For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കളി മാറ്റിയത് ആ സംഭവം!! ചെന്നൈയെ തകര്‍ത്തത് ഇങ്ങനെ, തുറന്നു പറഞ്ഞ് പാട്ടിധാര്‍

ചെന്നൈ: പുതിയ ക്യാപ്റ്റന്‍ രജത് പാട്ടിധാറിനു കീഴില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂവിനു ഐപിഎല്ലിന്റെ 18ാം സീസണില്‍ സ്വപ്‌നതുല്യമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടു മല്‍സരങ്ങളിലും ജയിച്ച് കുതിക്കുകയാണ് അവര്‍. കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ പൊന്നാപുരം കോട്ടായ ചെപ്പോക്കില്‍ ചെന്ന് കഥ കഴിച്ചിരിക്കുകയാണ് ആര്‍സിബി.

ഏറെക്കുറെ ഏകപക്ഷീയമായ മല്‍സരത്തില്‍ 50 റണ്‍സിന്റെ വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. അവര്‍ നല്‍കിയ 197 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന സിഎസ്‌കെ തകര്‍ന്നടിയുകയായിരുന്നു.

എട്ടു വിക്കറ്റിനു 146 റണ്‍സ് നേടാനെ ചെന്നൈക്കായുള്ളൂ. ഈ മല്‍സരത്തില്‍ കളി മാറ്റി നിമിഷത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആര്‍സിബി നായകന്‍ പാട്ടിധാര്‍. കളിക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

RAJAT PATIDAR

കളി മാറ്റിയ നിമിഷം

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു ടീമിനെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലായിട്ടുള്ള വിജയം കൂടിയാണിത്. കാരണം 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചെന്നൈയെ അവരുടെ തട്ടകമായ ചെപ്പോക്കില്‍ ആര്‍സിബി വീഴ്ത്തിയിരിക്കുന്നത്. കൂടാതെ ഈ ഗ്രൗണ്ടില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ (50 റണ്‍സ്) സിഎസ്‌കെയ്ക്കു നേരിട്ട ഏറ്റവും വലിയ പരാജയവും കൂടിയാണിത്.

ചെന്നൈയ്‌ക്കെതിരേ പവര്‍പ്ലേയിലെ ബൗളിങ് പ്രകടനമാണ് കളി മാറ്റിയതെന്നാണ് ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ പറയുന്നത്. മല്‍സരം മാറ്റിമറിച്ച നിമിഷം തീര്‍ച്ചയായും അതു തന്നെയാണ്. കാരണം പവര്‍പ്ലേയില്‍ തന്നെ 2-3 വിക്കറ്റുകള്‍ (3 വിക്കറ്റ്) നേടാന്‍ ഞങ്ങള്‍ക്കു സാധിച്ചു. സ്ഥിരതയോടെ ഹാര്‍ഡ് ലെങ്ത്തില്‍ അവര്‍ ബൗള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ അതിശയമാണ് തോന്നിയതെന്നും പാട്ടിധാര്‍ വ്യക്തമാക്കി.

രാഹുല്‍ ത്രിപാഠി ഒരിക്കല്‍ക്കൂടി ഓപ്പണിങ് റോളില്‍ ഫ്‌ളോപ്പായി മാറിയിരുന്നു. ജോഷ് ഹേസല്‍വുഡെറിഞ്ഞ രണ്ടാമത്തെ ഓവറിവെ രണ്ടാമത്തെ ബോളില്‍ തന്നെ അദ്ദേഹം പുറത്തായി. പുള്‍ ഷോട്ടിനുള്ള ത്രിപാഠിയുടെ (5) ശ്രമം പാളുകയായിരുന്നു. മിഡ് വിക്കറ്റില്‍ ഫില്‍ സാള്‍ട്ടിന് അദ്ദേഹം സിംപിള്‍ ക്യാച്ച് സമ്മാനിച്ചു. ഈ ഓവറിലെ അവസാന ബോളില്‍ നായകന്‍ റുതുരാജ് ഗെയ്ക്വാദും (0) വീണു.

