്റെ തോല്‍വി സമ്മതിച്ചു. എന്നാല്‍ ആറാമത്തെ മാച്ചില്‍ ആര്‍സിബി ശക്തമായി തിരിച്ചവന്നു. രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പതു വിക്കറ്റിനാണ് അവര്‍ വാരിക്കളഞ്ഞത്. അതിനു ശേഷമാണ് അവസാന മാച്ചില്‍ പഞ്ചാബിനോടു ആര്‍സിബിക്കു അടിതെറ്റിയത്.

ഇന്നത്തെ കളിയിലെ 11

പഞ്ചാബ് കിങ്‌സ്- പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിംഗ്, ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), നെഹാല്‍ വദേര, ജോഷ് ഇംഗ്ലിസ്(വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ യാന്‍സന്‍, ഹര്‍പ്രീത് ബ്രാര്‍, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചഹല്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), റൊമാരിയോ ഷെപ്പേര്‍ഡ്, തേഷ് ശര്‍മ(വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍.

Story first published: Sunday, April 20, 2025, 12:46 [IST]
Other articles published on Apr 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+