For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025 Final: 18 വര്‍ഷത്തെ കാത്തിരിപ്പ് തീര്‍ന്നു, ഈ സാല കപ്പ് ആര്‍സിബിക്ക് തന്നെ!!

അഹമ്മദാബാദ്: 18 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് തീരുകയാണ്. ഈ സാല കപ്പ് നംതെയെന്നു ഇനി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു ആഹ്ലാദത്തോടെ തന്നെ പറയാം. പഞ്ചാബ് കിങ്‌സിന്റെ പോരാട്ടവീര്യത്തെ മറികടന്ന് കന്നി ഐപിഎല്‍ ട്രോഫിയെന്ന ആ സ്വപ്്‌നം ആര്‍സിബി യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. അവസാന ബോള്‍ വരെ നീണ്ട ത്രില്ലിങ് ഫൈനലില്‍ പഞ്ചാബിനെ ആറു റണ്‍സിനാണ് അവര്‍ വീഴ്ത്തിയത്.

ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ പിച്ചില്‍ 191 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബിനു ആര്‍സിബി നല്‍കിയത്. ശക്തമായ ബാറ്റിങ് ലൈനപ്പുള്ള പഞ്ചാബ് ഇതു മറികടക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും തകര്‍പ്പന്‍ ബൗളിങിലൂടെ പഞ്ചാബിനെ ആര്‍സിബി സമര്‍ഥമായി പൂട്ടി. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ.

പഞ്ചാബ് ബാറ്റിങ് നിരയില്‍ ശശാങ്ക് സിങ് പുറത്താവാതെ 61 റണ്‍സോടെ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമായ പിന്തുണ കിട്ടിയില്ല. 30 ബോളില്‍ ആറു സിക്‌സറും മൂന്നു ഫോറുമുള്‍പ്പെട്ടതാണ് ശശാങ്കിന്റെ ഇന്നിങ്‌സ്. 39 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസാണ് മറ്റൊരു പ്രധാന സ്‌കോററര്‍. 23 ബോളില്‍ നാലു സിക്‌സറും ഒരു ഫോറും പ്രഭ്‌സിമ്രന്‍ സിങ് (26), പ്രിയാന്‍ഷ് ആര്യ (24) എന്നവര്‍ മോശമല്ലാത്ത പ്രകടനം നടത്തി.

KOHLI RCB

ഓപ്പണിങ് വിക്കറ്റില്‍ പ്രിയാന്‍ഷ്- പ്രഭ്‌സിമ്രന്‍ ജോടി 43 റണ്‍സിന്റെ മോശമല്ലാത്ത തുടക്കം നല്‍കിയിരുന്നു. പ്രിയാന്‍ഷിനെ പുറത്താക്കിയ ഹേസല്‍വുഡാണ് ആര്‍സിബിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. പിന്നീട് പഞ്ചാബിനെ മധ്യ ഓവറുകളില്‍ ആര്‍സിബി വരിഞ്ഞുകെട്ടി. ഇതാണ് വിജയത്തില്‍ നിര്‍ണായകമായി മാറിയത്. നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ക്രുനാല്‍ പാണ്ഡ്യ രണ്ടു വിക്കറ്റുകള്‍ പിഴുതു. ഭുവനേശ്വര്‍ കുമാറിനും രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.

രക്ഷകനായി കോലി

ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 190 റണ്‍സിലെത്തിയത്. ഒരാള്‍ പോലും ആര്‍സിബി ബാറ്റിങ് ലൈനപ്പില്‍ ഫിഫ്റ്റി തികച്ചില്ല. 43 റണ്‍സെടുത്ത വിരാട് കോലിയാണ് ടീമിന്റെ അമരക്കാരനായത്. പക്ഷെ വളരെ സ്ലോ ഇന്നിങ്‌സാണ് അദ്ദേഹം കളിച്ചത്. 35 ബോളുകള്‍ നേരിട്ട കോലി വെറും മൂന്നു ഫോറുകള്‍ മാത്രമേ നേടിയുള്ളൂ.

ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ (26), ലിയാം ലിവിങ്‌സ്റ്റണ്‍ (25), മായങ്ക് അഗര്‍വാള്‍ (24), ജിതേഷ് ശര്‍മ (24) എന്നിവരും മോശമല്ലാത്ത സംഭാവനകള്‍ നല്‍കി. ഒരു സമയത്തു ആര്‍സിബി 200ന് മുകൡലുള്ള ടോട്ടല്‍ അനായാസം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അവസാന ഓവറുകളില്‍ പഞ്ചാബ് ഉജ്ജ്വലമായി ബാറ്റ് ചെയ്തു. അവസാനത്തെ മൂേേന്നാവറില്‍ 22 റണ്‍സ് മാത്രമേ ആര്‍സിബിക്കു നേടാന്‍ സാധിച്ചുള്ളൂ. ഇതിനിടെ നാലു വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമാവകയും ചെയ്തു.

VIRAT KOHLI

ആര്‍സിബിയുടെ തുടക്കം പാളിയിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ (16) മടക്കി അവരെ പഞ്ചാബ് ഞെട്ടിച്ചു. കൈല്‍ ജാമിസണിനെതിരേ വമ്പന്‍ ഷോട്ടിനു ശ്രമിച്ച സാള്‍ട്ടിനെ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ പിടികൂടുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ കോലിയും മായങ്കും ചേര്‍ന്ന് 38 റണ്‍സിന്റെ ഒരു ഭേദപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സ്‌കോറിങിനു വേഗത കൂട്ടാന്‍ ശ്രമിക്കവെ മായങ്ക് വീണു. യുസ്വേന്ദ്ര ചഹലിന്റെ ബൗളിങില്‍ അര്‍ഷ്ദീപ് സിങിനായിരുന്നു ക്യാച്ച്.

കോലിയയും പാട്ടിധാറും ചേര്‍ന്ന് 40 റണ്‍സിന്റെ കൂട്ടുകെട്ടുമായി ആര്‍സിബിയെ കളിയിലേക്കു തിരികെ കൊണ്ടുവരുന്നതിനിടെ പഞ്ചാബ് തിരിച്ചടിച്ചു. പാട്ടിധാറിനെ ജാമിസണ്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ പഞ്ചാബ് പിടിമുറുക്കി. തുടര്‍ന്നു കോലിക്കു കൂട്ടായി എത്തിയത് ലിവിങ്സ്റ്റണാണ്. ഇരുവരും ചേര്‍ന്ന് 35 റണ്‍സാണ് ടീം ടോട്ടലിലേക്കു ചേര്‍ത്തത്.

15ാം ഓവറില്‍ കോലി മടങ്ങി. അസ്മത്തുള്ള ഒമര്‍സായിയാണ് സ്വന്തം ബൗളിങില്‍ മികച്ചൊരു ക്യാച്ചിലൂടെ കോലിയെ മടക്കിയത് (131-4). പഞ്ചാബിനു വേണ്ടി അര്‍ഷ്ദീപ് സിങും കൈല്‍ ജാമിസണും മൂന്നു വിക്കറ്റുകള്‍ വീതം പോക്കറ്റിലാക്കി. നേരത്തേ ടോസ് ജയിച്ച പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മല്‍സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇരുടീമുകളും കിരീടത്തിനു വേണ്ടി ഇറങ്ങിയത്.

പ്ലെയിങ് 11

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- വിരാട് കോലി, ഫില്‍ സാള്‍ട്ട്, മായങ്ക് അഗര്‍വാള്‍, രജത് പാട്ടിധാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ.

പഞ്ചാബ് കിങ്‌സ്- പ്രഭ്‌സിമ്രന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, കൈല്‍ ജാമിസണ്‍, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍, വിജയ്കുമാര്‍ വൈശാഖ്.

Story first published: Tuesday, June 3, 2025, 13:57 [IST]
Other articles published on Jun 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+