Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 2008നു ശേഷം ഇതാദ്യം, അടുത്ത കിരീടം റോയല്‍സിന്!! ദ്രാവിഡിന് ബുദ്ധി വന്നു?

ഐപിഎല്ലിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മറക്കാനാഗ്രഹിക്കുന്ന സീസണുകളിലൊന്നായിരിക്കും ഇത്. കാരണണം അത്ര മാതം പരിതാപകരമായ പ്രകടനമാണ് സഞ്ജു സാംസണിന്റെ പിങ്ക് ആര്‍മി കാഴ്ചവച്ചത്. ഉറപ്പായും ജയിക്കേണ്ടിയിരുന്ന നാലു മല്‍സരങ്ങളില്‍ അവര്‍ പടിക്കല്‍ കലമുടച്ചത് ആരാധകര്‍ ഇപ്പോഴും പൊറുക്കാന്‍ തയ്യാറായിട്ടില്ല. ഇതിന്റെ പേരില്‍ ഒത്തുകളി ആരാപണവും റോയല്‍സിനു നേരിടേണ്ടി വന്നു.

എന്നാല്‍ ഈ സീസണിലെ നിരാശ അടുത്ത സീസണില്‍ കിരീട വിജയത്തോടൈ റോയല്‍സ് മായ്ച്ചു കളയാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. പുതുതായി റോയല്‍സിന്റെ ഭാഗമായ ഒരു താരമാണ് ഇതിനു കാരണം. അടുത്ത വര്‍ഷം എന്തുകൊണ്ട് റോയല്‍സ് ടീം ഫേവറിറ്റായി മാറുന്നുവെന്നു നോക്കാം.

GRAEME SMITH

റോയല്‍സിന്റെ തലവര മാറും?

സൗത്താഫ്രിക്കയുടെ അണ്‍ക്യാപ്ഡ് ഓപ്പണിങ് ബാറ്ററായ ലുവാന്‍ ഡ്രെ പ്രെട്ടോറിസയിന്റെ വരവാണ് അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തലവര മാറ്റാന്‍ പോവുന്നത്. അദ്ദേഹത്തിന്റെ വരവോടെ ടീമിന്റെ സമയം തെളിയാന്‍ പോവുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനു വലിയൊരു കാരണം കൂടിയുണ്ട്.

2008ലെ പ്രഥമ ഐപിഎല്ലില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ സ്പിന്നറായ ഷെയ്ന്‍ വോണിനു കീഴിലാണ് റോയല്‍സ് ടീം സര്‍പ്രൈസ് ചാംപ്യന്‍മാരായി മാറിയത്. അന്നു റോയല്‍സ് ടീം കപ്പുയര്‍ത്തുമ്പോള്‍ സൗത്താഫ്രിക്കയുടെ ഒരു ഇടംകൈയന്‍ ബാറ്റര്‍ സംഘത്തിലുണ്ടായിരുന്നു. സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനുമായ ഗ്രേയം സ്മിത്താണിത്.

അതിനു ശേഷം സൗത്താഫ്രിക്കയുടെ മറ്റൊരു ഇടംകൈയന്‍ ബാറ്ററെ റോയല്‍സ് നിരയില്‍ കാണുകയും ചെയ്തിട്ടില്ല. ഇപ്പോഴിതാ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലുവാനിലൂടെ വീണ്ടുമൊരു സൗത്താഫ്രിക്കന്‍ ഓപ്പണര്‍ റോയല്‍സ് കുടുംബത്തില്‍ അംഗമായിരിക്കുകയാണ്. 2008ല്‍ സ്മിത്തുള്‍പ്പെട്ട റോയല്‍സ് ടീം ഐപിഎല്‍ ചാംപ്യന്‍മാരായതു പോലെ അടുത്ത വര്‍ഷം ലുവാനുള്‍ന്ന ടീമും കിരീടമുയര്‍ത്തിയേക്കും.

എന്തുകൊണ്ട് ടീമില്‍, ആരാണ് ലുവാന്‍?

രാജസ്ഥാന്‍ റോയല്‍സിന്റെ ഇടംകൈയന്‍ ബാറ്ററും ഇന്ത്യന്‍ ഓള്‍റൗണ്ടറുമായ നിതീഷ് റാണ പരിക്കേറ്റ് ഈയാഴ്ച ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയിരുന്നു. അദ്ദേഹത്തിനു പകരമാണ് മറ്റൊരു ഇടംകൈയന്‍ ബാറ്ററും സൗത്താഫ്രിക്കന്‍ താരവുമായ ലുവാന്‍ ഡ്രെ പ്രെട്ടോറിയസിനെ റോയല്‍സ് സ്വന്തമാക്കിയത്.

ഐപിഎല്ലിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് ഇതാദ്യമായാണെങ്കിലും റോയല്‍സിന്റെ കുപ്പായമണിയുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ സീസണില്‍ സൗത്താഫ്രിക്കയല്‍ നടന്ന ഫ്രാഞ്ചൈസി ലീഗായ എസ്എടി20യില്‍ (SAT20) പാള്‍ റോയല്‍സിന്റെ താരമായിരുന്നു ലുവാന്‍. രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി കൂടിയാണിത്.

Lhuan dre Pretorius

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ അദ്ദേഹം ടീമിനായി തകര്‍പ്പന്‍ പ്രകടനവും നടത്തിയിരുന്നു. 160ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ ലുവാന്‍ നേടിയത് 397 റണ്‍സായിരുന്നു. ഈ പ്രകടനമാണ് ഐപിഎല്ലിലേക്കും യുവതാരത്തെ കൊണ്ടു വരാന്‍ റോയല്‍സ് മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയാണ് സൗത്താഫ്രിക്കന്‍ ബാറ്റര്‍ക്കായി റോയല്‍സിനു മുടക്കേണ്ടി വന്നത്.

ലുവാന്റെ വരവ് റോയല്‍സ് ബാറ്റിങിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെ കണക്കുകൂട്ടല്‍. നായകന്‍ സഞ്ജു സാംസണിനെ കൂടാതെ യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, റിയാന്‍ പരാഗ് എന്നീ വമ്പനടിക്കാരായ ബാറ്റര്‍മാര്‍ റോയല്‍സ് സംഘത്തിലുണ്ട്. ഇവരെ കൂടാതെയാണ് ഇപ്പോള്‍ സൗത്താഫ്രിക്കയുടെ യുവ ബാറ്ററെയും അവര്‍ സ്വന്തം കൂടാരത്തിലേക്കു കൊണ്ടു വന്നിരിക്കുന്നത്.

Story first published: Friday, May 9, 2025, 17:11 [IST]
Other articles published on May 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+