Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 5 പേരെ ടീമിലെത്തിച്ചു, പക്ഷെ സഞ്ജുപ്പടക്ക് വലിയൊരു ദൗര്‍ബല്യം! പരിഹാരം അനിവാര്യം

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇത്തവണ വാശിയേറിയ പോരാട്ടം കണ്ടപ്പോള്‍ ഐപിഎല്‍ ചരിത്രത്തിലെ വമ്പന്‍ റെക്കോഡുകളാണ് തകര്‍ക്കപ്പെട്ടത്. 27 കോടി രൂപക്ക് റിഷഭ് പന്തിനെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് സ്വന്തമാക്കിയപ്പോള്‍ ശ്രേയസ് അയ്യരെ 26.75 കോടിക്ക് പഞ്ചാബ് കിങ്‌സും സ്വന്തമാക്കി. വെങ്കടേഷ് അയ്യരെ കെകെആര്‍ 23.75 കോടിക്കാണ് തിരികെ എത്തിച്ചത്.

ചില ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അപ്രതീക്ഷിതമായ ഉയര്‍ച്ചയാണ് പ്രതിഫലത്തില്‍ ഉണ്ടായത്. ആദ്യ ദിനം പ്രധാനപ്പെട്ട മാര്‍ക്യു താരങ്ങളുടെയെല്ലാം ലേലം പൂര്‍ത്തിയായി. ഇനി രണ്ടാം ദിനത്തിലെ താരങ്ങളെ ഉപയോഗിച്ച് നിലവിലെ ദൗര്‍ബല്യം നികത്തുകയെന്ന ലക്ഷ്യമാവും ടീമുകള്‍ക്കുണ്ടാവുക. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് അഞ്ച് താരങ്ങളെയാണ് ആദ്യ ദിനം ടീമിലേക്കെത്തിച്ചത്. ലേലത്തിന് മുമ്പ് ആറ് താരങ്ങളെ രാജസ്ഥാന്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ലേലത്തിന്റെ ആദ്യ ദിനം പൂര്‍ത്തിയാവുമ്പോള്‍ ചില ദൗര്‍ബല്യങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിനെ വേട്ടയാടുന്നുണ്ട്. ടീമിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാവുന്ന ആ ദൗര്‍ബല്യം രണ്ടാം ദിനം പരിഹരിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

മികച്ച പേസ് ഓള്‍റൗണ്ടറില്ല

കഴിഞ്ഞ സീസണുകളിലെല്ലാം രാജസ്ഥാന്‍ റോയല്‍സിനെ പിന്നോട്ടടിച്ച പ്രധാന കാരണങ്ങളിലൊന്ന് പേസ് ഓള്‍റൗണ്ടറുടെ അഭാവമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും പന്തുകൊണ്ട് നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്താനും ശേഷിയുള്ള പേസ് ഓള്‍റൗണ്ടറെയാണ് രാജസ്ഥാന് വേണ്ടത്. ലേലത്തിന്റെ ആദ്യ ദിനം ഇത്തരമൊരു താരത്തെ ടീമിലേക്കെത്തിക്കാന്‍ രാജസ്ഥാന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ രണ്ടാം ദിനം തന്നെ രാജസ്ഥാന് ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതായുണ്ട്.

പ്രധാന പേസ് ഓള്‍റൗണ്ടര്‍മാരെല്ലാം ഇതിനോടകം വിറ്റുപോയി. പേഴ്‌സില്‍ കുറവ് പണമുള്ള ടീമായാണ് രാജസ്ഥാന്‍ ലേലത്തിലേക്കെത്തിയത്. അതുകൊണ്ടുതന്നെ വലിയ താരങ്ങള്‍ക്ക് പിന്നാലെ പോകാന്‍ രാജസ്ഥാന്‍ റോയല്‍സ് തയ്യാറായിട്ടില്ല. രണ്ടാം ദിനത്തിലും ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ രാജസ്ഥാന് സാധിക്കാതെ പോയാല്‍ സഞ്ജുവിനും സംഘത്തിനും അത് വലിയ തിരിച്ചടിയായി മാറുമെന്ന് കാര്യം ഉറപ്പാണ്.

sanju samson

കെയ്ല്‍ മെയേഴ്‌സിനെ നോട്ടമിടുമോ രാജസ്ഥാന്‍?

