IPL 2025: റോയല്‍സിന്റേത് ഒത്തുകളി!! അന്വേഷണം വേണം, സംശയം 2 പേരെ? ഫാന്‍സ് രംഗത്ത്
ജയ്പൂര്‍: ഐപിഎല്ലില്‍ തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്കു കൂപ്പുകുത്തുന്ന രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ പ്ലേഓഫിലുണ്ടാവില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. തുടര്‍ച്ചയായ നാലാമത്തെ കളിയിലും തോല്‍വിയേറ്റു വാങ്ങിയ അവര്‍ പുറത്താവലിന്റെ വക്കിലാണ്. ഈ സീസണില്‍ ഇതിനകം കളിച്ച എട്ടു മല്‍സരങ്ങളില്‍ വെറും രണ്ടണ്ണം മാത്രമേ റോയല്‍സ് ജയിച്ചിട്ടുള്ളൂ. ശേഷിച്ച എട്ടിലും പരാജയമായിരുന്നു ഫലം.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി കഴിഞ്ഞ ദിവസം ഹോംഗ്രൗണ്ടില്‍ നടന്ന കളിയില്‍ വിജയത്തിനു തൊട്ടരികെ നിന്നാണ് റോയല്‍സ് രണ്ടു റണ്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വിയിലേക്കു വീണത്. തുടരെ രണ്ടാമത്തെ കളിയിലാണ് റോയല്‍സ് ടീം പടിക്കല്‍ കലമുടച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയിലും ഈ തരത്തില്‍ വിജയത്തിനു തൊട്ടരികിലെത്തിയ ശേഷമാണ് റോയല്‍സ് തോല്‍വി സമ്മതിച്ചത്.
അന്നത്തെ കളി ടൈയില്‍ കലാശിക്കുകയും തുടര്‍ന്നു സൂപ്പര്‍ ഓവറില്‍ ഡിസി നാടകീയ വിജയം പിടിച്ചെടുക്കുകയുമായിരുന്നു. തുടരെ രണ്ടാമത്തെ കളിയിലു റോയല്‍സ് അബദ്ധം കാണിച്ചതോടെ ടീമിന്റെ പ്രകടനത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ഒരു വിഭാഗം ആരാധകര്‍. റോയല്‍സിന്റേത് ഒത്തുകളിയാണോയെന്നും ഇവര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

അന്വേഷണം വേണം
ഈ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ചില മല്‍സരങ്ങളിലെ പ്രകടം സംശയാസ്പദമാണെന്നും അതുകൊണ്ടു തന്നെ അന്വേഷണം ആവശ്യമാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരാധകരുടെ ആവശ്യം.
രാജസ്ഥാന്‍ റോയല്‍സിന്റെ ഈ സീസണിലെ ചില മല്‍സരങ്ങള്‍ സംശയാസ്പദമാണ്. മനപ്പൂര്‍വ്വം തോല്‍ക്കാന്‍ വേണ്ടി കളിക്കുന്നതു പോലെയാണ് കാണപ്പെടുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരുമായുള്ള അവസാനത്തെ രണ്ടു മല്‍സരങ്ങള്‍ റോയല്‍സ് അനായം ജയിക്കേണ്ടതായിരുന്നു. പക്ഷെ രണ്ടിലും അവിശ്വസനീയമാം വിധം തോല്‍വിയിലേക്കു വീണു. ഇവ ഒത്തുകളിയാണെന്നു സംശയമുണ്ടെന്നും ആരാധകര്‍ തുറന്നടിക്കുന്നു.
ഐപിഎല്ലില്‍ നേരത്തേ ഒത്തുകളിയിലകപ്പെട്ട് രണ്ടു വര്‍ഷം വിലക്ക് നേരിട്ടിട്ടുള്ള ഫ്രാഞ്ചൈസിയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇപ്പോഴിതാ വീണ്ടും അവര്‍ ഒത്തുകൡക്കുന്നുണ്ടോയെന്ന സംശയം ബലപ്പെടുകയാണ്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും റോയല്‍സ് തോറ്റ രീതി പരിഗണിക്കുമ്പോല്‍ സംശയങ്ങള്‍ ശക്തമാണ്. ഇതേക്കുറിച്ച് ബിസിസിഐ അന്വേഷിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
രാജസ്ഥാന്‍ റോയല്‍സിന്റെ ഈ സീസണിലെ ചില മല്‍സരങ്ങളില്‍ ഉറപ്പായും ഒത്തുകളി നടന്നിട്ടുണ്ട്. അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ സന്ദീപ് ശര്‍മയുടെയും ധ്രുവ് ജുറേലിന്റെയും പ്രകടനങ്ങള്‍ സംശയാസ്പദമാണ്. ഡിസിക്കെതിരേ അവസാന ഓവറില്‍ 19 റണ്‍സും എല്‍എസ്ജിക്കെതിരേ 27 റണ്‍സുമാണ് സന്ദീപ് വിട്ടുകൊടുത്തത്. ഇത്ര മോശമായി മുമ്പൊരു സീസണിലും അദ്ദേഹം കളിച്ചിട്ടില്ല. ടീമിനു ജയിക്കാന്‍ അതിവേഗം സ്‌കോര്‍, ചെയ്യണമെന്നിരിക്കെ ജുറേല്‍ രണ്ടു കളിയിലും സ്ലോ ബാറ്റിങിലൂടെ ടീമിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നു സംശയങ്ങളുണ്ടെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

ഈ സീസണിലെ ഐപിഎല്ലില്‍ ഒത്തുകളി നിഴലിലാണ് രാജസ്ഥാന്‍ റോയല്‍സ്
ടീ. കാരണം ചില മല്‍സരങ്ങളില്‍ അവരുടെ പ്രകടനം കാണുമ്പോള്‍ ഇതു ഒത്തുകളിയല്ലേയെന്നു ആരും സംശയിച്ചു പോവും. ഉറപ്പായും ജയിക്കേണ്ടിയിരുന്ന രണ്ടു മല്‍സരങ്ങളാണ് റോയല്‍സ് അവിശ്വസനീയമാം വിധം വലിച്ചെറിഞ്ഞത്. ഈ മല്‍സരങ്ങളില്‍ റോയല്‍സിന്റെ ചില താരങ്ങളുടെ പ്രകടനത്തിലും സംശമയമുണ്ടെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.
അതേസമയം, എല്‍എസ്ജിയുമായുള്ള മല്‍സരത്തില്‍ രണ്ടു റണ്‍സിന്റെ അവിശ്വസനീയ തോല്‍വിയാണ് റോയല്‍സിനു നേരിട്ടത്. 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന അവര്‍ക്കു അഞ്ചു വിക്കറ്റിനു 178 റണ്‍സെടുക്കാനേ ആയുള്ളൂ. എട്ടു വിക്കറ്റ് ബാക്കിനില്‍ക്കെ അവസാന മൂന്ന് ഓവറില്‍ 25 റണ്‍സാണ് റോയല്‍സിനു വേണ്ടിയിരുന്നത്. പക്ഷെ 22 റണ്‍സേ അവര്‍ക്കു ലഭിച്ചുള്ളൂ. മൂന്നു വിക്കറ്റുകള്‍ ഇതിനിടെ നഷ്ടമാക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications