For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 1,4,4,6,6,6 !! പൊളിച്ചടുക്കി വൈഭവ്, ടീമിലെടുക്കൂ, സഞ്ജു കാണുന്നില്ലേ? വീഡിയോ

സഞ്ജു സാംസണ്‍ നായകനായി മടങ്ങിയെത്തിയ ശേഷം ഐപിഎല്ലില്‍ പുത്തന്‍ ഉണര്‍ നേടിക്കഴിഞ്ഞ രാജസ്ഥാന്‍ റോയല്‍സ് സീസണിലെ മൂന്നാം വിജയത്തിനായി കച്ച മുറുക്കുകയാണ്. നാളെ (ബുധന്‍) രാത്രി ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അവരുടെ തട്ടകത്തിലാണ് റോയല്‍സിന്റെ അടുത്ത പോരാട്ടം. സീസണിലെ ഹാട്രിക്ക് വിജയമാണ് ശുഭ്മന്‍ ഗില്ലിന്റെ ജിടിക്കെതിരേ സഞ്ജുവും സംഘവും ലക്ഷ്യമിടുന്നത്.

ഇതിനിടെ റോയല്‍സിന്റെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവന്‍ഷിയുടെ നെറ്റ്‌സില്‍ നിന്നുള്ള ബാറ്റിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 13 കാരനായ താരത്തിനു ഐപിഎല്ലില്‍ ഇനിയും അരങ്ങേറാന്‍ അവരം ലഭിച്ചിട്ടില്ല. എങ്കിലും നെറ്റ്‌സില്‍ വൈഭവ് വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ വീണ്ടും വീണ്ടും ടീം മാനേജ്‌മെന്റിന്റെ ശ്രദ്ധയാകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്.

VAIBHAV SURYAVANSHI

വൈഭവ് ഷോ

രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകളിലൂടെ വൈഭവ് സൂര്യവന്‍ഷിയുടെ വെടിക്കെട്ട് ബാറ്റിങിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. റോയല്‍സിന്റെ ബൗളിങ് നിരയിലുള്ള ആരുമല്ല, മറിച്ച് ടീമിന്റെ ഡിജിറ്റല്‍ ക്രിയേറ്ററായിട്ടുള്ള ജാക്ക് മീച്ചറാണ് നെറ്റ്‌സില്‍ കൗമാര താരത്തിനെതിരേ ഒരോവര്‍ പന്തെറിഞ്ഞത്. വലംകൈയന്‍ ഫാസ്റ്റ് ബൗളറായ അദ്ദേഹത്തെ വൈഭവ് അക്ഷരാര്‍ഥത്തില്‍ പഞ്ഞിക്കിടുക തന്നെ ചെയ്തു.

വൈഭവ് സൂര്യവന്‍ഷിയുടെ നെറ്റ്‌സിലെ ബാറ്റിങ് വീഡിയോ കാണാം

27 റണ്‍സാണ് ഈ ഓവറില്‍ താരം വാരിക്കൂട്ടിയത്. രണ്ടു ഫോറുകളും ഹാട്രിക്ക് സിക്‌സറുകളും ഇതിലുള്‍പ്പെടുന്നു. സോറി ഗയ്‌സ് (Sorry Guys) എന്ന പൊട്ടിച്ചിരിക്കുന്ന ഇമോജിക്കൊപ്പമാണ് ഈ വീഡിയോ റോയല്‍സ് പങ്കു വച്ചിരിക്കുന്നത്.

ഓവറിലെ ആദ്യത്തെ ബോളില്‍ സിംഗിളുമായാണ് വൈഭവ് തുടങ്ങിയത്. എന്നാല്‍ അടുത്ത രണ്ടു ബോളിലും താരം ബൗണ്ടറി കണ്ടെത്തി. ശേഷിച്ച മൂന്നു ബോളിലും സിക്‌സര്‍ പറത്തി രാജകീയമായിട്ടാണ് വൈഭവ് ഈ ഓവര്‍ അവസാനിപ്പിച്ചത്.

ജിടിക്കെതിരേ അരങ്ങേറുമോ?

വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിങിലെ പ്രഹരശേഷിയും ഫോമും കണ്ട രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ ശരിക്കും ത്രില്ലടിച്ചിരിക്കുകയാണ്. മിന്നുന്ന ഫോമിലുള്ള ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അടുത്ത പോരാട്ടത്തില്‍ തങ്ങളുടെ ഈ തുറുപ്പുചീട്ടിനെ കയറൂരി വിടൂയെന്നാണ് വീഡിയോ വൈറലായതിനു ശേഷം റോയല്‍സ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

വൈഭവ് സൂര്യവന്‍ഷി ഈ തരത്തില്‍ നെറ്റ്‌സിലും ബെഞ്ചിലും മാത്രം ഒതുക്കപ്പെടേണ്ട താരമല്ല. രാജസ്ഥാന്‍ റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ സഞ്ജു സാംസണും ഇനിയെങ്കിലും ഈ കൗമാര വിസ്മയത്തെ പരീക്ഷിക്കാന്‍ തയ്യാറാവണം. ഇത്രയും പ്രതിഭാലിയായ ഒരു താരത്തെ ഈ തരത്തില്‍ അവഗണിക്കുന്നത് ശരിയല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

രാജസ്ഥാന്‍ റോയല്‍സ് എന്തുകൊണ്ടാണ് വൈഭവ് സൂര്യവന്‍ഷിയെ കളിപ്പിക്കാന്‍ തയ്യാറാവാത്തത്? പ്രായം കുറവാണെന്നു കരുതി താരത്തിന്റെ പ്രതിഭയെ വില കുറച്ചു കാണരുത്. റോയല്‍സിന്റെ വജ്രായുധമായി മാറാന്‍ ശേഷിയുള്ള താരമാണ് വൈഭവെന്നും ആരാധകര്‍ കുറിക്കുന്നു.

VAIBHAV SURYAVANSHI

മെഗാ ലേലത്തിലെ അദ്ഭുതം

കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തിലെ അദ്ഭുതമായി വൈഭവ് സൂര്യവന്‍ഷി മാറിയിരുന്നു. ഐപിഎല്‍ കരാര്‍ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡാണ് 13 കാരനായ താരം കുറിച്ചത്. 1.1 കോടി രൂപയ്ക്കാണ് ലേലത്തില്‍ വൈഭവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ജൂനിയര്‍ ടീമുകള്‍ക്കു വേണ്ടി നടത്തിയിട്ടുള്ള ചില സ്‌ഫോടനാത്മക ഇന്നിങ്‌സുകളാണ് ലേലത്തില്‍ താരത്തിനു വലിയ ഡിമാന്റുണ്ടാവാന്‍ കാരണം.

നേരത്തേ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനു വേണ്ടി ഓസ്‌ട്രേലിയയുടെ ജൂനിയര്‍ ടീമിനെതിരേ ടെസ്റ്റില്‍ മിന്നല്‍ സെഞ്ച്വറി കുറിക്കാന്‍ വൈഭവിനായിരുന്നു. വെറും 58 ബോളുകളില്‍ നിന്നായിരുന്നു ഇത്. ഈ ഇന്നിങ്‌സിനു പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി താരം മാറിയത്.

Story first published: Tuesday, April 8, 2025, 17:17 [IST]
Other articles published on Apr 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+