Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റോയല്‍സിനെ പൊളിച്ചുപണിയും, 8 പേര്‍ ഇനി ടീമില്‍ വേണ്ട !! ആരൊക്കെ?

ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കിരീടസാധ്യത ഓരോ മല്‍സരം കഴിയുന്തോറും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത്തവണ സഞ്ജു സാംസണും സംഘവും പ്ലേഓഫില്‍ ഉണ്ടാവുമോയെന്ന കാര്യം ഇപ്പോള്‍ സംശയത്തിലാണ്. കാരണം ശേഷിച്ച ഏഴു മല്‍സരങ്ങളില്‍ ആറെണ്ണം ജയിച്ചാല്‍ മാത്രമേ അവര്‍ക്കു പ്ലേഓഫ് ഉറപ്പുള്ളൂ. എന്നാല്‍ നിലവിലെ താരനിരയും കളിക്കാരുടെ ഫോമും പരിഗണിക്കുമ്പോള്‍ അതിനുള്ള സാധ്യത കുറവാണെന്നു കാണാം.

കഴിഞ്ഞ മൂന്നു സീസണുകളെ അപേക്ഷിച്ച് ഒട്ടും സന്തുലിതമായ ടീമല്ല ഇത്തവണ റോയല്‍സിനുള്ളത്. ബൗളിങിലാണ് അവര്‍ക്കു ഏറ്റവും ക്ഷീണമുണ്ടായത്. അടുത്ത സീസണിലെ ഐപിഎല്ലിനു മുമ്പ് വലിയൊരു അഴിച്ചുപണി തന്നെ റോയല്‍സില്‍ ആവശ്യമാണ്. എങ്കില്‍ മാത്രമേ അടുത്ത എഡിഷനില്‍ കിരീടമെന്ന അവരുടെ സ്വപ്‌നം യാഥാര്‍ഥ്യമാവുകയുള്ളൂ.

അടുത്ത ഐപിഎല്ലിനു മുമ്പ് മിനി താരലേലം നടക്കാനിരിക്കുകയാണ്. ഈ ലേലത്തില്‍ മികച്ച താരങ്ങളെ തന്നെ ടീമിലെത്തിക്കാന്‍ റോയല്‍സ് ശ്രമിച്ചേ തീരൂ. അതിനു മുമ്പ് നിലവില്‍ ടീമിന്റെ ഭാഗമായിട്ടുള്ള പല കളിക്കാരെയും റോയല്‍സ് ഒഴിവാക്കുകയും വേണം. ഈ സീസണിനു ശേഷം റോയല്‍സില്‍ നിന്നും നിര്‍ബന്ധമായും പുറത്തു പോവേണ്ട താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

MAHEESH THEEKSHANA

പുറത്താക്കേണ്ടത് 8 പേരെ

രാജസ്ഥാന്‍ റോയല്‍സിന്റെ നിലവിലുള്ള 20 അംഗ സംഘത്തിലെ എട്ടു പേരെ ൗ സീസണ്‍ കഴിഞ്ഞാല്‍ ഒഴാവിക്കിയേ തീരൂ. പ്രധാനമായും ബൗളിങ് ലൈനപ്പിലാണ് വലിയ രീതിയിലുള്ള അഴിച്ചുപണി ആവശ്യമുളളത്. ഫിനിഷറായി ടീമിലെത്തിച്ച ശുഭം ദുബെ, സീം ബൗളിങ് ഓള്‍റൗണ്ടര്‍ യുധ്വീര്‍ സിങ്, വിക്കറ്റ് കീപ്പര്‍ കുനാല്‍ സിങ് റാത്തോര്‍, പേസര്‍മാരായ തുഷാര്‍ ദേശ്പാണ്ഡെ, ക്വെന മഫാക്ക, ഫസല്‍ ഹഖ് ഫറൂഖി, അശോക് ശര്‍മ, ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണ എന്നിവരാണ് ടീമില്‍ നിന്നും പേരു വെട്ടേണ്ട എട്ടു കളിക്കാര്‍.

