Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജുവിന്റെ ശ്രദ്ധയ്ക്ക്, ലക്ഷ്യം പ്ലേഓഫെങ്കില്‍ ഇവരെ കളിപ്പിക്കരുത്!! ആരൊക്കെ?

ഐപിഎല്ലില്‍ ഇത്തവണ ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് ടീമിനു ലഭിച്ചിരിക്കന്നുത്. അഞ്ചു റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ ടോപ്പ് ഫൈവില്‍ പോലും സഞ്ജു സാംസണും സംഘവും ഉള്‍പ്പെട്ടില്ലില്ല. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാമതാണ് പിങ്ക് ആര്‍മി. അഞ്ചു മല്‍സറങ്ങളില്‍ നിന്നും നാലു പോയിന്റാണ് അവരുടെ സമ്പാദ്യം. രണ്ടു മല്‍സരങ്ങളാണ് ഇത്തവണ റോയല്‍സിനു ജയിക്കാനായത്. ശേഷിച്ച മൂന്നിലും തോല്‍വിയറിയുകയും ചെയ്തു.

കഴിഞ്ഞ മൂന്നു സീസണുകളുമായി താരതമന്യം ചെയ്യുമ്പോള്‍ റോയല്‍സ് ടീമില്‍ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെന്ന കാണാം. പ്രധാനമായും ബൗളിങ് നിരയാണ് മാറിയിരിക്കുന്നത്. ഈ സീസണില്‍ റോയല്‍സ് പതറാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. സീസണില്‍ ഇതിനകം കളിച്ചു കഴിഞ്ഞ മല്‍സരങ്ങളെടുത്താല്‍ ടീം സെലക്ഷനില്‍ ചില പിഴവുകളും അവര്‍ വരുത്തിയിട്ടുണ്ടെന്നു കാണാം.

SHUBAM DUBEY

അതുകൊണ്ടു തന്നെ പ്ലേഓഫിലേക്കു യോഗ്യത നേടണമെങ്കില്‍ ശേഷിച്ച ഒമ്പതു മല്‍സരങ്ങളില്‍ റോയല്‍സ് തീര്‍ച്ചയായും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടതുണ്ട്. അതിനു സാധിക്കണമെങ്കില്‍ ഇതിനകം പരീക്ഷിച്ച് ഫ്‌ളോപ്പായി മാറിയ താരങ്ങളെ റോയല്‍സ് തീര്‍ച്ചയായു മാറ്റി നിര്‍ത്തിയേ തീരൂ. സീസണിലെ ഇനിയുള്ള മല്‍സരങ്ങളില്‍ റോയല്‍സ് ഉറപ്പായും ഒഴിവാക്കേണ്ട ചില വന്‍ ദുരന്തങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഇവര്‍ക്കു ഇനി അവസരം വേണ്ട

രാജസ്ഥാന്‍ റോയല്‍സ് ടീം ഇനിയുള്ള ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നും പ്രധാനമായി മാറ്റി നിര്‍ത്തേണ്ടത് പ്രധാനമായും മൂന്നു താരങ്ങളെയാണ്. ഫിനിറായി കഴിഞ്ഞ ലേലത്തില്‍ റോയല്‍സ് സ്വന്തമാക്കിയ ബാറ്റര്‍ ശുഭം ദുബെ, ഫാസ്റ്റ് ബൗളര്‍മാരായ തുഷാര്‍ ദേശ്പാണ്ഡെ, ഫസല്‍ ഹഖ് ഫാറൂഖി എന്നിരാണ്. ഈ മൂന്നു പേരെക്കൊണ്ടും റോയല്‍സിനു സീസണില്‍ കാര്യമായ ഗുണമൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല, ഇവരെക്കൊണ്ട് നഷ്ടം മാത്രമേ ടീമിനുണ്ടായിട്ടുള്ളൂ.

