Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സിഎസ്‌കെ, ആര്‍സിബി ഇല്ല, പ്ലേ ഓഫിലേക്കെത്തുക ഇവര്‍; വീരുവിന്റെ പ്രവചനം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. കരുത്തരുടെ പോരാട്ടത്തിന് ശേഷം രണ്ട് മാസത്തോളം കുട്ടി ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കുന്ന വലിയ മത്സരങ്ങളാണ് കാത്തിരിക്കുന്നത്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന സീസണായതിനാല്‍ വലിയ മാറ്റങ്ങള്‍ എല്ലാ ടീമിലുമുണ്ടായിട്ടുണ്ട്.

ഏത് ടീം വിജയത്തിലേക്കെത്തുമെന്ന് പറയാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതിനോടകം പല പ്രമുഖരും തങ്ങളുടെ പ്രവചനങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഓരോരുത്തരും ഓരോ തരത്തിലുള്ള വിലയിരുത്തലുകളാണ് നടത്തുന്നത്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗ് ഇത്തവണത്തെ വിജയി ആരാവുമെന്നും പ്ലേ ഓഫിലെത്തുക ആരാണെന്നും പ്രവചിച്ചിരിക്കുകയാണ്. ആര്‍സിബി, സിഎസ്‌കെ ടീമുകളെ തഴഞ്ഞാണ് സെവാഗ് പ്ലേ ഓഫിലേക്കെത്തിയിരിക്കുന്നത്.

സെവാഗിനൊപ്പം രോഹന്‍ ഗവാസ്‌ക്കര്‍, മൈക്കല്‍ വോണ്‍, ആദം ഗില്‍ക്രിസ്റ്റ് എന്നിവരുടെ തങ്ങളുടെ പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. ക്രിക്ക് ബസിലൂടെയാണ് ഇവര്‍ തങ്ങളുടെ പ്രവചനങ്ങള്‍ നടത്തിയിട്ടുള്ളത്.

Take a Poll

സെവാഗിന്റെ പ്രവചനം ഇങ്ങനെ

മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് താരമായ സെവാഗ് പ്ലേ ഓഫിലേക്ക് സിഎസ്‌കെയേയും ആര്‍സിബിയേയും തഴഞ്ഞു. മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദാബാദ്, പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ടീമുകള്‍ക്കാണ് കൂടുതല്‍ പ്ലേ ഓഫ് സാധ്യതയെന്നാണ് സെവാഗ് പറയുന്നത്. ഇതില്‍ കൂടുതല്‍ കിരീട സാധ്യത മുംബൈക്കാണ് സെവാഗ് നല്‍കുന്നത്. സെവാഗിന്റെ പ്രവചനം എത്രത്തോളം സത്യമാകുമെന്നത് കാത്തിരുന്ന് കാണാം.

മുന്‍ പഞ്ചാബ് കിങ്‌സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ് നായകനായ ആദം ഗില്‍ക്രിസ്റ്റും പ്രവചന നടത്തിയിട്ടുണ്ട്. പഞ്ചാബ് കിങ്‌സ്, മുംബൈ, ഹൈദരാബാദ്, ഗുജറാത്ത് ടീമുകളാവും പ്ലേ ഓഫിലെത്തുകയെന്നാണ് ഗില്‍ക്രിസ്റ്റ് പറയുന്നത്. ഇതില്‍ പഞ്ചാബ് കപ്പ് നേടുമെന്നാണ് ഗില്ലിയുടെ വിലയിരുത്തല്‍. തന്റെ പഴയ ടീമിനോടുള്ള ഗില്‍ക്രിസ്റ്റിന്റെ സ്‌നേഹമാണിതെന്ന് പറയാം. ഇത്തവണ ഗംഭീര താരനിരയോടെ ഇറങ്ങുന്ന പഞ്ചാബിനെ എല്ലാവരും ഭയക്കുന്നുണ്ടെന്നതാണ് വസ്തുത.

kkr

ആര്‍സിബി തലപ്പത്തെത്തുമെന്ന് രോഹന്‍

സുനില്‍ ഗവാസ്‌ക്കറിന്റെ മകനും മുന്‍ ഇന്ത്യന്‍ താരവുമായ രോഹന്‍ ഗവാസ്‌ക്കര്‍ പറയുന്നത് ആര്‍സിബിയാവും ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടുകയെന്നാണ്. ആര്‍സിബിക്കൊപ്പം ഹൈദരാബാദും മുംബൈയും ഡല്‍ഹിയുമാവും പ്ലേ ഓഫിലെത്തുകയെന്നാണ് രോഹന്റെ വിലയിരുത്തല്‍. ഹര്‍ഷ ബോഗ്ലെ ഹൈദരാബാദ് മുംബൈ, കെകെആര്‍, ആര്‍സിബി ടീമുകള്‍ പ്ലേ ഓഫിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടറായ ഷോണ്‍ പൊള്ളോക്കും പ്രവചനം നടത്തിയിട്ടുണ്ട്.

മുംബൈ, സിഎസ്‌കെ, ഹൈദരാബാദ്, പഞ്ചാബ് ടീമുകള്‍ പ്ലേ ഓഫിലെത്തുമെന്നാണ് പൊള്ളോക്ക് പറയുന്നത്. മനോജ് തിവാരി ഹൈദരാബാദ്, പഞ്ചാബ്, ഗുജറാത്ത്, കെകെആര്‍ ടീമുകള്‍ പ്ലേ ഓഫിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. മുംബൈ, സിഎസ്‌കെ, ആര്‍സിബി തുടങ്ങിയ വമ്പമ്മാരെ മനോജ് തിവാരി പൂര്‍ണ്ണമായും അവഗണിച്ചു. സൈമണ്‍ ഡൗള്‍ സിഎസ്‌കെ, കെകെആര്‍, ഹൈദരാബാദ്, പഞ്ചാബ് ടീമുകള്‍ പ്ലേ ഓഫിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

ആര് നേടും കപ്പ്

ഇത്തവണ ആരാവും കപ്പിലേക്കെത്തുകയെന്ന് പ്രവചിക്കാനാവാത്ത അവസ്ഥയാണ്. മുംബൈ ഇന്ത്യന്‍സാണ് ഏറ്റവും സംതുലിതമായ ടീമെന്ന് വേണമെങ്കില്‍ പറയാം. ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്ത് പകരാന്‍ മുംബൈക്കായിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റേയും മികച്ച താരനിരയാണ്. പഞ്ചാബ് കിങ്‌സിനും കപ്പ് നേടാന്‍ പ്രാപ്തിയുണ്ട്. എന്തായാലും ഇത്തവണ കിരീട നേട്ടം ആര്‍ക്കും എളുപ്പമാവില്ലെന്നുറപ്പാണ്.

Story first published: Friday, March 21, 2025, 15:56 [IST]
Other articles published on Mar 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+