For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ആര്‍സിബിക്ക് കടിഞ്ഞാണിട്ട് ഗുജറാത്ത്, മിന്നിച്ച് ബട്‌ലറും സിറാജും; ഗംഭീര ജയം

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ആര്‍സിബിയുടെ വിജയക്കുതിപ്പിന് ബ്രേക്കിട്ട് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി എട്ട് വിക്കറ്റിന് 169 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് 13 പന്തും എട്ട് വിക്കറ്റും ബാക്കിയാക്കി വിജയം നേടി. ജോസ് ബട്‌ലറിന്റേയും (73*) സായ് സുദര്‍ശന്റേയും (49) കിടിലന്‍ ബാറ്റിങ്ങാണ് ഗുജറാത്തിന് ജയം എളുപ്പമാക്കിയത്. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുമായി ബൗളിങ്ങിലും തിളങ്ങി.

ആര്‍സിബിയുടെ തുടക്കം പിഴച്ചു

ബംഗളൂരുവില്‍ പോരാട്ടത്തിനിറങ്ങിയ ആര്‍സിബിയുടെ തുടക്കം പിഴച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ആര്‍സിബിക്ക് പ്രതീക്ഷിച്ചപോലെയായില്ല കാര്യങ്ങള്‍. ഈ മെഗാ ലേലത്തിന് മുമ്പ് ആര്‍സിബി ഒഴിവാക്കിയ മുഹമ്മദ് സിറാജ് ടീമിന് വലിയ ഭീഷണിയായി മാറുന്നതാണ് കാണാനായത്. ആദ്യ ഓവറില്‍ ഫില്‍ സാള്‍ട്ടിനെ പുറത്താക്കാനുള്ള അവസരം സിറാജ് സൃഷ്ടിച്ചതാണ്. എന്നാല്‍ ജോസ് ബട്‌ലര്‍ക്ക് പന്ത് കൈയിലൊതുക്കാനായില്ല. എന്നാല്‍ രണ്ടാം ഓവറില്‍ ആര്‍സിബിയുടെ നട്ടെല്ലിളക്കാന്‍ ഗുജറാത്തിന് സാധിച്ചു. വിരാട് കോലിയെ ആര്‍ഷാദ് ഖാനാണ് പുറത്താക്കിയത്.

ആറ് പന്തില്‍ ഒരു ഫോറടക്കം ഏഴ് റണ്‍സാണ് കോലി നേടിയത്. അര്‍ഷാദ് ഖാന്റെ പന്തില്‍ പ്രസിദ്ധ് കൃഷ്ണയുടെ ക്യാച്ചിലാണ് കോലിയുടെ മടക്കം. പുള്‍ഷോട്ടില്‍ പന്തിനെ കൃത്യമായി ടൈമിങ് ചെയ്യാന്‍ കോലിക്ക് സാധിക്കാതെ പോയി. പിന്നീടങ്ങോട്ട് ആര്‍സിബിയുടെ തകര്‍ച്ചയാണ് കണ്ടത്. മൂന്നാം നമ്പറിലിറങ്ങിയ ദേവ്ദത്ത് പടിക്കല്‍ നിരാശപ്പെടുത്തി മടങ്ങി. മൂന്ന് പന്തില്‍ നാല് റണ്‍സെടുത്ത ദേവ്ദത്തിനെ മുഹമ്മദ് സിറാജ് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ ആര്‍സിബി സമ്മര്‍ദ്ദത്തിലായി.

ആദ്യ ഓവറില്‍ ലൈഫ് ലഭിച്ചെങ്കിലും സാള്‍ട്ടിനെ സിറാജ് വിട്ടില്ല. സിറാജിനെ വമ്പന്‍ സിക്‌സര്‍ പറത്തിയതിന് പിന്നാലെ സാള്‍ട്ടിനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. 13 പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 14 റണ്‍സാണ് സാള്‍ട്ടിന് നേടാനായത്. ഇതോടെ പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റിന് 38 റണ്‍സെന്ന നിലയിലേക്ക് ആര്‍സിബി തകര്‍ന്നു. തുടക്കത്തിലെ മൂന്ന് വിക്കറ്റുകള്‍ വീണത് ആര്‍സിബിയെ വളരെയധികം സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.

രജത്തിനും രക്ഷകനാവാനായില്ല

നായകന്‍ രജത് പാട്ടീധാര്‍ ടീമിനെ കരകയറ്റാന്‍ പരമാവധി ശ്രമിച്ചു. പതിയെ തുടങ്ങി പിന്നീട് ആക്രമിക്കുക എന്നതായിരുന്നു രജത്തിന്റെ ലക്ഷ്യം. എന്നാല്‍ ആര്‍സിബി നായകന്റെ പദ്ധതി പാളി. 12 പന്തില്‍ 12 റണ്‍സെടുത്ത രജത്തിനെ ഇഷാന്ത് ശര്‍മ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ലിയാം ലിവിങ്സ്റ്റണും ജിതേഷ് ശര്‍മയും ചേര്‍ന്ന് റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. ജിതേഷ് 21 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 33 റണ്‍സ് നേടിയപ്പോള്‍ സായ് കിഷോര്‍ പുറത്താക്കി.