റോയല്‍സിനെ സംബന്ധിച്ച് അടുത്ത ഐപിഎല്ലില്‍ ഇവരാരും തന്നെ വലിയ പ്രതീക്ഷ നല്‍കുന്നില്ല. അതുകൊണ്ടു തന്നെ ഇവരെ ഒഴിവാക്കിയ ശേഷം കൂടുതല്‍ മെച്ചപ്പെട്ട താരങ്ങളെ ടീമിലെത്തിക്കാന്‍ റോയല്‍സ് ശ്രമിക്കുകയും വേണം. ഈ സീണില്‍ ദുബെയെ നാലു മല്‍സരങ്ങളിലാണ് റോയല്‍സ് കളിപ്പിച്ചത്. ഇവയില്‍ മൂന്നിന്നിങ്‌സുകളില്‍ അദ്ദേഹം ബാറ്റിങിനു ഇറങ്ങുകയും ചെയ്തു. പക്ഷെ 22 ശരാശരിയില്‍ 44 റണ്‍സ് മാത്രമേ ദുബെ സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

മൂന്നാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയ കുനാല്‍ സിങ് റാത്തോറിനെ ഈ സീസണില്‍ ഇതുവരെ റോയല്‍സ് കളിപ്പിച്ചിട്ടില്ല. വിക്കറ്റ്കീപ്പര്‍മാരായി നായകന്‍ സഞ്ജു സാംസണും ധ്രുവ് ജുറേലുള്ളതിനാല്‍ ക്രുനാലിനെ ഇനി കളിപ്പിക്കാനുള്ള സാധ്യകയും കുറവാണ്. യുധ്വീറിന്റെ കാര്യമെടുത്താല്‍ ഒരു മല്‍സരത്തിലാണ് താരം ഇതിനകം കളിച്ചത്. രണ്ടോവര്‍ ബൗള്‍ ചെയ്ത അദ്ദേഹം വിക്കറ്റില്ലാതെ 20 റണ്‍സും വിട്ടുകൊടുത്തു.

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഭേദപ്പെട്ട പ്രകടനം നടത്തിയ താരമാണ് പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ. പക്ഷെ റോയല്‍സില്‍ അദ്ദേഹം വന്‍ ഫ്‌ളോപ്പായിരിക്കുകയാണ്. ആറു മല്‍സരങ്ങളില്‍ പന്തെറിഞ്ഞ തുഷാര്‍ 11.5 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് വെറും അഞ്ചു വിിക്കറ്റുകളാണ് ലക്കും ലഗാനുമില്ലാതെ റണ്‍സ് വാരിക്കോരി നല്‍കുമെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വീക്ക്‌നെസ്.

FAZAL HAQ FAROOQI

തുഷാറിനെപ്പോലെ ബൗളിങിലെ മറ്റൊരു വലിയ ചെണ്ടയാണ് ഫസല്‍ ഹഖ് ഫറൂഖി. രണ്ടു കളിയില്‍ മാത്രമേ അദ്ദേഹത്തെ റോയല്‍സ് പന്തെറിയിച്ചിട്ടുള്ളൂ. 12.42 എന്ന മോശം ഇക്കോമി റ്റേില്‍ വിട്ടുകൊടുത്തത് 87 റണ്‍സാണ്. വിക്കറ്റുകളൊന്നും ലഭിച്ചില്ല.

തീക്ഷണയുടെ കാര്യമെടുത്താല്‍ ഏഴു കളിയില്‍ 9.3 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകളാണ് നേടാനായത്. ബൗളിങില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലാതത് അദ്ദേഹം വളരെ മോശം ഫീല്‍ഡറുമാണ്. അതേസമയം, സൗത്താഫ്രിക്കയുടെ യുവ പേസറായ മഫാക്ക ഇനിയും അരങ്ങേറിയിട്ടില്ല. അരങ്ങേറ്റം കാത്തിരിക്കുന്ന ഇന്ത്യന്‍ ബൗളറായ അശോക് ശര്‍മയെയും സീസണിനു ശേഷം റോല്‍സിനു കൈവിടാം.

Story first published: Thursday, April 17, 2025, 15:49 [IST]
Other articles published on Apr 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+