Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പട നയിച്ച് രാഹുല്‍, ഡിസിക്ക് നാലില്‍ 4 !! തടയാന്‍ ആര്‍സിബിക്കുമായില്ല

ബെംഗളൂരു: അക്ഷര്‍ പട്ടേലിന്റെ ക്യാപ്റ്റന്‍സില്‍ ഐപിഎല്ലില്‍ സ്വപ്‌നതുല്യമായ കുതിപ്പ് നടത്തുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പിടിച്ചുകെട്ടാന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗഴൂരുവിനുമായില്ല. ആര്‍സിബിയെ അവരുടെ തട്ടകത്തില്‍ ആറു വിക്കറ്റിനു തുരത്തിയ ഡിസി തുടര്‍ച്ചയായ നാലാം വിജയമാണ് കൊയ്തിരിക്കുന്നത്. ഇതോടെ പോയിന്റ്് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമെത്തിയിരിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 163 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഡിസി വിജയപ്രതീക്ഷയിലായിരുന്നു. കാരണം ഈ ഗ്രൗണ്ടില്‍ റണ്‍ചേസ് അത്ര വെല്ലുവിളി സൃഷ്ടിക്കാറില്ല. റണ്‍ചേസില്‍ തുടക്കമൊന്നു പതറിയെങ്കിലും കെഎല്‍ രാഹുലിന്റെ (93*) കിടിലന്‍ ഇന്നിങ്‌സ് ഡിസിയെ 17.5 ഓവറില്‍ നാലു വിക്കറ്റിനു ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ഈ സീസണില്‍ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണ് പുതിയ ടീമായ ഡിസിക്കു വേണ്ടി രാഹുല്‍ നേടിയത്.

RAHUL STUBBS

ഡിസിയുടെ റണ്‍ചേസ്

164 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുന്‍നിര തകര്‍ന്നടിഞ്ഞിരുന്നു. ഫാഫ് ഡുപ്ലെസി (2), ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക് (7), അഭിഷേ് പൊറെല്‍ (7) എന്നിവര്‍ അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയപ്പോള്‍ അഞ്ചോവുമ്പോഴേക്കും ഡിസി മുന്നിനു 30 റണ്‍സിലേക്കും കൂപ്പുകുത്തി. ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലും (15) വൈകാതെ മടങ്ങിയതോടെ ഡിസി നാലിന് 58.

തുടര്‍ന്നായിരുന്നു കളി മാറ്റിയ കെഎല്‍ രാഹുല്‍- ട്രിസ്റ്റണ്‍ സ്റ്റബ്‌സ് കൂട്ടുകെട്ട്. സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ഈ സഖ്യം ആര്‍സിബിയില്‍ നിന്നും മല്‍സരം തട്ടിയെടുക്കുകയായിരുന്നു. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ 111 റണ്‍സാണ് ഇരുവരും ടീം ടോട്ടലിലേക്കു കൂട്ടിച്ചേര്‍ത്തത്. വെറും 53 ബോളില്‍ 93 റണ്‍സാണ് പുറത്താവാതെ രാഹുല്‍ വാരിക്കൂട്ടിയത്. ഏഴു ഫോറും ആറു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സ്റ്റബ്‌സ് 23 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടക്കം 38 റണ്‍സുമായും പുറത്താവാതെ നിന്നു.

ആര്‍സിബിയെ എറിഞ്ഞൊതുക്കി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ ഏഴു വിക്കറ്റിനു 163 റണ്‍സില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഏഴു വിക്കറ്റിനു 163 റണ്‍സിലൊതുക്കുകയായിരുന്നു. ആര്‍സിബി നിരയില്‍ ഒരാളെ പോലും 40ന് മുകളില്‍ നേടാന്‍ ഡിസി ബൗളര്‍മാര്‍ അനുവദിച്ചില്ല. 37 റണ്‍സ് വീതമെടുത്ത ഫില്‍ സാള്‍ട്ടും വാലറ്റത്ത് ടിം ഡേവിഡുമാണ് അവരുടെ പ്രധാന സ്‌കോറര്‍മാര്‍.

