Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: അടുത്ത സീസണില്‍ ജയ്‌സ്വാളിനു പുതിയ ടീം!! എല്ലാം ഉറപ്പിച്ചു, പുതിയ തട്ടകം റെഡി

ഐപിഎല്ലിന്റെ 18ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചുകൊണ്ടിരിക്കെ ഒരു വമ്പന്‍ തീരുമാനമെടുത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അഗ്രസീവ് ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. അടുത്ത സീസണില്‍ പുതിയ ടീമിലേക്കു മാറുകയെന്ന നിര്‍ണായ തീരുമാനമാണ് അദ്ദേഹം ഇപ്പോള്‍ എടുത്തിരിക്കുന്നത്.

പക്ഷെ ഇതു കേട്ട് രാജസ്ഥാന്‍ റോയല്‍സിന്റെ ആരാധകര്‍ ഞെട്ടാന്‍ വരട്ടെ. ഐപിഎല്ലിലല്ല, യുവതാരം കൂടുമാറ്റത്തിനൊരുങ്ങുന്നത്, ആഭ്യന്തര ക്രിക്കറ്റിലാണ് ഒരു മാറ്റത്തിനു ജയ്‌സ്വാള്‍ തയ്യാറെടുക്കുന്നത്. റണ്‍വേട്ട മോഹിച്ചിറങ്ങിയ ജയ്‌സ്വാളിനു സീസണിലെ ആദ്യ മൂന്നു കളിയില്‍ തിളങ്ങാനിട്ടില്ല.

11.33 എന്ന മോശം ശരാശരിയില്‍ വെറും 34 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളൂ. രണ്ടാം ഐപിഎല്‍ ട്രോഫിയെന്ന റോയല്‍സിന്റെ മോഹങ്ങള്‍ പൂവണിയണമെങ്കില്‍ ജയ്‌സ്വാളില്‍ നിന്നും ഗംഭീര പ്രകടനങ്ങള്‍ ടീമിനു ആവശ്യമാണ്. അധികം വൈകാതെ തന്നെ താരം യഥാര്‍ഥ ഫോമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് റോയല്‍സ് ടീം.

YASHASVI JAISWAL

ജയ്‌സ്വാള്‍ ഏതു ടീമിലേക്ക്?

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമിലെ മിന്നും താരമാണ് യശസ്വി ജയ്‌സ്വാള്‍. ജൂനിയര്‍ തലം മുതല്‍ അവര്‍ക്കായി കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം പല മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ അടുത്ത സീസണില്‍ മുംബൈയ്ക്കായി കളിക്കില്ലെന്നു ജയ്‌സ്വാള്‍ തീരുമാനിച്ചു കഴിഞ്ഞു.

മുംബൈ വിട്ട് ഗോവയിലേക്കു ചേക്കേറാനാണ് താരത്തിന്റെ നീക്കമെന്നാണ അടുത്ത സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.. മുംബൈ വിടുന്നതിനു വേണ്ടി എന്‍ഒസി (NOC) ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് (MCA) ജയ്‌സ്വാള്‍ ഇമെയില്‍ അയക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

മുംബൈ ടീം വിടാനുള്ള തീരുമാനം തികച്ചും വ്യക്തിപരം മാത്രമാണെന്നും എന്‍ഒസിക്കായി താരം തങ്ങള്‍ക്കു മെയില്‍ അയച്ചതായും എംസിഎയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

അര്‍ജുനൊപ്പം കളിക്കും

ആഭ്യന്തര ക്രിക്കറ്റില്‍ പുതിയ ശക്തികളായി ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന ടീമുകളിലൊന്നാണ് ഗോവ. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും സീം ബൗളിങ് ഓള്‍റൗണ്ടറായ അര്‍ജുന്‍ ടെണ്ടുല്‍ക്കറും നേരത്തേ തന്റെ ഹോം ടീമായ മുംബൈ വിട്ട് ഗോവയിലേക്കു ചേക്കേറിയിരുന്നു. മുംബൈ ടീമിനൊപ്പം മതിയായ അവസരങ്ങള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇത്.

മുംബൈയില്‍ നിന്നുള്ള മറ്റൊരു താരമായ സിദ്ദേഷ് ലാഡും ഇപ്പോള്‍ ഗോവന്‍ ടീമിന്റെ ഭാഗമാണ്. അവര്‍ക്കു പിന്നാലെയണ് മുംബൈ ടീമിലെ സൂപ്പര്‍ താരവും അവിഭാജ്യ ഘടകവുമായ യശസ്വി ജയ്‌സ്വാള്‍ ഗോവയിലേക്കു തട്ടകം മാറുന്നത്. ഗോവന്‍ ടീം സമീപകാലത്തു ശ്രദ്ധേയമായ പല പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ അവര്‍ നോക്കൗട്ടിലേക്കും യോഗ്യത നേടിയിരുന്നു.

YASHASVI JAISWAL

ജയ്‌സ്വാളിന്റെ കരിയര്‍

മുംബൈ ടീമിനോടൊപ്പം ക്രിക്കറ്റ് കരിയര്‍ ആരംഭിച്ച താരമാണ് 23 കാരനായ യശസ്വി ജയ്‌സ്വാള്‍. കരിയറിലെ ഒരുപാട് മികച്ച വര്‍ഷങ്ങള്‍ ഇനിയും വരാനിരിക്കെയാണ് അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിലെ പവര്‍ഹൗസുകളായ മുംബൈയോടു ഗുഡ്‌ബൈ പറയുന്നത്. അണ്ടര്‍ 19 തലം മുതല്‍ മുംബൈ ടീമിനോടൊപ്പം ജയ്‌സ്വാളുണ്ട്.

ഈ ടീമിനു വേണ്ടി നടത്തിയിട്ടുള്ള ശ്രദ്ധേയമായ പ്രകടനങ്ങള്‍ അദ്ദേഹത്തിനു വൈകാതെ സീനിയര്‍ ടീമിലക്കു പ്രൊമോഷന്‍ നല്‍കുകയും ചെയ്തു. കുറച്ചു സീസണുകള്‍ക്കു മുമ്പ് വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി ഡബിള്‍ സെഞ്ച്വറി നേടിയ ജയ്‌സ്വാളിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മുംബൈയ്ക്കായി നടത്തിയ റണ്‍വേട്ടയാണ് ഇന്ത്യന്‍ ജൂനിയര്‍ ടീമുകളിലേക്കും താരത്തിനു വഴി തുറന്നത്. 2020ല്‍ ഇന്ത്യ റണ്ണറപ്പായ അണ്ടര്‍ 19 ലോകകപ്പിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു ജയ്‌സ്വാള്‍. ഇതിനു പിന്നാലെയാണ് ഐപിഎല്‍ ലേലത്തില്‍ അദ്ദേഹത്തെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. താരത്തിന്റെ കരിയര്‍ മറ്റൊരു തലത്തിലേക്കുയര്‍ന്നതും അതിനു ശേഷമാണ്.

Story first published: Wednesday, April 2, 2025, 16:08 [IST]
Other articles published on Apr 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+