Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ചാംപ്യന്‍മാര്‍ ഔട്ട്!! കെകെആര്‍- ആര്‍സിബി പോര് മഴയെടുത്തു

ബെംഗളൂരു: ഐപിഎല്ലിന്റെ 18ാം സീസണ്‍ ഒരിടവേളയ്ക്കു ശേഷം പുനരാരംഭിച്ചപ്പോള്‍ ആദ്യ മല്‍സരം മഴയെടുത്തിരിക്കുകയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള പോരാട്ടമാണ് മഴയില്‍ ഒലിച്ചുപോയത്. ചിന്നസ്വാമിയില്‍ തുടക്കം മുതല്‍ മഴ മാറാതെ നിന്നതോടെ ടോസ് പോലും നടത്താനാവാതെ കളി ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇതോടെ കെകെആര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകകയും ചെയ്തിരിക്കുകയാണ്.

ഇത്തവണ പ്ലേഓഫിലെത്താതെ പുറത്തായ നാലാമത്തെ ടീം കൂടിയാണ് അവര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് നേരത്തേ പുറത്തായ മറ്റു ടീമുകള്‍. നേരിയ പ്ലേഓഫ് സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ കെകെആറിനു ആര്‍സിബിക്കെതിരേ ജയം അനിവാര്യമായിരുന്നു. പക്ഷെ മഴ വില്ലനായി വന്നതോടെ കെകെആറിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ തകിടം മറിയുകയായിരുന്നു.

rain

13 മല്‍സരങ്ങളില്‍ നിന്നും ഇപ്പോള്‍ 12 പോയനിന്റാണ് കെകെആറിനുള്ളത്. ഇനി അവസാന മല്‍സരം ജയിച്ചാലും അവര്‍ക്കു പരമാവധി ലഭിക്കുക 14 പോയിന്റ മാത്രമാണ്. സീസണില്‍ വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ കെകെആര്‍ ജയിച്ചിട്ടുള്ളൂ. ആറെണ്ണത്തില്‍ അവര്‍ തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ രണ്ടു മല്‍സരങ്ങള്‍ മഴ കാരണം ഉപേക്ഷിക്കപ്പെടുതയും ചെയ്തു.

ആര്‍സിബിയുമായുള്ള മല്‍സരം മാത്രമല്ല, നേരത്തേ പഞ്ചാബ് കിങ്‌സുമായുളള അവരുടെ കളിയും മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടിരുന്നു. കെകെആറിന്റെ അവസാന മല്‍സരം 25ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ്. ഇതില്‍ ജയിച്ച് സീസണ്‍ അവസാനിപ്പിക്കുകയാവും അവരുടെ ലക്ഷ്യം.

എന്നാല്‍ കെകെആറുമായുളള മല്‍സരം ഉപേക്ഷിക്കപ്പെട്ടതോടെ 17 പോയിന്റുമായി ആര്‍സിബി പ്ലേഓഫ് ഉറപ്പാക്കിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ പിന്തള്ളി അവര്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

ഇനി രണ്ടു മല്‍സരങ്ങളാണ് ആര്‍സിബിക്കു ബാക്കിയുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് എന്നിവരാണ് അവരുടെ എതിരാളികള്‍. ഇവയില്‍ ജയിക്കാനായാല്‍ പരമാവധി 21 പോയിന്റ് വരെ ആര്‍സിബിക്കു സ്വന്തമാക്കാം. ഇതു പോയിന്റ പട്ടികിയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്യാനും അവരെ സഹായിക്കും.

Story first published: Saturday, May 17, 2025, 14:15 [IST]
Other articles published on May 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+