വെറും 17 ബോളിലാണ് നാലു ഫോറും മൂന്നു സിക്‌സറുമടക്കം സാള്‍ട്ട് 37ലെത്തിയത്. ഡേവിഡ് 20 ബോളില്‍ നാലു സിക്‌സറും രണ്ടു ഫോറുമടിച്ചു. ഒരു സമയത്തു 150 പോലും കടക്കില്ലെന്നു തോന്നിച്ച അവരെ 163ലെത്തിച്ചത് ഡേവിഡിന്റെ ഫിനിഷിങാണ്. ഡിസിക്കു വേണ്ടി വിപ്രാജ് നിഗവും കുല്‍ദീപ് യാദവും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

RCB

അതേസമയം, ആദ്യ കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഒരു വിക്കറ്റിന്റെ ത്രില്ലിങ് വിജയവുമായിട്ടാണ് ഡിസി തുടങ്ങിയത്. തങ്ങളുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ റിഷഭ് പന്ത് നയിച്ച എല്‍എസ്ജിക്കെതിരേ തോല്‍വിയുടെ വക്കില്‍ നിന്നാണ് ഡിസി വിയത്തിലേക്കു പൊരുതിക്കയറിയത്. 210 റണ്‍സിന്റെ വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡിസി മൂന്നു ബോളുകളും ഒരു വിക്കറ്റും ബാ്ക്കിനില്‍ക്കെ അശുതോഷ് ശര്‍മയുടെ ഫിനിഷിങ് മികവില്‍ നാടകീയ വിജയം സ്വന്തമാക്കുകയായിരുന്നു.

അതിനു ശേഷം കൂടുതല്‍ കരുത്താര്‍ജിച്ച ഡിസിയെയാണ് കണ്ടത്. രണ്ടാമങ്കത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനാണ് അവര്‍ കശാപ്പ് ചെയ്തത്. എസ്ആര്‍എച്ച് നല്‍കിയ 164 റണ്‍സിന്റെ വിജയലക്ഷ്യം വെറും 16 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഡിസി മറികടന്നു.

അവസാന കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകമായ ചെപ്പോക്കില്‍ 25 റണ്‍സിനും ഡിസി തുരത്തി. 184 റണ്‍സിന്റെ വിജയലക്ഷ്യമാണ് സിഎസ്‌കെയ്ക്കു അവര്‍ നല്‍കിയത്. പക്ഷെ ബാറ്റിങില്‍ തപ്പിത്തടഞ്ഞ ചെന്നൈ അഞ്ചു വിക്കറ്റിനു 158 റണ്‍സുമായി പോരാട്ടമവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, പുതിയ നായകന്‍ രജത് പാട്ടിധാറിനു കീഴില്‍ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജയിച്ച് ഗംഭീരമായിട്ടാണ് ആര്‍സിബി തുടങ്ങിയത്. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഏഴു വിക്കറ്റിനാണ് ആര്‍സിബി ഞെട്ടിച്ച്. കെകെആറിനെ 174 റണ്‍സിലൊതുക്കിയ അവര്‍ 16.2 ഓവറില്‍ വെറും മൂന്നു വിക്കറ്റിനു വിജയത്തിലെത്തുകയും ചെയ്തു.

രണ്ടാം റൗണ്ടില്‍ ചെന്നൈയും ആര്‍സിബിയുടെ കരുത്തറിഞ്ഞു. 50 റണ്‍സിനാണ് ചെപ്പോക്കില്‍ അവര്‍ ജയിച്ചുകയറിയത്. 197 റണ്‍സിന്റെ വിജയലക്ഷ്യമാണ് ചെന്നൈയ്ക്കു മുന്നില്‍ ആര്‍സിബി വച്ചത്. പക്ഷെ എട്ടു വിക്കറ്റിനു അവര്‍ക്കു നേടാനായത് വെറും 148 റണ്‍സ് മാത്രം. എന്നാല്‍ മൂന്നാമത്തെ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ ആര്‍സിബിക്കു അടിതെറ്റി. എട്ടു വിക്കറ്റിനായിരുന്നു തോല്‍വി.

169 റണ്‍സാണ് ആര്‍സിബിക്കു നേടാനായത്. മറുപടിയില്‍ ജിടി 17.5 ഓവറില്‍ രണ്ടു വിക്കറ്റിനു വിജയത്തിലെത്തുകയും ചെയ്തു. അവസാന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിനു വീഴ്ത്തി ആര്‍സിബി വിജയവഴിയില്‍ തിരിച്ചെത്തി. വാംഖഡെയില്‍ റണ്ണൊഴുകിയ പോരില്‍ 222 റണ്‍സിന്റെ ലക്ഷ്യമണ് മുംബൈക്കു നല്‍കിയത്. പക്ഷെ ഒമ്പതിനു 209 റണ്‍സാണ് അവര്‍ക്കു നേടാനായത്.

പ്ലെയിങ് 11

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു- വിരാട് കോലി, ഫില്‍ സാള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിധാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍, റാസിഖ് സലാം.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഫാഫ് ഡുപ്ലെസിസ്, ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക്, അഭിഷേക് പോറെല്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കെഎല്‍ രാഹുല്‍, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ.

Story first published: Thursday, April 10, 2025, 13:13 [IST]
Other articles published on Apr 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+