For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ആര്‍സിബി തൊട്ടരികെ!! ടോപ്പ് ഫോറിനായി പോരടിച്ച് 6 ടീമുകള്‍; 4 പേര്‍ ഔട്ട്?

ഐപിഎല്ലിന്റെ 18ാം സീസണില്‍ പ്ലേഓഫ് ബെര്‍ത്തിനായുള്ള പോരാട്ടം ആവേശകരമായ ഫോട്ടോഫിനിഷിങിലേക്കു നീങ്ങുകയാണ്. 46 മല്‍സരങ്ങള്‍ ടൂര്‍ണമെന്റില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി 24 മല്‍സരങ്ങള്‍ മാത്രമാണ് ലീഗ് ഘട്ടത്തില്‍ ശേഷിക്കുന്നത്. എന്നാല്‍ പ്ലേഓഫിലെ ടീമുകള്‍ ആരൊക്കെയാവുമെന്നതിനെ കുറിച്ച് ഏറെക്കുറെ ചിത്രം തെളിഞ്ഞുകഴിഞ്ഞു.

16 പോയിന്റാണ് സാധാരണയായി പ്ലേഓഫിലേക്കുള്ള യോഗ്യതാ മാര്‍ക്കായി പരിഗണി്ക്കപ്പെടാറുള്ളത്. 16 പോയിന്റുള്ളവര്‍ക്കു പ്ലേഓഫ് ടിക്കറ്റുറപ്പാണ്്. വളരെ അപൂര്‍വ്വമായി മാത്രമേ 14 പോയിന്റുള്ള ടീം പ്ലേഓഫിലെത്തിയിട്ടുള്ളൂ. ഒന്നിലേറെ ടീമുകള്‍ക്കു ഇതേ പോയിന്റ് ലഭിക്കുകയാണെങ്കില്‍ മികച്ച നെറ്റ് റണ്‍റേറ്റാണ് വിധി നിര്‍ണയിക്കുക.

കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നേടിയ തകര്‍പ്പന്‍ ജയത്തോടെ പ്ലേഓഫ് ടിക്കറ്റിനു കൈയെത്തുംദൂരത്ത് എത്തിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ഡിസിയെ അവരുടെ ഗ്രൗണ്ടില്‍ ആറു വിക്കറ്റിനാണ് രജത് പാട്ടിധാറും സംഘവും കെട്ടുകെട്ടിച്ചത്. ആറു ടീമുകളാണ് ടോപ്പ് ഫോര്‍ സ്ഥാനത്തിനു വേണ്ടി പ്രധാനമായും മല്‍സരരംഗത്തുള്ളത്. ബാക്കിയുള്ള നാലു പേര്‍ ഏറെക്കുറെ പുറത്തായെന്നു തന്നെ പറയാം. 46 മല്‍സരങ്ങള്‍ക്കു ശേഷം ടീമുകളുടെ പ്ലേഓഫ് സാധ്യതകളെക്കുറിച്ചു പരിശോധിക്കാം.

RCB

ഫേവറിറ്റുകള്‍ 2 ടീമുകള്‍

നിലവിലെ സാഹചര്യത്തില്‍ പ്ലേഓഫിലേക്കു ഏറ്റവും ഫേവറിറ്റുകളായ രണ്ടു ടീമുകള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സുമാണ്. പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലും ഇവര്‍ തന്നെ. 10 മല്‍സരങ്ങളില്‍ നിന്നും ഏഴു ജയവും മൂന്നു തോല്‍വിയുമടക്കം ആര്‍സിബിക്കു ഇപ്പോള്‍ 14 പോയിന്റുണ്ട്. ശേഷിച്ച നാലു കളികളില്‍ ഒന്ന് മാത്രം ജയിച്ചാല്‍ അവര്‍ പ്ലേഓഫില്‍ കടക്കും.

ആര്‍സിബിയുടെ ഇവിയുള്ള നാലു മല്‍സരങ്ങളെടുത്താല്‍ മൂന്നെണ്ണം ഹോം ഗ്രൗണ്ടിലും ശേഷിച്ച ഒന്ന് എതിരാളികളുടെ തട്ടകത്തിലുമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് (മേയ് 3), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (9), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (13), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (17) എന്നിരുമായാണ് ആര്‍സിബി ഇനി പോരടിക്കുക.

എട്ടു മല്‍സരങ്ങളില്‍ നിന്നും ആറു ജയവും രണ്ടു തോല്‍വിയുമുള്‍പ്പെടെ 12 പോയിന്റാണ് ജിടിക്കുള്ളത്. ആറു കളികള്‍ അവര്‍ക്കു ഇവിയും ശേഷിക്കുന്നുണ്ട്. ഇതില്‍ വെറും രണ്ടെണ്ണം ജയിച്ചാല്‍ ജിടിയെയും പ്ലേഓഫില്‍ കാണാം. രാജസ്ഥാന്‍ റോയല്‍സ് (ഇന്ന്), എസ്ആര്‍എച്ച് (മേയ് 2), മുംബൈ ഇന്ത്യന്‍സ് (6), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (11), എല്‍എസ്ജി (14), സിഎസ്‌കെ (18) എന്നിവരാണ് ഇനി ജിടിയുടെ എതിരാളികള്‍.

