For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ജുറേല്‍ ടി20യില്‍ എന്ത് ചെയ്തു? ഹെറ്റിയാണ് ഹീറോ!! റോയല്‍സ് കൈവിടരുത്

ഐപിഎല്ലിന്റെ മെഗാ താരലേലം വരാനിരിക്കെ ആറു താരങ്ങളെ വീതം അടുത്ത സീസണില്‍ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികള്‍ക്കു അനുമതി ലഭിച്ചിരിക്കുകയാണ്. അഞ്ചു കളിക്കാരെ നേരിട്ടും ഒരാളെ ആര്‍ടിഎം ഓപ്ഷന്‍ വഴിയും നിലനിര്‍ത്താന്‍ ടീമുകള്‍ക്കാവും. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആരൊക്കെയാവും നിലനിര്‍ത്തുകയെന്ന് ആരാധകര്‍ വലിയ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ താരം ഷിംറോണ്‍ ഹെറ്റ്‌മെയറിനെ അടുത്ത സീസണില്‍ റോയല്‍സ് നിലനിര്‍ത്താനുള്ള സാധ്യത തീരെ കുറവാണെന്നാണ് സൂചനകള്‍. പകരം യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനെ ആര്‍ടിഎം ഓപ്ഷന്‍ വഴി നിലനിര്‍ത്തിയേക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ ജുറേലിനേത്താള്‍ റോയല്‍സിനു അടുത്ത സീസണില്‍ ആവശ്യം ഹെറ്റ്‌മെയറിനെയാണ്. എന്തുകൊണ്ടെന്നറിയാം.

SHIMRON HETMYER

ഹെറ്റ്‌മെയറുടെ ഫിനിഷിങ് മികവ്

2022ലെ മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയ ശേഷം മധ്യനിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഷിംറോണ്‍ ഹെറ്റ്‌മെയര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ച്- ആറ് പൊസിഷനുകളില്‍ റോയല്‍സിന്റെ ഏറ്റവും വിശ്വസ്തനായ താരം കൂടിയാണ് അദ്ദേഹം.

പലപ്പോഴും റോയല്‍സ് മധ്യനിരയുടെ ദൗര്‍ബല്യം പ്രകടമാവാതിരുന്നത് ഹെറ്റിയുടെ കിടിലന്‍ ഇന്നിങ്‌സുകള്‍ കാരണമാണ്. ടീമിനു ഏറ്റവും വിലപ്പെട്ട 30-40 റണ്‍സ് അതിവേഗത്തില്‍ കുറിക്കാനുള്ള കഴിവാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുന്നത്. 2022 മുതലുള്ള കണക്കുകളെടുത്താല്‍ ഐപിഎല്ലില്‍ 17-20 ഓവറുകള്‍ക്കിടെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ളത് അദ്ദേഹത്തിനാണ്.

2022ല്‍ 45 ശരാശരിയില്‍ 154 ആയിരുന്നു ഹെറ്റ്‌മെയറുടെ സ്‌ട്രൈക്ക് റേറ്റ്. 2023ല്‍ സ്‌ട്രൈക്ക് റേറ്റ് 152ഉം ശരാശരി 38ഉം ആയിരുന്നു. അവസാന സീസണിലാവട്ടെ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 163ലേക്കും ഉയര്‍ന്നിരുന്നു.

നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് കാണിച്ച വലിയൊരു പിഴവാണ് ഹെറ്റ്‌മെയറെ റോയല്‍സിലെത്തിച്ചത്. 2021ലെ സീസണിനു ശേഷം അദ്ദേഹത്തെ ഡിസി കൈവിടുകയായിരുന്നു. ടീമിനായി പല മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടും ഹെറ്റ്‌മെയറെ നിലനിര്‍ത്താന്‍ ഡിസി തയ്യാറായില്ല. സമാനമായൊരു അബദ്ധം ഇത്തവണ റോയല്‍സും കാണിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.

ഹെറ്റ്‌മെയറുടെ പ്രകടനം

ഷിംറോണ്‍ ഹെറ്റ്‌മെയറുടെ ഐപിഎല്‍ കരിയറെടുത്താല്‍ 72 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു. 153.20 സ്‌ട്രൈക്ക് റേറ്റില്‍ 1244 റണ്‍സും സ്‌കോര്‍ ചെയ്തു. നാലു ഫിഫ്റ്റികള്‍ ഉള്‍പ്പെടെയാണിത്. 76 ഫോറുകളും 82 സിക്‌സറുകളും ഹെറ്റ്‌മെയര്‍ പറത്തിക്കഴിഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിനായി 2022ല്‍ 15 മല്‍സരങ്ങളില്‍ നിന്നും 314 റണ്‍സാണ് അദ്ദേഹം നേടിയത്. ഹെറ്റിയുടെ കരിയര്‍ ബെസ്റ്റ് സീസണും ഇതു തന്നെയായിരുന്നു. സീസണില്‍ റോയല്‍സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും വിന്‍ഡീസ് താരത്തിനു സാധിച്ചു.

SHIMRON HETMYER

2023ലെ സീസണിലും ഹെറ്റ്‌മെയര്‍ മോശമാക്കിയില്ല. 14 മല്‍സരങ്ങളില്‍ നിന്നും 300 റണ്‍സ് താരം സ്‌കോര്‍ ചെയ്തു. അവസാന സീസണില്‍ പക്ഷെ ഹെറ്റ്‌മെയര്‍ക്കു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായില്ല. 12 മല്‍സരങ്ങളില്‍ നിന്നും 113 റണ്‍സാണ് അദ്ദേഹത്തിനു നേടാനാത്. പക്ഷെ ഒരു സീസണിലെ മോശം പ്രകടനം കൊണ്ടു മാത്രം ഹെറ്റ്‌മെയറെ എഴുതിത്തള്ളാന്‍ സാധിക്കില്ല.

അതേസമയം, ധ്രുവ് ജുറേലിന്റെ കാര്യമെടുത്താല്‍ അദ്ദേഹം ഈ ഫോര്‍മാറ്റില്‍ ഇനിയും പയറ്റിത്തെളിഞ്ഞ താരമല്ല. ഐപിഎല്ലില്‍ രണ്ടു സീസണുകളിലായി 27 മല്‍സരങ്ങളില്‍ നിന്നും 347 റണ്‍സ് മാത്രമേ ജുറേല്‍ നേടിയിട്ടുള്ളൂ. രണ്ടു ഫിഫ്റ്റികളടക്കമാണിത്. മധ്യനിരയില്‍ ഹെറ്റ്‌മെയറിനോളം മൂല്യമുള്ള താരമല്ല അദ്ദേഹം.

ഐപിഎല്ലില്‍ മാത്രമല്ല മറ്റു പല ഫ്രാഞ്ചൈസി ലീഗുകളിലും തകര്‍പ്പന്‍ പ്രകടനം നടത്താന്‍ ഹെറ്റ്മയര്‍ക്കായിട്ടുണ്ട്. അതിനാല്‍ തന്നെ ആര്‍ടിഎം വഴി ഒരാളെ നിലനിര്‍ത്താന്‍ റോയല്‍സിനു സാധിക്കുകയാണെങ്കില്‍ ജുറേലിനു പകരം ഹെറ്റ്‌മെയറായിരിക്കും ഏറ്റവും നല്ല ഓപ്ഷനെന്നു നിസംശയം പറയാം.

Story first published: Monday, September 30, 2024, 15:43 [IST]
Other articles published on Sep 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+