പുള്‍ഷോട്ടിനു തുനിഞ്ഞാണ് അദ്ദേഹവും മടങ്ങിയത്. പകരക്കാരനായി ഇറങ്ങിയ മനോജ് ബണ്ഡാകെയാണ് ബൗണ്ടറി ലൈനിന് അരികില്‍ വച്ച് റുതുരാജിനെ പിടികൂടിയത്. ഇതോടെ സിഎസ്‌കെ രണ്ടു വിക്കറ്റിനു എട്ടു റണ്‍സിലേക്കും വീണു.

അഞ്ചാം ഓവറില്‍ ദീപക് ഹൂഡയും (4) പുറത്തായി. ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങില്‍ എഡ്ജായ അദ്ദേഹത്തെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് പിടികൂടിയത്. ഇതോടെ സിഎസ്‌കെ മൂന്നിന് 26 റണ്‍സിലേക്കു തകരുകയും ചെയ്തു.

ആര്‍സിബി ലക്ഷ്യമിട്ടത് 200

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ടോസ് നഷ്ടമായി ബാറ്റിങിനു അയക്കപ്പെട്ടപ്പോള്‍ 200 റണ്‍സായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീം ലക്ഷ്യമിട്ടതെന്നു രജത് പാട്ടിധാര്‍ വ്യക്തമാക്കി. 196 റണ്‍സെന്നത് ചെപ്പോക്കിലെ ഈ പിച്ചില്‍ മികച്ച ടോട്ടല്‍ തന്നെയാണ്.

ബോള്‍ അല്‍പ്പം സ്റ്റോപ്പ് ആയിക്കൊണ്ടിരുന്നതിനാല്‍ ബാറ്റര്‍മാര്‍ക്കു കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ആരാധകരുടെ സാന്നിധ്യം കാരണം ചെന്നൈക്കെതിരേ ചെപ്പോക്കില്‍ കളിക്കുകയെന്നത് എല്ലായ്‌പ്പോഴും സപെഷ്യലായിട്ടുള്ള കാര്യമാണ്.

RAJAT PATIDAR

സിഎസ്‌കെയ്ക്കു മാത്രമല്ല, എല്ലാ ടീമുകള്‍ക്കും ഇങ്ങനെ തന്നെയാണ്. അവരുടെ ഹോംഗ്രൗണ്ടില്‍ കളിക്കുകയെന്നതു നല്ല അനുഭവം തന്നെയാണ്. റണ്‍ചേസ് എളുപ്പമായിരിക്കില്ലെന്നു അറിയാമായിരുന്നു. അതുകൊണ്ടു തന്നെ 200 നടുത്ത് റണ്‍സാണ് ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്.

എന്റെ ലക്ഷ്യം വളരെ വ്യക്തമായിരുന്നു. ക്രീസില്‍ നില്‍ക്കുന്നിടത്തോളം സമയം എല്ലാ ബോളുകള ും കളിക്കാന്‍ ശ്രമിക്കുമെന്നു ഉറപ്പിച്ചിരുന്നതായും പാട്ടിധാര്‍ വ്യക്തമാക്കി. കളിയില്‍ ആര്‍സിബിയുടെ ടോപ്‌സ്‌കോററായത് പാട്ടിധാറാണ്.

നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 51 റണ്‍സെടുത്താണ് പുറത്തായത്. 32 ബോളുകള്‍ നേരിട്ട താരം നാലു ഫോറും മൂന്നു സിക്‌സറുമടിക്കുകയും ചെയ്തു. ആര്‍സിബിയുടെ ടോട്ടല്‍ 190 കടത്തുന്നതില്‍ നിര്‍ണായകമായി മാറിയതും ഈ പ്രകടനമാണ്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും പാട്ടിധാറിനെ തേടിയെത്തിയിരുന്നു.

Story first published: Saturday, March 29, 2025, 7:27 [IST]
Other articles published on Mar 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+