For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 'തോല്‍ക്കാന്‍ മനസ്സില്ല', അടുത്ത 2 മാച്ചും സഞ്ജുപ്പട ജയിക്കും!! ഈ കാരണങ്ങള്‍

ചെറിയൊരു ബ്രേക്കിനൊടുവില്‍ ഐപിഎല്ലിന്റെ 18ാം സീസണ്‍ ഉടന്‍ പുനരാരംഭിക്കുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെയാണ് ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായത്. എന്നാല്‍ ഇപ്പോള്‍ സംഘര്‍ഷം അയഞ്ഞതോടെ ടൂര്‍ണമെന്റിനും പച്ചക്കൊടി ലഭിച്ചിരിക്കുകയാണ്.

ഈ സീസണില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് പ്രഥമ സീസണിലെവിജയികളായ രാജസ്ഥാന്‍ റോയല്‍സ്. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഒമ്പതാം സ്ഥാനത്തുള്ള റോയല്‍സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു കഴിഞ്ഞു. 12 മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണത്തിലാണ് അവര്‍ക്കു ജയിക്കാനായത്. ശേഷിച്ച ഒമ്പതിലും തോല്‍വിയായിരുന്നു ഫലം.

ഇനി രണ്ടു മല്‍സരങ്ങളാണ് റോയല്‍സിനു ശേഷിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സുമാണ് ഇവയില്‍ അവരുടെ എതിരാളികള്‍. ഈ രണ്ടു മല്‍സരങ്ങളിലും ജയിച്ച് സീസണ്‍ അവസാനിപ്പിക്കാന്‍ റോയല്‍സിനു കഴിഞ്ഞേക്കും. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

SANJU SAMSON

സഞ്ജുവിന്റെ മടങ്ങിവരവ്

പരിക്കില്‍ നിന്നു മുക്തനായി നായകന്‍ സഞ്ജു സാംസണിന്റെ മടങ്ങിവരവാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വിജയപ്രതീകക്ഷള്‍ ഏറ്റവുമധികം വര്‍ധിപ്പിക്കുന്ന കാര്യം. വാരിയെല്ലിനു താഴെയേറ്റ പരിക്കു കാരണം അവസാനത്തെ അഞ്ചു മല്‍സരങ്ങളിലും അദ്ദേഹം കളിച്ചിട്ടില്ല. പകരം റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്.

ഇതില്‍ ഒന്നില്‍ മാത്രമേ റോയല്‍സിനു ജയിക്കാനായിട്ടുള്ളൂ. ജയിക്കേണ്ടിയിരുന്ന മൂന്നു മല്‍സരങ്ങള്‍ തുടര്‍ച്ചയായി അവര്‍ തോല്‍ക്കുകയും ചെയ്തു. പരാഗിന്റ മോശം ക്യാപ്റ്റസിയും ബാറ്റിങ് പ്രകടനവുല്ലൊം ഇതിനു കാരണമായിരുന്നു. സഞ്ജു ടീമിലുണ്ടായിരുന്നെങ്കില്‍ റോയല്‍സ് ജയിക്കേണ്ടിയിരുന്ന മല്‍സരങ്ങളാണിത്.

ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ മടങ്ങിവരവ് ടീമിനു നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. ബാറ്റിങിലും ക്യാപ്റ്റന്‍സിയിലുമെല്ലാം സഞ്ജുവിന്റെ സാന്നിധ്യം ടീമിനു പുത്തന്‍ ഉണര്‍വും നല്‍കും. അവസാവനത്തെ അഞ്ചു മല്‍സരങ്ങളും നഷ്ടമായതിന്റെ ക്ഷീണം ശേഷിക്കുന്ന രണ്ടു കളിയില്‍ അദ്ദേഹം തീര്‍ക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്.

സഞ്ജുവിന്റെ വരവിനു ശേഷം റോയല്‍സിന്റെ ടോപ്പ് ഫോര്‍ ബാറ്റിങ് സെറ്റായിക്കഴിഞ്ഞു. യശസ്വി ജയ്‌സ്വാളിനൊപ്പം കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിസായിരിക്കും ഇനിയുള്ള മല്‍സരങ്ങളിലും ഓപ്പണിങ് ജോടികളെന്നുറപ്പായിക്കഴിഞ്ഞു. ഇതോടെ സഞ്ജുവിനു ഓപ്പണിങ് വിട്ട് മൂന്നിലേക്കു മാറേണ്ടതായി വരും. നാലാമാനായി റിയാന്‍ പരാഗുമുണ്ട്.

ടോപ്പ് ഫോറിലെ മറ്റു മൂന്നു പേരെയും അപേക്ഷിച്ച് ആങ്കറുടെ റോളില്‍ ക്രീസില്‍ അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ ശേഷിയുള്ള ബാറ്ററാണ് സഞ്ജു. ഇതു റണ്‍ചേസുകളില്‍ ടീമിനു ഏറെ ഗുണം ചെയ്യും. നേരത്തേ പരാഗിനു കീഴില്‍ ജയിക്കേണ്ടിയിരുന്ന മൂന്നു കളികള്‍ റോയല്‍സ് കൈവിട്ടത് ഇങ്ങനെയൊരു ഇന്നിങ്‌സ് കളിക്കാന്‍ ശേഷിയുള്ള താരം ടീമിലില്ലാത്തതു കാരണമായിരുന്നു. സഞ്ജുവിന്റ വരവോടെ ഈ ദൗര്‍ബല്യം മറികടക്കാന്‍ റോയല്‍സിനു സാധിക്കും.

ROYALS

പുതിയ താരങ്ങളുടെ വരവ്

സീസണ്‍ അവസാനിക്കാനിരിക്കെ പരിക്കേറ്റവരുടെ പകരക്കാരായി രണ്ടു പുതിയ താരങ്ങളെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തം കൂടാരത്തില്‍ എത്തിച്ചിട്ടുണ്ട്. ഒരാള്‍ വെടിക്കെട്ട് ബാറ്ററും സൗത്താഫ്രിക്കന്‍ യുവതാരവുമായ ലുവാന്‍ ഡ്രെ പ്രെട്ടോറിയസും മറ്റൊരാള്‍ സൗത്താഫ്രിക്കന്‍ പേസര്‍ നാന്ദ്രെ ബര്‍ഗറുമാണ്. കഴിഞ്ഞ സീസണില്‍ റോയല്‍സിനൊപ്പമുണ്ടായിരുന്ന താരമാണ് ബര്‍ഗര്‍. മികച്ച ചില പ്രകടനങ്ങള്‍ അദ്ദേഹം നടത്തുകയും ചെയ്തു.

ജോഫ്ര ആര്‍ച്ചറിനൊപ്പം ബര്‍ഗര്‍ കൂടി ചേരുന്നതോടെ അതു റോയല്‍സിന്റെ പേസാക്രമണത്തിനു മൂര്‍ച്ച കൂട്ടും. ഇനിയുള്ള രണ്ടു മല്‍സരങ്ങളിലും ടീമിന്റെ പേസ് ബൗളിങ് കൈകാര്യം ചെയ്യുക ഇവരായിരിക്കും. അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കുന്ന ലുവാനെ കൂടി ഇറക്കിയാല്‍ അതു റോയല്‍സ് ബാറ്റിങിനെയും കൂടുതല്‍ കരുത്തുറ്റതാക്കും.

Story first published: Sunday, May 11, 2025, 19:03 [IST]
Other articles published on May 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+