വെസ്റ്റ് ഇന്‍ഡീസ് പേസ് ഓള്‍റൗണ്ടറായ കെയ്ല്‍ മെയേഴ്‌സിനെ രാജസ്ഥാന്‍ നോട്ടമിടാന്‍ സാധ്യതയുണ്ട്. ശാര്‍ദ്ദുല്‍ ഠാക്കൂറിനെ വാങ്ങാന്‍ രാജസ്ഥാന്‍ തയ്യാറായേക്കില്ല. സാം കറെനെ ചെറിയ തുകയ്ക്ക് കിട്ടുകയുമില്ല. അതുകൊണ്ടുതന്നെ 1.5 കോടി അടിസ്ഥാന വിലയുള്ള കെയ്ല്‍ മെയേഴ്‌സിനെ ടീമിലേക്കെത്തിക്കാനാവും രാജസ്ഥാന്‍ ശ്രമിക്കുക. മുന്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് താരത്തെ അഞ്ച് കോടിക്കുള്ളില്‍ വാങ്ങാന്‍ രാജസ്ഥാന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

കെയ്ല്‍ ജാമിസന്‍, ജെറാള്‍ഡ് കോയിറ്റ്‌സെ, സിക്കന്തര്‍ റാസ എന്നിവരേയും രാജസ്ഥാന്‍ നോട്ടമിടാന്‍ സാധ്യതയുണ്ട്. മികച്ച പേസ് ഓള്‍റൗണ്ടറില്ലാതെ രാജസ്ഥാന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് തന്നെ പറയാം. പേഴ്‌സില്‍ പണം കുറവായ രാജസ്ഥാന് പേസ് നിരയിലേക്ക് കൂടുതല്‍ താരങ്ങളെ എത്തിക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ രണ്ടാം ദിനത്തിലെ നീക്കങ്ങള്‍ വളരെ സൂഷ്മതയോടെ വേണം. ദ്രാവിഡും രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിന്റേയും പദ്ധതികള്‍ എന്താവുമെന്ന് കണ്ടറിയാം.

ആര്‍ച്ചറുടെ വരവ് ഗുണം ചെയ്യും

ട്രന്റ് ബോള്‍ട്ടിനെ തിരികെ കൊണ്ടുവരാനുള്ള രാജസ്ഥാന്‍ ശ്രമം പാളിയതോടെ പകരം ടീമിലേക്കെത്തിച്ച താരമാണ് ജോഫ്രാ ആര്‍ച്ചര്‍. ഇംഗ്ലണ്ട് സൂപ്പര്‍ പേസറെ ഒപ്പം കൂട്ടിയത് രാജസ്ഥാനെ സംബന്ധിച്ച് വലിയ കരുത്താവുന്ന കാര്യമാണ്. 12.5 കോടി ആര്‍ച്ചറിനായി മുടക്കിയത് മികച്ച നീക്കമായിത്തന്നെ പറയാം. ശ്രീലങ്കന്‍ സ്പിന്നര്‍മാരായ വനിന്‍ഡു ഹസരങ്കയേയും മഹേഷ് തീക്ഷണയേയും കൊണ്ടുവന്ന് യുസ് വേന്ദ്ര ചഹാലിന്റേയും ആര്‍ അശ്വിന്റേയും വിടവ് നികത്താന്‍ രാജസ്ഥാന്‍ ശ്രമിച്ചിട്ടുണ്ട്. ആകാശ് മദ് വാളിന്റെ വരവും ടീമിന് ഗുണം ചെയ്‌തേക്കും.

Story first published: Monday, November 25, 2024, 6:14 [IST]
Other articles published on Nov 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+