Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ധോണി ഇത്തവണ കളി നിര്‍ത്തുമോ? ആ റോളിലേക്ക് വരൂ; ശോഭിക്കുമെന്ന് രാജീവ് ശുക്ല

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച നായകനാണ് എംഎസ് ധോണി. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങളാണ് ധോണി നേടിക്കൊടുത്തത്. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായും ധോണി നേടിയെടുത്ത റെക്കോഡുകള്‍ അത്ര പെട്ടെന്നൊന്നും ആര്‍ക്കും മറികടക്കാന്‍ സാധിക്കാത്തതാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയെങ്കിലും ഐപിഎല്ലില്‍ ഇപ്പോഴും ധോണി സജീവമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനമൊഴിഞ്ഞെങ്കിലും ഇപ്പോഴും ടീമില്‍ അദ്ദേഹമുണ്ട്.

വരുന്ന സീസണിലും സിഎസ്‌കെയ്ക്കായി കളിക്കുമെന്ന് ധോണി വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് ബിസിനസിലാണ്. ഇതിനോടകം ധോണിയുടെ ബ്രാന്റില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്കെത്തുന്നുണ്ട്. പ്രധാനമായും കൃഷിയിലാണ് ധോണി നിക്ഷേപം നടത്തിയിരിക്കുന്നത്. ധോണിയുടെ ബ്രാന്റില്‍ ബിയറുമുണ്ട്. ഐപിഎല്ലില്‍ നിന്ന് വിരമിച്ച ശേഷം ധോണി ബിസിനസില്‍ ശ്രദ്ധ നല്‍കാനാണ് സാധ്യത.

ഇപ്പോഴിതാ ധോണിക്ക് ചേര്‍ന്നത് ബിസിനസിനെക്കാളും രാഷ്ട്രീയമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ബിസിസി ഐ വൈസ് പ്രസിഡന്റായ രാജീവ് ശുക്ല. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

ധോണിക്ക് നയിക്കാനുള്ള കഴിവുണ്ട്

തികച്ചും അപ്രതീക്ഷിതമായാണ് ധോണിയുടെ നായകനായുള്ള വളര്‍ച്ച. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ച ധോണി 2011ലെ ഏകദിന ലോകകപ്പും ഇന്ത്യയുടെ അലമാരയിലേക്കെത്തിച്ചു. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയെടുത്തു. തോല്‍ക്കുമെന്ന് ഉറപ്പിച്ച പല മത്സരങ്ങളിലും ധോണി ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചിട്ടുണ്ട്. മറ്റാരും ചിന്തിക്കാത്ത തലത്തില്‍ തന്ത്രങ്ങള്‍ മെനയാന്‍ കെല്‍പ്പുള്ള നായകനായിരുന്നു ധോണി. ഈ മികവ് രാഷ്ട്രീയക്കാരന് ചേര്‍ന്നതാണെന്നാണ് രാജീവ് ശുക്ല അഭിപ്രായപ്പെടുന്നത്.

ms dhoni

'ധോണിക്ക് നല്ലൊരു രാഷ്ട്രീയക്കാരന്‍ ആകാമെന്നാണ് തോന്നുന്നത്. രാഷ്ട്രീയത്തിലേക്ക് വരണമോ വേണ്ടയോ എന്നത് ധോണിയുടെ തീരുമാനമാണ്. ഗാംഗുലി ബംഗാള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് നേരത്തെ തന്നെ ഞാന്‍ അഭിപ്രായപ്പെട്ടതാണ്. ധോണിക്കും രാഷ്ട്രീയത്തില്‍ തിളങ്ങാനാവും. ലോക് സഭാ സീറ്റില്‍ മത്സരിക്കുമോയെന്ന് ഒരിക്കല്‍ ധോണിയോട് ചോദിച്ചിരുന്നു. അന്ന് മറുത്തൊന്നും ആലോചിക്കാതെ ഇല്ലെന്നാണ് ധോണി പറഞ്ഞത്' രാജീവ് ശുക്ല പറഞ്ഞു.

ധോണി രാഷ്ട്രീയത്തിലെത്താന്‍ സാധ്യതയില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മാത്രമല്ല ലോക ക്രിക്കറ്റിലെത്തന്നെ ഇതിഹാസ നായകന്മാരിലൊരാളാണ് ധോണിയെന്ന് പറയാം. വലിയ ആരാധക പിന്തുണയുള്ള ധോണി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ വലിയ ജയത്തോടെ മുന്നേറാന്‍ സാധിക്കും. എന്നാല്‍ ധോണിക്കതിന് താല്‍പര്യമില്ലെന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയതാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവിടാന്‍ ആഗ്രഹിക്കുന്ന ധോണി മറ്റ് താരങ്ങളെപ്പോലെ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമല്ല.

'ധോണി പലപ്പോഴും ഒളിച്ചിരിക്കാനാണ് ആഗ്രഹിക്കുന്നത്. ധോണിയുടെ കൈയില്‍ ഫോണ്‍ പോലുമില്ല. ബിസിസി ഐ സെലക്ടര്‍മാര്‍ പോലും ധോണിയെ ബന്ധപ്പെടാന്‍ വളരെയധികം പ്രയാസപ്പെട്ടിരുന്നു. ധോണിയുടെ സ്വഭാവമാണത്. തന്റെതായ രീതിയില്‍ ജീവിക്കുന്നവനാണ് ധോണി. എല്ലാ കാര്യങ്ങള്‍ക്കും അഭിപ്രായം പറയാതെ ആവശ്യമായ കാര്യങ്ങള്‍ പക്വതയോടെയുള്ള തീരുമാനങ്ങളാണ് ധോണി കൈക്കൊള്ളാറുള്ളത്' രാജീവ് ശുക്ല പറഞ്ഞു.

ഐപിഎല്ലിനായി തയ്യാറെടുക്കുന്നു

ധോണി നിലവില്‍ ഐപിഎല്ലിനായുള്ള തയ്യാറെടുപ്പിലാണ്. ഈ സീസണോടെ ധോണി വിരമിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. റുതുരാജ് ഗെയ്ക് വാദ് നായകനായതിന് പിന്നാലെ സിഎസ്‌കെയ്ക്ക് പഴയ മികവ് നഷ്ടമായിരിക്കുകയാണ്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ ധോണിക്ക് കീഴില്‍ ടീമിനെ പാകപ്പെടുത്തിയെടുക്കാനാവും ടീം മാനേജ്‌മെന്റ് ആലോചിക്കുക.

അതുകൊണ്ടാണ് ധോണി ഈ സീസണില്‍ക്കൂടി സിഎസ്‌കെയില്‍ കളിക്കാരനായി തുടരുന്നത്. വിരമിച്ചാലും ധോണി സിഎസ്‌കെയുടെ പരിശീലക സംഘത്തിലുണ്ടാവാനാണ് സാധ്യത. ഐപിഎല്ലിലേക്കെത്താന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

Story first published: Monday, February 3, 2025, 14:09 [IST]
Other articles published on Feb 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+