For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ചെപ്പോക്കില്‍ മുട്ടുകുത്തി സിഎസ്‌കെ! ആര്‍സിബിക്ക് കിടിലന്‍ ജയം; മിന്നിച്ച് ഹെയ്‌സല്‍വുഡ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് ആര്‍സിബി. 50 റണ്‍സിനാണ് രജത് പാട്ടീധാറും സംഘവും വിജയം നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഏഴ് വിക്കറ്റിന് 196 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് എട്ട് വിക്കറ്റിന് 146 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

മൂന്ന് വിക്കറ്റ് നേടിയ ജോഷ് ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ യഷ് ദയാലും ലിയാം ലിവിങ്സ്റ്റണും ഒരു വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറും ആര്‍സിബിയുടെ ജയത്തില്‍ നിര്‍ണ്ണായകമായി. എംഎസ് ധോണി 16 പന്തില്‍ 30 റണ്‍സോടെ പുറത്താവാതെ നിന്നു. ആദ്യത്തെ രണ്ട് മത്സരത്തിലും ജയിച്ച് ആര്‍സിബി ആരാധക പ്രതീക്ഷ കാത്തിരിക്കുകയാണ്.

തല്ലിത്തകര്‍ത്ത് സാള്‍ട്ട് തുടങ്ങി

സൂപ്പര്‍ ടീമുകളുടെ പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആര്‍സിബിക്ക് ഗംഭീര തുടക്കമാണ് ഫില്‍ സാള്‍ട്ട് നല്‍കിയത്. ആദ്യ ഓവറില്‍ ഖലീല്‍ അഹമ്മദിനെ പഞ്ഞിക്കിട്ടാണ് സാള്‍ട്ട് തുടങ്ങിയത്. പിന്നാലെ ആര്‍ അശ്വിന്റെ ഓവറും സാള്‍ട്ട് മുതലാക്കി. എന്നാല്‍ മറുവശത്ത് വിരാട് കോലിക്ക് മികച്ച പിന്തുണ നല്‍കാനായില്ല. പവര്‍പ്ലേയില്‍ ടെസ്റ്റ് ബാറ്റിങ്ങാണ് കോലി നടത്തിയത്. ഒന്നാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷം ഫില്‍ സാള്‍ട്ട് പുറത്തായി.

16 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമടക്കം 32 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടിനെ നൂര്‍ അഹമ്മദാണ് പുറത്താക്കിയത്. സ്പിന്നറായ നൂറിനെതിരേ കാല്‍ അല്‍പ്പം ക്രീസില്‍ നിന്ന് ഉയര്‍ന്നതേ കോലിക്ക് ഓര്‍മയുള്ളൂ. ഈ സമയത്തിനുള്ളില്‍ എംഎസ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കി. മിന്നല്‍ വേഗത്തിലുള്ള സ്റ്റംപിങ്ങാണ് ധോണി നടത്തിയതെന്ന് പറയാം. പവര്‍പ്ലേയില്‍ 56 റണ്‍സാണ് ആര്‍സിബി നേടിയത്.

നിരാശപ്പെടുത്തി കോലി മടങ്ങി

മൂന്നാമനായെത്തിയ ദേവ്ദത്ത് പടിക്കലും അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 14 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും പറത്തിയ താരം 27 റണ്‍സാണ് നേടിയത്. ആര്‍ അശ്വിന്റെ പന്തില്‍ സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക് വാദിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ദേവ്ദത്ത് മടങ്ങിയത്. വിരാട് കോലി റണ്ണൊഴുക്കിന്റെ വേഗം കുറക്കുന്ന ബാറ്റിങ്ങാണ് പുറത്തെടുത്തത്. 30 പന്തില്‍ 31 റണ്‍സെടുത്ത കോലിയെ നൂര്‍ അഹമ്മദാണ് പുറത്താക്കിയത്. ചെറിയ ഇടവേളയില്‍ ദേവ്ദത്തും കോലിയും മടങ്ങിയതോടെ ആര്‍സിബി പതറി.

എന്നാല്‍ ആ സമയത്ത് നായകന്‍ രജത് പാട്ടീധാര്‍ അവസരത്തിനൊത്തുയര്‍ന്നു. 32 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 51 റണ്‍സോടെയാണ് രജത് കസറിയത്. മതീഷ പതിരാനയാണ് രജത്തിനെ മടക്കിയത്. ലിയാം ലിവിങ്സ്റ്റണ് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. വമ്പനടിക്കാരനായ താരം ഒമ്പത് പന്തില്‍ 10 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു സിക്‌സും ഉള്‍പ്പെടും. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും വമ്പനടികളോടെയാണ് തുടങ്ങിയത്.

rcb virat kohli

ആറ് പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 12 റണ്‍സാണ് ജിതേഷ് നേടിയത്. ഖലീല്‍ അഹമ്മദിന്റെ സ്ലോ ബോള്‍ കെണിയില്‍ ജിതേഷ് വീഴുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യ മൂന്ന് പന്ത് നേരിട്ട് ഡെക്കിന് മടങ്ങി. മതീഷ പതിരാനക്കാണ് വിക്കറ്റ്. ആര്‍സിബി 175നുള്ളില്‍ ഒതുങ്ങുമെന്ന് തോന്നിക്കവെ ടിം ഡേവിഡ് ടീമിന്റെ രക്ഷക്കെത്തി. അവസാന ഓവറില്‍ സാം കറെനെ മൂന്ന് തുടര്‍ സിക്‌സുകളടക്കം പറത്താന്‍ ഡേവിഡിന് സാധിച്ചു. എട്ട് പന്തില്‍ 22 റണ്‍സോടെയാണ് ഡേവിഡ് പുറത്താവാതെ നിന്നത്. ഇതോടെ 7 വിക്കറ്റിന് 196 എന്ന മികച്ച ടോട്ടലിലേക്കെത്താന്‍ ആര്‍സിബിക്കായി.

