For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജു വിയര്‍ക്കും!! ഈ ടീമിനെ വച്ച് റോയല്‍സ് കപ്പടിക്കില്ല? ഇതാ കാരണങ്ങള്‍

ഐപിഎല്ലിന്റെ പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് നീളുകയാണ്. സഞ്ജു സാംസണിനു കീഴില്‍ 2022ല്‍ കപ്പിന് തൊട്ടിരികെ വരെ എത്തിയെങ്കിലും ഫൈനലില്‍ കാലിടറുകയായിരുന്നു. അടുത്ത തവണയെങ്കിലും ട്രോഫിക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന ശുഭപ്രതീക്ഷയാണ് റോയല്‍സിന്റെ പിങ്ക് ആര്‍മിക്കുള്ളത്.

കൂടുതല്‍ സന്തുലിതമായ, മാച്ച് വിന്നിങ് ടീമിനെ തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മെഗാ ലേലത്തെ അവര്‍ സമീപിച്ചത്. ജോഫ്ര ആര്‍ച്ചര്‍, വനിന്ദു ഹസരംഗ എന്നിവരടക്കം ചില മികച്ച കളിക്കാരെ റോയല്‍സ് ടീമിലെത്തിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതുകൊണ്ടു മാത്രം റോയല്‍സ് സൂപ്പറായെന്നു ഉറപ്പിക്കാന്‍ വരട്ടെ. ചില പ്രധാനപ്പെട്ട ദൗര്‍ബല്യങ്ങള്‍ പുതിയ സ്‌ക്വാഡിനുണ്ട്. ഇതു കാരണം റോയല്‍സ് നായകന്‍ സഞ്ജു വിയര്‍ത്തേക്കുകയും ചെയ്യും. അടുത്ത ഐപിഎല്ലില്‍ റോയല്‍സ് ടീം പതറാനുള്ള ചില പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

SANJU SAMSON- JOS BUTTLER

ബാറ്റിങിലെ അനുഭവസമ്പത്തിലായ്മ

രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യത്തെ ദൗര്‍ബല്യങ്ങളില്ലൊന്ന് ബാറ്റിങ് ലൈനപ്പിലെ അനുഭവ സമ്പത്തില്ലായ്്മയാണ്. നായകനായ സഞ്ജു സാംസണിനെ മാറ്റിനിര്‍ത്തിയാല്‍ അനുഭവ സമ്പത്തുള്ള മറ്റൊരു ബാറ്ററും റോയല്‍സിനില്ല. യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ എന്നിവര്‍ക്കൊന്നും വേണ്ടത്ര അനുഭവസമ്പത്തില്ല. ഈ കാരണത്താല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ഇവര്‍ ഫ്‌ളോാപ്പായേക്കുകയും ചെയ്യും.

കഴിഞ്ഞ സീസണ്‍ നോക്കിയാല്‍ റോയല്‍സ് നിരയില്‍ ജോസ് ബട്‌ലറെന്ന ഏറെ അനുഭവസമ്പത്തുള്ള ഇംഗ്ലീഷ് ബാറ്ററും അവരുടെ ക്യാപ്റ്റനുമായ താരമുണ്ടായിരുന്നു. സഞ്ജുവടക്കമുള്ളവര്‍ ഫ്‌ളോപ്പായ ചില മല്‍സരങ്ങളില്‍ ടീമിനെ രക്ഷിച്ചതും അദ്ദേഹമാണ്.

എന്നാല്‍ പുതിയ സീസണില്‍ ബട്‌ലര്‍ റോയല്‍സിന്റെ കൂടെയില്ല. പകരക്കാരനായി മറ്റൊരു മികച്ച താരത്തെ വാങ്ങാന്‍ റോയസല്‍സിനു കഴിഞ്ഞിട്ടുമില്ല. ഇതു കാരണം മുന്‍നിര പതറിയാല്‍ ടീമിനെ കരകയറ്റാന്‍ മറ്റൊരു താരം ഇല്ലെന്നതു റോയല്‍സിനു വലിയ തിരിച്ചടിയായി മാറും.

ബാക്കപ്പുകളുടെ അഭാവം

രാജസ്ഥാന്‍ റോയല്‍സിനെ വലയ്ക്കുന്ന രണ്ടാത്തെ കാര്യം ബാക്കപ്പ് റോളുകളിലേക്കു മികച്ച കളിക്കാരില്ലെന്നതാണ്. അവരുടെ ടോപ്പ് ഫോര്‍ ബാറ്റിങ് ലൈനപ്പെടുത്താല്‍ യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, നിതീഷ് റാണ ഇവരില്‍ ഒന്നോ, രണ്ടോ പേര്‍ക്ക് പരിക്കേറ്റാല്‍ പകരക്കാരായി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താവുന്ന വേറെ താരങ്ങളില്ലെന്നു കാണാം.

അത്ര അറിയപ്പെടാത്ത അണ്‍ക്യാപ്ഡ് യുവതാരങ്ങളാണ് കൂടുതായും റോയല്‍സിലുള്ളത്. അതുകൊണ്ടു തന്നെ പകരക്കാരായി ഇവരെ കളിപ്പിക്കുകയാണെങ്കില്‍ എത്രത്തോളം വിശ്വസിക്കാന്‍ കഴിയുമെന്നതും ചോദ്യമാണ്.

TRENT BOULT

ബൗളിങ് പോരാ

മുന്‍ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് നിരയും അത്ര മികച്ചതല്ല. ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്, ഇന്ത്യയുടെ സൂപ്പര്‍ സ്പിന്‍ ജോടികളായ യുസ്വേന്ദ്ര ചഹര്‍, അര്‍ അശ്വിന്‍ എന്നിവരായിരുന്നു നേരത്തേ ബൗളിങില്‍ റോയല്‍സിന്റെ തുറുപ്പുചീട്ടുകള്‍. കളിയുടെ ഏതു ഘട്ടത്തിലും ബൗള്‍ ചെയ്യാനും വിക്കറ്റെടുക്കാനുമുള്ള ശേഷിയും ഇവര്‍ക്കുണ്ട്. പക്ഷെ മൂന്നു പേരും ഇപ്പോള്‍ റോയല്‍സില്‍ ഇല്ല.

ബോള്‍ട്ടിനു പകരം ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറെയും ചഹല്‍, അശ്വിന്‍ എന്നിവര്‍ക്കു പകരം വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരെയുമാണ് റോയല്‍സ് കൊണ്ടു വന്നിരിക്കുന്നത്. മൂന്നു പേരും ബൗളിങില്‍ അത്രത്തോളം വിശ്വസിക്കാവുന്നവരല്ല.

കൂടാതെ ആര്‍ച്ചറുടെ ഫോമിന്റെയും ഫിറ്റ്നസിന്റെയും കാര്യത്തില്‍ ആശങ്കയും നിലനില്‍ക്കുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ആര്‍ച്ചര്‍ വന്‍ ഫ്‌ളോപ്പായിരുന്നു. വിക്കറ്റുകളെടുക്കാന്‍ പാടുപെട്ട അദ്ദേഹം നന്നായി തല്ലും വാങിയിരുന്നു.

Story first published: Tuesday, November 26, 2024, 13:47 [IST]
Other articles published on Nov 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+