ഡിസിയെ ഉറപ്പിക്കാം

അക്ഷര്‍ പട്ടേല്‍ നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും പ്ലേഓഫില്‍ നമുക്കു പ്രതീക്ഷിക്കാം. കഴിഞ്ഞ മല്‍സരത്തില്‍ ആര്‍സിബിയോടു തോറ്റെങ്കിലും അവര്‍ നാലാംസ്ഥാനത്തുണ്ട്. ഒമ്പതു മല്‍സരങ്ങൡ നിന്നും ആറു ജയവും മൂന്നു തോല്‍വിയുമടക്കം 12 പോയിന്റാണ് ഡിസിക്കുള്ളത്.

ഇനി അഞ്ചു കളികള്‍ ഡിസിക്കു ബാക്കിനില്‍ക്കുകയാണ്. ഇതില്‍ രണ്ടെണ്ണമെങ്കിലും ജയിക്കാനായാല്‍ ഡിസിക്കു പ്ലേഓഫില്‍ കടക്കാം. കെകെആര്‍ (29), എസ്ആര്‍എച്ച് (മേയ് 5), പിബികെഎസ് (8), ജിടി (11), എംഐ (15) എന്നിവരുമായാണ് ഡിസിയുടെ ഇനിയുള്ള മല്‍സരങ്ങള്‍.

MI

മുംബൈയുടെ കുതിപ്പ്

പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തു നിന്നും രണ്ടാഴ്ചയ്ക്കിടെ മൂന്നാംസ്ഥാനത്തേക്കു കുതിച്ചെത്തിയ മുംബൈ ഇന്ത്യന്‍സു പ്ലേഓഫിനു അരികെയാണ്. 10 മല്‍സരങ്ങൡ നിന്നും ആറു ജയവും നാലു തോല്‍വിയുമടക്കം 12 പോയിന്റാണ് മുംബൈയ്ക്കള്ളത്. ഇനി ശേഷിച്ച നാലു മല്‍സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചാല്‍ അവര്‍ക്കു പ്ലേഓഫ് ടിക്കറ്റുറപ്പാണ്.

എല്‍എസ്ജിയോ, പഞ്ചാബോ?

പോയിന്റ് പട്ടികയിലെ നാലാംസ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും പഞ്ചാബ് കിങ്‌സും തമ്മിലായിരിക്കും. ഇവയിലൊരു ടീം മാത്രമേ പ്ലേഓഫിലെത്താന്‍ സാധ്യതയുള്ളൂ.

ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 11 പോയിന്റുമായി പഞ്ചാബ് അഞ്ചാംസ്ഥാനത്തും 10 കളിയില്‍ നിന്നും 10 പോയിന്റുമായി എല്‍എസ്ജി ആറാമതുമാണ്. ശേഷിച്ച അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചാല്‍ പഞ്ചാബ് പ്ലേഓഫിലേക്കു കുതിക്കും. എന്നാല്‍ എല്‍എസ്ജിക്കു ഇനിയുള്ള നാലു കളിയില്‍ മൂന്നെണ്ണമെങ്കിലും ജയിച്ചാല്‍ മാത്രമേ പ്രതീക്ഷയ്ക്കു വകയുള്ളൂ.

നാലു ടീമുകള്‍ക്കു അസാധ്യം

നാലു ടീമുകള്‍ക്കു ഇനി പ്ലേഓഫില്‍ കടക്കുകയെന്നതു അസാധ്യമാണെന്നു തന്നെ പറയാം. നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരാണ് ഈ ടീമുകള്‍.

കെകെആറിനു ഏഴും എസ്ആര്‍എച്ചിനു ആറും റോയല്‍സിസും സിഎസ്‌കെയ്ക്കും നാലു വീതവും പോയിന്റാണുള്ളത്. ഈ നാലു ടീമുകള്‍ക്കും ഇനി അഞ്ചു കളികളാണ് സീസണില്‍ ശേഷിക്കുന്നത്. ഇതില്‍ കെകെആറിനും എസ്ആര്‍എച്ചിനും മാത്രമേ ശേഷിച്ച അഞ്ചു കളികളും ജയിച്ചാല്‍ 16 പോയിന്റെന്ന യോഗ്യതാ മാര്‍ക്കില്‍ എത്താന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍ അതു ഏറെക്കുറെ അസാധ്യം തന്നെയായിരിക്കുമെന്നുറപ്പാണ്. റോയല്‍സിനും സിഎസ്‌കെയ്ക്കും ഇനിയുള്ള എല്ലാ കളിയും ജയിച്ചാലും 14 പോയിന്റ് മാത്രമേ ആവുകയുള്ളൂ. അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രം അവര്‍ ഇനി പ്ലേഓഫില്‍ കളിക്കും.

Story first published: Monday, April 28, 2025, 6:56 [IST]
Other articles published on Apr 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+