Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: എവിടെ ബോള്‍ട്ട്? റോയല്‍സ് കാണിച്ചത് വന്‍ മണ്ടത്തരം!! എന്തുകൊണ്ടെന്നറിയാം

ഐപിഎല്ലിന്റെ മെഗാ താരലേലത്തിനു മുന്നോടിയായി ആറു താരങ്ങളെ നിലനിര്‍ത്തിയ ടീമുകളിലൊന്നാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. നായകന്‍ സഞ്ജുവിനെക്കൂടാതെ ഓപ്പര്‍ യശസ്വി ജയ്‌സ്വാള്‍, ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്, വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേല്‍, വിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഇന്ത്യന്‍ പേസര്‍ സന്ദീപ് ശര്‍മ എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയത്.

സഞ്ജുവിനും ജയ്‌സ്വാളിനും 18 കോടി രൂപ വീതം നല്‍കിയപ്പോള്‍ പരാഗിനും ജുറേലിനും 14 കോടി രൂപ വീതമാണ് പ്രതിഫലം. ഹെറ്റ്‌മെയര്‍ക്കു 11 കോടിയും സന്ദീപിനു നാലു കോടിയുമാണ് പ്രതിഫലമായി ലഭിക്കുക.

എന്നാല്‍ കളിക്കാരെ നിലനിര്‍ത്തിയപ്പോള്‍ വലിയൊരു മണ്ടത്തരം റോയല്‍സിന്റെ ഭാഗത്തു നിന്നും സംഭവിച്ചതായി കാണാം. ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനെ കൈവിട്ടുവെന്നതാണ് അവര്‍ വരുത്തിയ ഏറ്റവും വലിയ പിഴവ്. ഇതിന്റെ കാരണങ്ങള്‍ നോക്കാം.

TRENT BOULT

ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റ്

ആധുനിക ക്രിക്കറ്റില്‍ ന്യൂബോള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ നിലവില്‍ ട്രെന്റ് ബോള്‍ട്ടിനേക്കാള്‍ മികച്ചൊരു താരം ഇല്ലെന്നു തന്നെ പറയേണ്ടി വരും. കാരണം ഏതു തരത്തിലുള്ള പിച്ചുകളിലം ബോള്‍ ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യിക്കാനും എതിര്‍ ടീം ബാറ്റര്‍മാരെ കുഴപ്പത്തിലാക്കാനും അദ്ദേഹത്തിനു സാധിക്കും. അതുകൊണ്ടു തന്നെ ബോള്‍ട്ടിനെ കൈവിട്ടതിലൂടെ വലിയൊരു പിഴവാണ് റോയല്‍സിനു സംഭവിച്ചതെന്നു ഉറപ്പിച്ചു പറയാം.

2022ലെ മെഗാ ലേലത്തില്‍ റോയല്‍സിലെത്തിയതു മുതല്‍ ബൗളിങില്‍ ടീമിന്റെ തുറുപ്പുചീട്ടായിരുന്നു അദ്ദേഹം. പവര്‍പ്ലേയില്‍ തന്നെ വിക്കറ്റുകളെടുത്ത് ടീമിനു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ നല്‍കി കളിയില്‍ പിടിമുറുക്കാന്‍ സഹായിച്ചത് ബോള്‍ട്ടിന്റെ മാജിക്കല്‍ സ്‌പെല്ലുകളായിരുന്നു.

ഐപിഎല്‍ ചരിത്രമെടുത്താല്‍ പവര്‍പ്ലേയില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളര്‍ കൂടിയാണ് അദ്ദേഹമെന്നു ഇതു അടിവരയിടുന്നു. 103 ഇന്നിങ്‌സുകളില്‍ നിന്നും ബോള്‍ട്ട് പിഴുതത് 63 വിക്കറ്റുകളാണ്. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ (74 വിക്കറ്റ്) അദ്ദേഹത്തിനു മുന്നിലുള്ളൂ.

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്കു പകരം ബോള്‍ട്ടിനെയായിരുന്നു റോയല്‍സ് നിലനിര്‍ത്തേണ്ടിയിരുന്നത്. കാരണം ഫിനിഷറുടെ റോളിലേക്കു ലേലത്തില്‍ റോയല്‍സിനു വേറെയും ഓപ്ഷനുകള്‍ ലഭിക്കും. പക്ഷെ ബോള്‍ട്ടിനെപ്പോലെയൊരു ബൗളറെ ടീമിലെത്തിക്കുക അവര്‍ക്കു അത്ര എളുപ്പമായിരിക്കില്ല.

TRENT BOULT

അനുഭവസമ്പത്തുള്ള താരം

അന്താരാഷ്ട്ര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും അനുഭവസമ്പത്താണ് ട്രെന്റ് ബോള്‍ട്ടിനെ വിലമതിക്കാനാവാത്ത താരമാക്കി മാറ്റുന്ന രണ്ടാമത്തെ കാര്യം. ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി 103 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. ഐപിഎല്ലില്‍ 100ന് മുകളില്‍ മല്‍സരങ്ങളില്‍ കളിക്കുകയെന്നത് ഒരു വിദേശ ബൗളറെ സംബന്ധിച്ച് തീര്‍ച്ചയായും വലിയ നേട്ടം തന്നെയാണ്.

അന്താരാഷ്ട്ര ടി20യില്‍ ന്യൂസിലാന്‍ഡിനായി 61 മല്‍സരങ്ങളിലും ബോള്‍ട്ട് കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നു 83 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അതുകൊണ്ടു തന്നെ അടുത്ത ഐപിഎല്‍ സീസണിലും റോയല്‍സിന്റെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കാന്‍ ബോള്‍ട്ട് തന്നെയായിരുന്നു ബെസ്റ്റ്.

നിലവില്‍ റോയല്‍സ് നിലനിലനിര്‍ത്തിയ ഏക പേസറായ സന്ദീപ് ശര്‍മയ്ക്കു അനുഭവസമ്പത്ത് കുറവാണ്. മാത്രമല്ല പവര്‍പ്ലേയെക്കാള്‍ മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമാണ് അദ്ദേഹം കൂടുതല്‍ മികവും പുലര്‍ത്താറുള്ളത്. അതുകൊണ്ടു തന്നെ ബോള്‍ട്ടുണ്ടെങ്കില്‍ ബൗളിങില്‍ കൂടുതല്‍ ബാലന്‍സും കൊണ്ടുവരാന്‍ റോയല്‍സിനു സാധിക്കുമായിരുന്നു.

അതേസമയം, 2015 മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് ബോള്‍ട്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു താരത്തിന്റെ അരങ്ങേറ്റം. തുടര്‍ന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കു വേണ്ടി കളിച്ച ശേഷമാണ് ബോള്‍ട്ട് റോയല്‍സിലേക്കു ചേക്കേറിയത്. ഐപിഎല്‍ കരിയറില്‍ 101 മല്‍സരങ്ങളില്‍ നിന്നും 121 വിക്കറ്റുകളാണ് അദ്ദേഹം പോക്കറ്റിലാക്കിയത്. ഒരു നാലു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും.

Story first published: Friday, November 1, 2024, 16:03 [IST]
Other articles published on Nov 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+