മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിനോടകം തന്നെ പല ടീമുകളും ഒഴിവാക്കേണ്ട താരങ്ങളുടേയും നിലനിര്‍ത്തേണ്ട താരങ്ങളുടേയും സാധ്യതാ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ആരാധകര്‍ പ്രതീക്ഷിക്കാത്ത ചില സര്‍പ്രൈസ് മാറ്റങ്ങള്‍ ടീമുകളിലുണ്ടാവുമെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്. എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്നത് സഞ്ജു സാംസണ്‍ രാജസ്ഥാന്റെ നായകനായി തുടരുമെന്നതാണ്.
എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ജോസ് ബട്‌ലറെ പുതിയ നായകനായി രാജസ്ഥാന്‍ റോയല്‍സ് നിയമിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. കുമാര്‍ സംഗക്കാര രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞിരുന്നു. ഇതോടെ സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് നീക്കാനുള്ള നടപടികളിലേക്ക് രാജസ്ഥാന്‍ കടന്നിരിക്കുകയാണെന്നാണ് വിവരം.
സഞ്ജു സാംസണ്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തായിരിക്കുന്ന അവസ്ഥയാണുള്ളത്. അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ രണ്ട് മത്സരത്തില്‍ ഡെക്കായതോടെ സഞ്ജു ടീമിന് പുറത്തായ അവസ്ഥയാണ്. ഇതും സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് നീക്കാനുള്ള കാരണമായേക്കുമെന്നാണ് സൂചന. മറ്റൊരു പ്രധാന കാരണം അടുത്ത സീസണിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ വലിയ മാറ്റമുണ്ടാവുമെന്നതാണ്. ട്രന്റ് ബോള്‍ട്ടടക്കം നിരവധി പ്രമുഖര്‍ പുറത്തായേക്കും.
ജോസ് ബട്‌ലര്‍, ദ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരെയാവും രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുകയെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ പുതിയ ശക്തമായൊരു ടീമിനെ രാജസ്ഥാന് ഇനി സൃഷ്ടിക്കേണ്ടിയിരിക്കുന്നു. അതിന് സഞ്ജുവിന് സാധിക്കുമോയെന്നതാണ് സംശയം. സഞ്ജു പ്രതിഭാശാലിയായ നായകനാണ്. എന്നാല്‍ മികച്ചൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ സഞ്ജുവിന് അനുഭവസമ്പത്തില്ല.

ജോസ് ബട്‌ലര്‍ ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് ചൂടിച്ച നായകനാണ്. അതുകൊണ്ടുതന്നെ പുതിയൊരു ടീമിനെ ലഭിച്ചാല്‍ മികച്ച പ്രകടനത്തിലേക്ക് ആ ടീമിനെ എത്തിക്കാനുള്ള കഴിവ് ബട്‌ലര്‍ക്കുണ്ട്. എന്നാല്‍ ഈ മികവ് സഞ്ജുവിന് അവകാശപ്പെടാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ബട്‌ലര്‍ക്ക് കീഴില്‍ പുതിയൊരു മുഖത്തിലേക്കെത്താനാണ് രാജസ്ഥാന്‍ ശ്രമിക്കുക. സമീപകാലത്തെ രാജസ്ഥാന്റെ പ്രകടനങ്ങള്‍ മോശമല്ല. എന്നാല്‍ കപ്പിലേക്കെത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല.
അതുകൊണ്ടുതന്നെയാണ് രാജസ്ഥാന്‍ മാറ്റത്തിന് തയ്യാറാവുന്നത്. എന്നാല്‍ സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ രാജസ്ഥാന്റെ ആരാധക പിന്തുണയില്‍ അത് വലിയ കുറവുണ്ടാക്കും. അവസാന സീസണില്‍ രാജസ്ഥാനായി ബാറ്റിങ്ങില്‍ കസറാന്‍ സഞ്ജുവിനായിരുന്നു. 500ലധികം റണ്‍സാണ് സഞ്ജു നേടിയത്. ഇതാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്കടക്കം സഞ്ജുവിന് വിളി നേടിക്കൊടുത്തത്. രാജസ്ഥാനൊപ്പം സഞ്ജുവിന്റെ പ്രകടന കണക്കുകളെല്ലാം മികച്ചതാണ്.
രാജസ്ഥാനായി കളിച്ച് കപ്പ് നേടാനാണ് ആഗ്രഹമെന്ന് സഞ്ജു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബട്‌ലറെ നായകസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ സഞ്ജു ടീം വിടാന്‍ നിര്‍ബന്ധിതനാവും. സഞ്ജു സാംസണ്‍ ഇനി എങ്ങോട്ട് എന്നതാണ് ചോദ്യം. സഞ്ജുവിന് നേരത്തെ വലിയ ഓഫര്‍ ലഭിച്ചിരുന്നുവെന്ന് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തവണ സഞ്ജു രാജസ്ഥാന്‍ വിട്ടാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോകാനാണ് സാധ്യത.
ഡല്‍ഹിക്കായി നേരത്തെ കളിച്ചിട്ടുള്ള താരമാണ് സഞ്ജു. രാജസ്ഥാന് വിലക്ക് ലഭിച്ചിരുന്ന സമയത്ത് ഡല്‍ഹിക്കായി കളിച്ച് സഞ്ജു സെഞ്ച്വറിയടക്കം നേടിയിരുന്നു. റിഷഭ് പന്ത് സിഎസ്‌കെയിലേക്ക് പോയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതുകൊണ്ടുതന്നെ റിഷഭിന് പകരം സഞ്ജു ഡല്‍ഹിയിലേക്ക് കൂടുമാറിയേക്കും.
സഞ്ജുവിനെ പിന്തുണക്കുന്ന ടീം മാനേജ്‌മെന്റാണ് ഡല്‍ഹിയുടേത്. അതുകൊണ്ടുതന്നെ കൂടുമാറാന്‍ സഞ്ജുവിനും താല്‍പര്യമുണ്ടായേക്കും. എന്തായാലും സഞ്ജുവിന്റെ ഭാവി എന്താവുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.