Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 1, 2, 4, 6, 4, 4!! ഒരോവറില്‍ 21, വരുണിന് എന്തു പറ്റി? തല്ലിത്തകര്‍ത്ത് സാള്‍ട്ട്

കൊല്‍ക്കത്ത: ഇന്ത്യന്‍ കുപ്പായത്തില്‍ കസറിയ ശേഷം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി പന്തെറിയാനെത്തിയ ഇന്ത്യന്‍ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ തല്ലിച്ചതച്ചു. ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇംഗ്ലീഷ് വെടിക്കെട്ട് ഓപ്പണര്‍ ഫില്‍ സാള്‍ട്ടാണ് വരുണിനെ പഞ്ഞിക്കിട്ടത്.

ഇന്ത്യക്കൊപ്പം ചാംപ്യന്‍സ് ട്രോഫിയില്‍ കസറിയ ശേഷം ഐപിഎല്ലില്‍ ഇങ്ങനെയൊരു സ്വീകരണം അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തില്‍ 21 റണ്‍സാണ് വരുണിന്റെ ആദ്യ ഓവറില്‍ സാള്‍ട്ട് വാരിക്കൂട്ടിയത്. ഈ ഓവറിനെ കുറിച്ച് കൂടുതലായി അറിയാം.

VARUN CHAKRAVARTHY

അടിയോടടി

175 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഓപ്പണിങ് ജോടികളായ ഫില്‍ സാള്‍ട്ടും വിരാട് കോലിയും അഗ്രസീവ് തുടക്കമാണ് നല്‍കിയത്. ആദ്യ മൂന്നോവറില്‍ ഈ ജോടി വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സെന്ന നിലയില്‍ മുന്നേറവെയാണ് കെകെആര്‍ നായകന്‍ അജിങ്ക്യ രഹാനെ തന്റെ വജ്രായുധമായ വരുണ്‍ ചക്രവര്‍ത്തിയെ പന്തെറിയാന്‍ വിളിച്ചത്. ഈ നീക്കം ദുരന്തമായി മാറി.

കഴിഞ്ഞ സീസണില്‍ കെകെആറിലെ തന്റെ ടീമംഗമായ വരുണിനെ സാള്‍ട്ട് പഞ്ഞിക്കിടുകയായിരുന്നു. നാലാം ഓവറിലെ ആദ്യ ബോള്‍ നേരിട്ടത് കോലിയാണ്. സിംഗിളെടുത്ത് അദ്ദേഹം സാള്‍ട്ടിന് ചുമതല കൈമാറി. രണ്ടാമത്തെ ബോളില്‍ സാള്‍ട്ട് ഡബിളെടുത്തു. പിന്നീട് ബോള്‍ തലങ്ങും വിലങ്ങും ഫോറിലേക്കും സിക്‌സറിലേക്കും പറക്കുന്നതാണ് കണ്ടത്.

മൂന്നാമത്തെ ബോളില്‍ സാള്‍ട്ട് ബൗണ്ടറി കണ്ടെത്തി. ലോങ്ഓഫിനു മുകളിലൂടെയാണ് സാള്‍ട്ട് ഈ ബോളിനെ ബൗണ്ടറിയിലക്കു നയിച്ചത്. അടുത്തത് ഒരു ഓവര്‍പിച്ച്ഡ് ബോളായിരുന്നു. സാള്‍ട്ട് അതു നിലം തൊടീക്കാതെ ആര്‍സിബിയുടെ ഡഗൗട്ടിലേക്കാണ് അടിച്ചു പറപ്പിച്ചത്.

അടുത്ത ബോളില്‍ സാള്‍ട്ട് ഒരു ബൗണ്ടറി കണ്ടെത്തി. ലോങ് ഓണിലുള്ള ഫീല്‍ഡറെ കെകെആര്‍ നായകന്‍ അജിങ്ക്യ രഹാനെ മാറ്റിയതിനു പിന്നാലെയാൈണ് അവിടേക്കു തന്നെ സാള്‍ട്ട് ഫോറടിച്ചത്. മിഡ് ഓണിനു മുകളിലൂടെ പോയ ബോള്‍ ഒന്നു ബൗണ്‍സ് ചെയ്ത ശേഷമാണ് ബൗണ്ടറി ലൈന്‍ കണ്ടത്.

അവസാന ബോളിലും ബൗണ്ടറി പായിച്ചാണ് സാള്‍ട്ട് ഈ ഓവര്‍ അവസാനിപ്പിച്ചത്. സ്‌ക്വയര്‍ ലെഗിനു മുകളിലൂടെ പുള്‍ ഷോട്ടിലൂടെയാണ് അദ്ദേഹം ഓറിലെ മൂന്നാമത്തെ ബൗണ്ടറി കണ്ടെത്തിയത്. ഓവര്‍ കഴിഞ്ഞപ്പോള്‍ 21 റണ്‍സാണ് ആര്‍സിബിയുടെ അക്കൗണ്ടിലേക്കു വന്നത്. ഓവര്‍ തുടങ്ങുമ്പോള്‍ 37 റണ്‍സെന്ന നിലയിലായിരുന്ന ആര്‍സിബി ഓവര്‍ കഴിഞ്ഞപ്പോഴേക്കും 58 റണ്‍സിലെത്തുകയും ചെയ്തു.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കെകെആര്‍ എട്ടു വിക്കറ്റി നഷ്ടത്തിലാണ് 174 റണ്‍സിലെത്തിയത്. ഒരു സമയത്തു 200 പ്ലസ് റണ്‍സ് അവര്‍ അടിച്ചെടുക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അവസാന ഓവറുകളില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതോടെ 174 റണ്‍സില്‍ ഒതുങ്ങേണ്ടി വന്നു.

നായകന്റെ ഇന്നിങ്‌സുമായി മുന്നില്‍ നിന്നു പട നയിച്ച അജിങ്ക്യ രഹാനെയാണ് 56 റണ്‍സോടെ ടീമിന്റെ ടോപ്്‌സ്‌കോററായി മാറിയത്. 31 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ഫോറും നാലു സിക്‌സറുകളുമടിച്ചു. സുനില്‍ നരെയ്ന്‍ 44ഉം ആംഗ്രിഷ് രഘുവംശി 30 റണ്‍സും നേടി പുറത്തായി. ആസിബിക്കായി ക്രുനാല്‍ പാണ്ഡ്യ മൂന്നും ജോഷ് ഹേസല്‍വുഡ് രണ്ടും വിക്കറ്റുകളെടുത്തു.

Story first published: Saturday, March 22, 2025, 22:35 [IST]
Other articles published on Mar 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+