ബൗളിങ്ങില്‍ തിളങ്ങി നൂര്‍ അഹമ്മദ്

സിഎസ്‌കെയുടെ ബൗളിങ് നിരയില്‍ നൂര്‍ അഹമ്മദാണ് കൂടുതല്‍ തിളങ്ങിയത്. നാല് ഓവറില്‍ 36 റണ്‍ല് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് നൂര്‍ വീഴ്ത്തിയത്. മതീഷ പതിരാന നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഖലീല്‍ അഹമ്മദും ആര്‍ അശ്വിനും ഓരോ വിക്കറ്റും പങ്കിട്ടു. രവീന്ദ്ര ജഡേജ മൂന്ന് ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടിയെടുക്കാനായില്ല.

സിഎസ്‌കെയുടെ തുടക്കം പിഴച്ചു

തട്ടകത്തില്‍ 197 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യാനിറങ്ങിയ സിഎസ്‌കെയുടെ തുടക്കം പിഴച്ചു. ജോഷ് ഹെയ്‌സല്‍വുഡ് തുടക്കത്തിലേ തന്നെ സിഎസ്‌കെയെ വിറപ്പിച്ചു. മൂന്ന് പന്തില്‍ ഒരു ഫോറടക്കം അഞ്ച് റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയെ ഹെയ്‌സല്‍വുഡ് പുറത്താക്കി. ഇതേ ഓവറില്‍ സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക് വാദിനേയും ഹെയ്‌സല്‍വുഡ് പുറത്താക്കി. നാല് പന്ത് നേരിട്ട റുതുരാജ് സിക്‌സറിന് ശ്രമിച്ച് ബൗണ്ടറി ലൈനില്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ഹെയസല്‍വുഡിന്റെ ഷോട്ട് ബോള്‍ കെണിയിലാണ് റുതുരാജ് പുറത്തായത്.

ദീപക് ഹൂഡയും നിരാശപ്പെടുത്തി. ഒമ്പത് പന്ത് നേരിട്ട് ഒരു ഫോറടക്കം നാല് റണ്‍സെടുത്ത ദീപക് ഹൂഡയെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. ഓണ്‍ഫീല്‍ഡ് അംപയര്‍ ഔട്ട് വിളിക്കാത്തത് റിവ്യൂവിലൂടെയാണ് ആര്‍സിബി നേടിയെടുത്തത്. ഇതോടെ 26 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ സിഎസ്‌കെ തകര്‍ന്നു. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റിന് 30 റണ്‍സ് മാത്രമാണ് സിഎസ്‌കെയ്ക്ക് നേടാനായത്. സാം കറെനെ അഞ്ചാം നമ്പറിലേക്ക് കൊണ്ടുവന്ന തീരുമാനവും പാളി. 13 പന്തില്‍ എട്ട് റണ്‍സെടുത്ത കറെനെ ലിയാം ലിവിങ്സ്റ്റണ്‍ മടക്കി.

രചിനെ പൂട്ടി യഷ് ദയാല്‍

ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും രചിന്‍ രവീന്ദ്ര ഒരുവശത്ത് പ്രതീക്ഷ നല്‍കിയുണ്ടായിരുന്നു. എന്നാല്‍ 31 പന്തില്‍ അഞ്ച് ഫോറടക്കം 41 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയെ യഷ് ദയാല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. സിഎസ്‌കെയുടെ അവസാന പ്രതീക്ഷയും തകര്‍ത്ത വിക്കറ്റായിരുന്നു ഇത്. ശിവം ദുബയേയും ഇതേ ഓവറില്‍ ദയാല്‍ പുറത്താക്കി. 15 പന്തില്‍ 2 ഫോറും 1 സിക്‌സുമടക്കം 19 റണ്‍സാണ് ദുബെ നേടിയത്. ആര്‍ അശ്വിന്‍ എട്ട് പന്തില്‍ 11 റണ്‍സുമായി പുറത്തായി. ലിയാം ലിവിങ്സ്റ്റനാണ് വിക്കറ്റ്. രവീന്ദ്ര ജഡേയ 19 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 25 റണ്‍സെടുത്ത് മടങ്ങി. ഹെയ്‌സല്‍വുഡാണ് വിക്കറ്റ് നേടിയത്.

പ്ലേയിങ് 11

ആര്‍സിബി- ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടീധാര്‍ (c), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ്, യഷ് ദയാല്‍

സിഎസ്‌കെ- രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, റുതുരാജ് ഗെയ്ക് വാദ് (c), ദീപക് ഹൂഡ, സാം കറെന്‍, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ആര്‍ അശ്വിന്‍, നൂര്‍ അഹമ്മദ്, മതീഷ പതിരാന, ഖലീല്‍ അഹമ്മദ്

Story first published: Friday, March 28, 2025, 13:46 [IST]
Other articles published on Mar 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+