സിക്‌സര്‍ ശ്രമം രാഹുല്‍ തെവാത്തിയയുടെ മികച്ച ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യക്ക് ഒന്നും ചെയ്യാനായില്ലെന്ന് പറയാം. അഞ്ച് പന്തില്‍ അഞ്ച് റണ്‍സെടുത്ത ക്രുണാലിനെ സായ് കിഷോര്‍ അനായാസ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. പിന്നീട് ഫില്‍ സാള്‍ട്ട് ആക്രമണം ഏറ്റെടുത്തു. 40 പന്തില്‍ ഒരു ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ ലിവിങ്സ്റ്റണിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കണ്ടത്. എന്നാല്‍ അവസാന ഓവര്‍ മുതലാക്കുന്നതിന് മുമ്പ് മുഹമ്മദ് സിറാജ് ഗുജറാത്തിനെ രക്ഷിച്ചു. 19ാം ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് ലിവിങ്‌സ്റ്റണ്‍ പുറത്തായത്.

ഡെത്തോവറില്‍ ടിം ഡേവിഡ്

150 റണ്‍സിനുള്ളില്‍ ഒതുങ്ങുമെന്ന് തോന്നിച്ച ആര്‍സിബിയെ 169 എന്ന ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത് ടിം ഡേവിഡാണ്. 18 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 32 റണ്‍സാണ് ഡേവിഡ് നേടിയത്. അവസാന പന്തില്‍ പ്രസിദ്ധ് കൃഷ്ണ ഡേവിഡിനെ ക്ലീന്‍ബൗള്‍ഡാക്കി. ഭുവനേശ്വര്‍ കുമാര്‍ രണ്ട് പന്തില്‍ ഒരു റണ്‍സെടുത്ത് മടങ്ങി.

ഗുജറാത്തിനായി മുഹമ്മദ് സിറാജ് നാല് ഓവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ സായ് കിഷോര്‍ രണ്ട് വിക്കറ്റുകളും നേടി. അര്‍ഷാദ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

mohammed siraj

ഗുജറാത്തിന് ഭേദപ്പെട്ട തുടക്കം

മറുപടിക്കിറങ്ങിയ ഗുജറാത്ത് കരുതലോടെയാണ് കളിച്ചത്. ഭുവനേശ്വര്‍ കുമാറും ജോഷ് ഹെയ്‌സലും ഉള്‍പ്പെടുന്ന പേസ് നിരയെ പതിയെ നേരിട്ടാണ് ശുബ്മാന്‍ ഗില്ലും സായ് സുദര്‍ശനും തുടങ്ങിയത്. ആദ്യത്തെ മൂന്ന് ഓവറില്‍ ആറ് റണ്‍സ് പോലും റണ്‍റേറ്റ് ഇല്ലായിരുന്നു. എന്നാല്‍ നിലയുറപ്പിച്ച ശേഷം ഇരുവരും പതിയെ ആക്രമണത്തിലേക്ക് കടന്നു. 14 പന്തില്‍ 14 റണ്‍സെടുത്ത ഗില്ലിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 32 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്തത്. ഗില്‍ മടങ്ങിയ ശേഷം സായ് സുദര്‍ശനും ജോസ് ബട്‌ലറും ചേര്‍ന്ന് പതിയെ റണ്‍സുയര്‍ത്തി.

സ്‌കോര്‍ബോര്‍ഡ് 107ല്‍ നില്‍ക്കവെ സായ് സുദര്‍ശനെ ജോഷ് ഹെയ്‌സല്‍വുഡ് പുറത്താക്കി. 36 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 49 റണ്‍സെടുത്ത സായ് സുദര്‍ശനെ ജോഷ് ഹെയ്‌സല്‍വുഡാണ് മടക്കിയത്. കൃത്യ സമയത്ത് ഹെയ്‌സല്‍വുഡിനെ തിരിച്ചുവിളിച്ച ആര്‍സിബി നായകന്‍ രജത് പാട്ടീധാര്‍ കൈയടി അര്‍ഹിക്കുന്നു.

ബട്‌ലര്‍ ഷോയില്‍ ആര്‍സിബി വീണു

വിക്കറ്റിന് പിന്നില്‍ രണ്ട് അവസരം പാഴാക്കി നിരാശപ്പെടുത്തിയെങ്കിലും മാച്ച് വിന്നിങ് അര്‍ധ സെഞ്ച്വറിയുമായി ജോസ് ബട്‌ലര്‍ കൈയടി നേടി. 31 പന്തില്‍ നാല് ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് ബട്‌ലര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. വെടിക്കെട്ട് തുടര്‍ന്ന ബട്‌ലര്‍ അതിവേഗം ഗുജറാത്തിനെ വിജയത്തിലേക്കടുപ്പിച്ചു. ബട്‌ലര്‍ 39 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 73 റണ്‍സോടെ പുറത്താവാതെ നിന്നു. ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് 18 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ ബട്‌ലര്‍ക്ക് മികച്ച പിന്തുണയേകി. ഇതോടെ 17.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് വിജയലക്ഷ്യം മറികടന്നു.

പ്ലേയിങ് 11

ആര്‍സിബി- ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടീധാര്‍(c), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ്, യഷ് ദയാല്‍

ഗുജറാത്ത് ടൈറ്റന്‍സ്- ശുബ്മാന്‍ ഗില്‍ (c), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാത്തിയ, അര്‍ഷാദ് ഖാന്‍, റാഷിദ് ഖാന്‍, സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ

Story first published: Wednesday, April 2, 2025, 13:24 [IST]
Other articles published on Apr 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+