For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവിനെ വിടാന്‍ തയ്യാര്‍? പകരം ദുബെയെ വേണം! കൂടുമാറ്റം നടക്കുമോ

ഐപിഎല്ലിന്റെ മെഗാ താരലേലം ഈ വര്‍ഷമവസാനത്തോടെ നടക്കാനിരിക്കവെ ട്രാന്‍സ്ഫര്‍ വിപണയില്‍ സഞ്ജു സാംസണിന്റെ കൂടുമാറ്റത്തക്കുറിച്ചാണ് പ്രധാന ചര്‍ച്ചകള്‍. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ടീം വിട്ട് അടുത്ത സീസണില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേരുമെന്നാണ് സൂചനകള്‍. വിരമിക്കാന്‍ തയ്യാറെടുക്കുന്ന മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പകരക്കാരനായി സഞ്ജുവിനെ കൊണ്ടുവരാനുള്ള നീക്കത്തിലാണ് സിഎസ്‌കെയെന്നാണ് റിപ്പോര്‍ട്ട്.

സഞ്ജുവിനെ വിട്ടുനല്‍കണമെങ്കില്‍ പകരം മറ്റൊരാളെ വിട്ടു നല്‍കണമെന്ന ആവശ്യം റോയല്‍സ് ഉന്നയിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെയെയാണ് സഞ്ജുവിനു പകരം സിഎസ്‌കെയില്‍ നിന്നും റോയല്‍സ് ആവശ്യപ്പെടുക. എന്നാല്‍ തങ്ങളുടെ തുറുപ്പുചീട്ടുകളിലൊരാളായ ദുബെയെ വിട്ടുനല്‍കാന്‍ സിഎസ്‌കെ തയ്യാറാവുമോയെന്നതു കാത്തിരുന്നു തന്നെ കാണണം.

SANJU SAMSON

നേരത്തേ റോയല്‍സിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് ദുബെ. പക്ഷെ അവര്‍ക്കൊപ്പം വേണ്ടത്ര തിളങ്ങാന്‍ അദ്ദേഹത്തിനായില്ല. 2022ല്‍ സിഎസ്‌കെയിലേക്കു വന്നതോടെയാണ് താരത്തിന്റെ തലവര മാറിയത്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ദുബെ ടീമിന്റെ മാച്ച് വിന്നര്‍മാരില്‍ ഒരാളായി മാറി. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ തീര്‍ക്കാനുള്ള ദൗത്യം ദുബെയ്ക്കു സിഎസ്‌കെ നല്‍കുകയായിരുന്നു. കഴിഞ്ഞ സീസണ്‍ വരെ തന്റെ റോള്‍ അദ്ദേഹം ഭംഗിയാക്കുകയും ചെയ്തു. ഇന്ത്യന്‍ ടീമിലേക്കുള്ള ദുബെയുടെ മടങ്ങിവരവിന് വഴിയൊരുക്കിയതും ഇതു തന്നെയാണ്.

തന്റെ ഹീറോ കൂടിയായ ധോണിക്കൊപ്പം സിഎസ്‌കെയില്‍ കളിക്കണമെന്ന ആഗ്രഹമാണ് ഇപ്പോള്‍ സഞ്ജുവിനുള്ളത്. നേരത്തേ പല അഭിമുഖങ്ങളിലും അദ്ദേഹം ഇക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അതിനുള്ള ഏറ്റവും നല്ല സമയമെത്തിയെന്ന വിശ്വാസത്തിലാണ് സഞ്ജു. അടുത്ത സീസണിലെ മെഗാ ലേലത്തിനു മുമ്പ് റോയല്‍സ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന താരങ്ങളിലൊരാള്‍ അദ്ദേഹമായിരിക്കും.

പക്ഷെ കരാര്‍ പുതുക്കാന്‍ സഞ്ജു തയ്യാറായില്ലെങ്കില്‍ അതു റോയല്‍സിനു നഷ്ടമാവും. അങ്ങനെ വന്നാല്‍ തികച്ചും ഫ്രീയായി സഞ്ജുവിനെ സിഎസ്‌കെയ്ക്കു വിട്ടുനല്‍കേണ്ടതായും വരും. ഇതു റോയല്‍സ് ഒട്ടും തന്നെ ആഗ്രഹിക്കാത്ത കാര്യമായിരിക്കും. അതിനാലാണ് സഞ്ജുവിന്റെ കൈമാറ്റം സംബന്ധിച്ച് സിഎസ്‌കെയുമായി ഒരു ചര്‍ച്ചയ്ക്കു റോയല്‍സ് തയ്യാറായതെന്നാണ് വിവരം. വലിയൊരു തുകയ്‌ക്കൊപ്പം ദുബെയെ കൂടി വിട്ടുനല്‍കിയാല്‍ സഞ്ജുവിനെ കൈമാറാന്‍ റോയല്‍സ് തയ്യാറായേക്കും.

SHIVAM DUBE

റോയല്‍സിനെ സംബന്ധിച്ച് അടുത്ത സീസണില്‍ മുതല്‍ക്കൂട്ടായി മാറാന്‍ പോവുന്ന താരമായിരിക്കും ദുബെ. കഴിഞ്ഞ കുറച്ചു സീസണുകളായി മികച്ചൊരു ഓള്‍റൗണ്ടറുടെ അഭാവം അവരെ അലട്ടിയിരുന്നു. ഈ കുറവ് പരിഹരിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്യും. മാത്രമല്ല സഞ്ജുവില്ലെങ്കില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറില്‍ ദുബെയെ പരീക്ഷിക്കാനും റോയല്‍സിനു സാധിക്കും. സിഎസ്‌കെയ്ക്കായി മൂന്ന്- നാല് നമ്പറുകളിലാണ് താരം ബാറ്റ് ചെയ്യാറുള്ളത്.

സഞ്ജുവിനെ കൈവിടേണ്ടി വന്നാല്‍ അതു റോയല്‍സിനു വലിയ ക്ഷീണമായി മാറാന്‍ സാധ്യതയില്ല. കാരണം അദ്ദേഹത്തിനു പകരം ക്യാപ്റ്റന്‍സിക്കൊപ്പം വിക്കറ്റ് കീപ്പിങും ചെയ്യാന്‍ ഇംഗ്ലണ്ട് നായകന്‍ കൂടിയായ ജോസ് ബട്‌ലറുണ്ട്. നേരത്തേ ഇംഗ്ലണ്ടിനെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരാക്കിയിട്ടുള്ള ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ബട്‌ലറുടെ ക്യാപ്റ്റന്‍സി മിടുക്കിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല.

Story first published: Tuesday, August 27, 2024, 10:59 [IST]
Other articles published on Aug 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+