Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആര്‍സിബി ഈ 'സാല' കപ്പിലേ നിര്‍ത്തൂ!! സഹായിക്കാന്‍ അവനെത്തും, ഫാന്‍സ് ഹാപ്പി

ഐപിഎല്ലില്‍ കന്നിക്കിരീടമെന്ന സ്വപ്‌നത്തിലേക്കു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീം അതിവേഗം മുന്നേറവെയാണ് ടൂര്‍ണമെന്റ് അപ്രതീക്ഷീതമായി നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്. എന്നാല്‍ ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം അവസാനിച്ചതോടെ ഈയാഴ്ച ടൂര്‍ണമെന്റും പുനരാരംഭിക്കുകയാണ്. ഇതുവരെയുളള മല്‍സരങ്ങളില്‍ കണ്ട അതേ ഒഴുക്കോടെ ആര്‍സിബിക്കു തുടര്‍ന്നും കളിക്കാന്‍ സാധിക്കുമോയന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

അതിനിടിടെ സീസണില്‍ ആര്‍സിബിയുടം വിജയക്കുതിപ്പില്‍ നിര്‍ണായക പങ്കു വഹിച്ച ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡ് ഇനിയുള്ള മല്‍സരങ്ങളില്‍ കളിച്ചേക്കില്ലെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതു ആര്‍സിബി ടീമിനെയും ആരാധകരെയുമെല്ലാം ഒരുപോലെ നിരാശപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഹേസല്‍വുഡ് ടീമിലേക്കു മടങ്ങിയെത്തുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

JOSH HAZLEWOOD

ഹേസല്‍വുഡ് വരും

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തിനിടെ ജോഷ് ഹേസല്‍വുഡിന്റെ തോളിനു പരിക്കേറ്റിരുന്നു. ഈ കാരണത്താല്‍ അദ്ദേഹം ഇനി ആര്‍സിബി ടീമിലേക്കു മടങ്ങിയെത്തില്ലെന്നും ഇനിയുള്ള മല്‍സരങ്ങളില്‍ കളിക്കില്ലെന്നുമായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

അടുത്ത മാസം സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന ഡബ്ല്യുടിസി ഫൈനലിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ഹേസല്‍വുഡിനെ ഉള്‍പ്പെടുത്തിയതോടെ ഫിറ്റ്‌നസിനെക്കുറിച്ചും സംശയങ്ങളുയര്‍ന്നിരുന്നു.

എന്നാല്‍ ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങളില്‍ ആര്‍സിബിക്കായി കളിക്കാന്‍ ഹേസല്‍വുഡ് തിരിച്ചെത്തുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോഷ് ഇന്ത്യയിലേക്കു യാത്ര ചെയ്യും. മടങ്ങിവരവിന്റെ കൃത്യമായ തിയ്യതിയെക്കുറിച്ച് ഞങ്ങള്‍ അധികാരികളുമായി ചര്‍ച്ച നടത്തി വരികയാണെന്നും അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു.

ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങളില്‍ കളിക്കാന്‍ ഇന്ത്യയിലേക്കു മടങ്ങുന്ന തങ്ങളുടെ താരങ്ങള്‍ക്കു പൂര്‍ണ പിന്തുണ നല്‍കുമെന്നു നേരത്തേ ക്രിക്കറ്റ് ഓസ്‌ട്രേലിയയും അറിയിച്ചിരുന്നു. 17നു ശനിയാഴ്ചയാണ് ടൂര്‍ണമെന്റ് പുനരാരംഭിക്കുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലാണ് അന്നു മുഖാമുഖം വരിക.

ഹേസല്‍വുഡിന്റെ പ്രകടനം

ഈ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗലൂരുവിന്റെ ബൗളിങിലെ തുറുപ്പുചീട്ടെന്നു തന്നെ ജോഷ് ഹേസല്‍വുഡിനെ വിശേഷിപ്പിക്കാം. കാരണം ഈ സീസണില്‍ അവര്‍ക്കായി ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുതിട്ടുള്ളത് അദ്ദേഹമാണ്. 10 മല്‍സരങ്ങളില്‍ നിന്നും 18 വിക്കറ്റുകളാണ് ഹേസല്‍വുഡ് പോക്കറ്റിലാക്കിയത്.

RCB

8.44 എന്ന മോശമല്ലാത്ത ഇക്കോണമി റേറ്റിലാണിത്. ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറും ചേര്‍ന്നുള്ള പേസ് കോമ്പിനേഷന്‍ ഈ സീസണില്‍ വന്‍ വിജയമായ മാറിയിരിക്കുകയാണ്. ആര്‍സിബിയുടെ കുതിപ്പിന് പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെയാണ്. 10 മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളാണ് ഭുവിക്കു വീഴ്ത്താനായത്.

അതേസമയം, ആര്‍സിബിയുടെ പ്രകടനത്തിലേക്കു വന്നാല്‍ പോയിന്റ് പട്ടികയില്‍ അവര്‍ ഇപ്പോള്‍ രണ്ടാംസ്ഥാനത്തുണ്ട്. 11 മല്‍സരങ്ങളില്‍ നിന്നും 16 പോയിന്റാണ് അവരുടെ അക്കൗണ്ടിലുള്ളത്. ഇനി ബാക്കിയുള്ള മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ചാല്‍ ആര്‍സിബിക്കു പ്ലേഓഫും ഉറപ്പിക്കാം.

നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കൂടാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (മേയ് 23), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (27) എന്നിവരാണ് ആര്‍സിബിയുടെ എതിരാളികള്‍.

ഇതിനകം കളിച്ച 11 മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമേ ആര്‍സിബി തോറ്റിട്ടുള്ളൂ. ശേഷിച്ച എട്ടിലും വിജയം കൊയ്യാന്‍ അവര്‍ക്കായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് (8 വിക്കറ്റ്), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (6 വിക്കറ്റ്), പഞ്ചാബ് കിങ്‌സ് (5 വിക്കറ്റ്) എന്നിവരാണ് സീസണില്‍ ആര്‍സിബിയെ അടിയറവ് പറയിച്ച ടീമുകള്‍.

Story first published: Thursday, May 15, 2025, 13:42 [IST]
Other articles published on May 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+