TUSHAR

ഒട്ടും വിശ്വസ്തനല്ലാത്ത ലോവര്‍ ഓഡര്‍ ബാറ്ററും വളരെ മോശെ ഫീല്‍ഡറിമാണ് ദുബെ. സീസണില്‍ മൂന്നു മല്‍സസങ്ങളിലാണ് അദ്ദേഹത്തെ റോയല്‍സ് കളിപ്പിച്ചത്. ഇവയില്‍ നിന്നും 22 ശരാശരിയില്‍ നേടാനായത് 44 റണ്‍സുമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ കളിയില്‍ നേടിയ 34 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മറ്റൊന്നും തന്നെ ദുബെയ്ക്കു എടുത്തു കാണിക്കാനില്ല.

ഫീല്‍ഡിങിലും അദ്ദേഹത്തിന്റെ പ്രകടനം പരിതാപകരമാണ്. എസ്ആര്‍എച്ചിനെതിരേ ക്യാച്ചടക്കം പാഴാക്കി ദുബെ പഴി കേട്ടിരുന്നു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അവസാന കളിയിലും അദ്ദേഹം ഇതാവര്‍ത്തിച്ചു. ബൗണ്ടറി ലൈനിനു തൊട്ടരികെ വച്ച് സായ് സുദര്‍ശന്റെ ഒരു അനായാസ ക്യാച്ചാണ് ദുബെ പാഴാക്കികളഞ്ഞ്. ഇങ്ങനെ ബാറ്റിങിലും ഫീല്‍ഡിങിലും ഫ്‌ളോപ്പായ അദ്ദേഹത്തിനു സീസണില്‍ ഇനി അവസരം നല്‍കാതിരിക്കുന്നതാവും ഏറ്റവും നല്ലത്.

ഈ സീസണില്‍ റോയല്‍സിലെത്തിയ മറ്റൊരു താരമാണ് തുഷാര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഭേദപ്പെട്ട പ്രകടനം താരം നടത്തിയിരുന്നു. പക്ഷെ റോയല്‍സില്‍ ശരിക്കും ചെണ്ടയായി മാറിയിരിക്കുകയാണ് അദ്ദേഹം. നാലു മല്‍സരങ്ങളിലാണ് തുഷാറിനെ റോയല്‍സ് കളിപ്പിച്ചത്.

Fazalhaq Farooqi

12 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം 11.46 ഇക്കോണി റേറ്റില്‍ വാരിക്കോരി നല്‍കിയത് 149 റണ്‍സാണ്. അഞ്ചു വിക്കറ്റുകള്‍ തുഷാര്‍ വീഴ്ത്തിയെങ്കിലും ലക്കും ലഗാനുമില്ലാതെ റണ്‍സ് വിട്ടുകൊടുക്കുന്നത് അംഗീകരിക്കാനാവില്ല. അദ്ദേഹത്തിനു പകരം ആകാശ് മധ്വാളിനെ റോയല്‍സിനു പരീക്ഷിക്കാവുന്നതാണ്.

അഫ്ഗാനിസ്താനില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ ഫാറൂഖിയെയും ഇനിയുള്ള മല്‍സരങ്ങളില്‍ കളിപ്പിക്കാതിരിക്കുന്നതാണ് ബെസ്റ്റ്. ഇതിനകം രണ്ടു കളിയിലാണ് അദ്ദേഹത്തെ റോയല്‍സ് പരീക്ഷിച്ചത്. രണ്ടിലും ദുരന്തമായി മാറി. ഇതിനതം ഏഴോവറാണ് ഫാറൂഖി ബൗള്‍ ചെയ്തത്. ഇവയില്‍ 12.42 ഇക്കോണമി റേറ്റില്‍ 87 റണ്‍സും വിട്ടുകൊടുത്തു. വിക്കറ്റുകളൊന്നും അദ്ദേഹത്തിനു ഇനിയും ലഭിച്ചിട്ടില്ല.

Story first published: Thursday, April 10, 2025, 16:46 [IST]
Other articles published on Apr 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+