For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ആര്‍സിബിയുടെ കിളി പോയി!! രജത് ക്യാപ്റ്റനോ? ഈ വര്‍ഷവും കപ്പില്ല, പ്രതികരിച്ച് ഫാന്‍സ്

ബെംഗളൂരു: ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനെ ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ രജത് പാട്ടിധാര്‍ നയിക്കും. ആര്‍സിബി ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനം ആരാധകരെ ശരിക്കും ഞെട്ടിക്കുന്ന തന്നെ ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സമ്മിശ്രമായാണ് ആരാധകര്‍ ഇതിനോടു പ്രതികരിച്ചിട്ടുള്ളത്. ആര്‍സിബി ഫാന്‍സില്‍ ഭൂരിഭാഗം പേരും ഈ തീരുമാനത്തില്‍ ഹാപ്പിയല്ലെന്നാണ് പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് ആര്‍സിബി നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആര്‍സിബി ടീം ഡയറക്ടര്‍ മോ ബോബറ്റും മുഖ്യ കോച്ച് ആന്‍ഡി ഫ്‌ളവറും ചേര്‍ന്നാണ് ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദശ് ടീമിനെ നയിച്ചുകൊണ്ടിരിക്കവെയാണ് ഐപിഎല്ലില്‍ ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കും പാട്ടിധാറിനു നറുക്കുവീണിരിക്കുന്നത്.

മുന്‍ സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരവും ക്യാപ്റ്റനുമായിരുന്ന ഫാഫ് ഡുപ്ലെസിക്കു പകരമാണ് അദ്ദേഹം ആര്‍സിബിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തിരിക്കുന്നത്. 2022 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ ആര്‍സിബിയെ നയിച്ചത് ഡുപ്ലെസിയാണ്. എന്നാല്‍ സീസണിനു ശേഷം അദ്ദേഹത്തെ ആര്‍സിബി കൈവിടുകയായിരുന്നു.

പുതിയ നായകനായി മുന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലി വീണ്ടും വന്നേക്കുമെന്നു അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ വീണ്ടും നായകസ്ഥാനമേറ്റെടുക്കാന്‍ കോലി താല്‍പ്പര്യം കാണിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇതേ തുടന്നാണ് പാട്ടിധാറിനെ ഈ റോളിലക്കു ടീം മാനേജ്‌മെന്റ് പരിഗണിച്ചത്.

RAJAT PATIDAR

പകരക്കാരനില്‍ നിന്നു നായകനിലേക്ക്

2021ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിലൂടെയാണ് രജത് പാട്ടിധാര്‍ ടൂര്‍ണമെന്റില്‍ അരങ്ങേറിയത്. പക്ഷെ സീസണിനു ശേഷം താരത്തെ അവര്‍ കൈവിട്ടു. 2022ലെ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും പാട്ടിധാറിനെ വാങ്ങാന്‍ തയ്യാറായില്ല. പക്ഷെ സീസണിന്റെ പകുതിയില്‍ വച്ച് ഒരു താരത്തിനു പരിക്കേറ്റപ്പോള്‍ പാട്ടിധാറിനെ ആര്‍സിബി ടീമിലേക്കു തിരികെ കൊണ്ടുവരികയായിരുന്നു.

അതിനു ശേഷം പാട്ടിധാര്‍ ആര്‍സിബിയുടെ സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്തു. കഴിഞ്ഞ സീസണിനു 11 കോടി രൂപയ്ക്കാണ് താരത്തെ അവര്‍ നിലനിര്‍ത്തിയത്. ഇപ്പോഴിതാ ടീമിന്റെ നായകസ്ഥാനത്തേക്കും പാട്ടിധാര്‍ പ്രൊമോട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഐപിഎല്ലില്‍ 27 മല്‍സരങ്ങളിലാണ് താരം കളിച്ചത്. ഒരു സെഞ്ച്വറിയും ഏഴു ഫിഫ്റ്റികളുമടക്കം 799 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

മണ്ടന്‍ തീരുമാനമെന്ന് ഫാന്‍സ്

രജത് പാട്ടിധാറിനെ പുതിയ ആര്‍സിബി ക്യാപ്റ്റനാക്കിയതില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലാണ് ആരാധകര്‍ പ്രതികരിച്ചിട്ടുള്ളത്. ആര്‍സിബി ടീം മാനേജ്‌മെന്റില്‍ നിന്നും ഈ തരത്തിലുള്ള അബദ്ധങ്ങള്‍ സംഭവിച്ചതില്‍ അദ്ഭുതമില്ല. നേരത്തേയും പല മണ്ടന്‍ തീരുമാനങ്ങളും അവര്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ രജത് പാട്ടിധാറിനെ ക്യാപ്റ്റനാക്കിയത് അല്‍പ്പം കടന്നു പോയെന്നായിരുന്നു ഒരു പ്രതികരണം.

RAJAT PATIDAR

രജത് പാട്ടിധാറാണ് ഐപിഎല്ലിന്റെ പുതിയ സീസണില്‍ ആര്‍സിബിയെ നയിക്കാന്‍ പോവുകയെന്നറിഞ്ഞപ്പോള്‍ വലിയ ആശ്ചര്യമാണ് തോന്നിയത്. ഇത്രയും വലിയൊരു ലീഗില്‍ ആര്‍സിബിയെപ്പോലെ വലിയ ആരാധകവൃന്ദമുള്ള ഒരു ഫ്രാഞ്ചൈസിയെ അദ്ദേഹത്തിനു നയിക്കാന്‍ സാധിക്കുമോയെന്ന കാര്യം സംശയമാണ്. എങ്ങനെയാവും ക്യാപ്റ്റനെന്ന നിലയില്‍ പാട്ടിധാര്‍ പെര്‍ഫോം ചെയ്യുകയെന്നറിയാന്‍ കാത്തിരിക്കുകയാണെന്നും ആരാധകര്‍ കുറിക്കുന്നു.

ഇതു ഷോക്കിങ് തന്നെയാണ്. ആര്‍സിബിയില്‍ നിന്നും ഇത്തരമൊരു തീരുമാനം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സ്ഥിരം നായകനാക്കാന്‍ ശേഷിയുള്ള ഒരാളെ അടുത്ത ഐപിഎല്‍ സീസണില്‍ ടീമിലെത്തിക്കുന്നതു വരെ വിരാട് കോലിക്കു ഒരിക്കല്‍ക്കുടി ഈ ചുമതല ഏല്‍പ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ആരാധര്‍ ചൂണ്ടിക്കാട്ടി.

Story first published: Thursday, February 13, 2025, 13:05 [IST]
Other articles published on Feb 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+