Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഡെത്ത്' ഓവറില്‍ ചെണ്ട, 12.5 കോടി വെള്ളത്തില്‍!! സഞ്ജു പെട്ടു? ഇതിലും ഭേദം 18കാരന്‍

ലാഹോര്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടും അഫ്ഗാനിസ്താനും തമ്മിലുള്ള ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിനു ശേഷം ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ നെഞ്ചിടിപ്പ് കൂടിയിരിക്കുകയാണ്. കാരണം വരാനിരിക്കുന്ന സീസണില്‍ പേസ് ബൗളിങില്‍ അവരുടെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കേണ്ട ബൗളറാണ് തല്ലുകൊള്ളിയായി മാറിയത്.

ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനെ കൈവിട്ട ശേഷം മെഗാ ലേലത്തില്‍ പകരം കൊണ്ടു വന്നിരിക്കുന്ന ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറാണ് അവസാന ഓവറുകളില്‍ 'ചെണ്ടയായത്'. ഇങ്ങനെയെങ്കില്‍ പകരം ആരെ ചുമതലയേല്‍പ്പിക്കുന്നൊണ് റോയല്‍സിനെയും നായകന്‍ സഞ്ജു സാംസണിനെയും കുഴപ്പിക്കുന്ന കാര്യം.

ARCHER ENGLAND

ആര്‍ച്ചറുടെ പ്രകടനം

അഫ്ഗാനിസ്താനുമായുള്ള മല്‍സരത്തില്‍ ന്യൂബോള്‍ കൊണ്ടും മധ്യ ഓവറുകളിലുമെല്ലാം നന്നായി പന്തെറിഞ്ഞ ശേഷമാണ് ഡെത്ത് ഓവറുകളില്‍ ജോഫ്ര ആര്‍ച്ചര്‍ വാരിക്കോരി റണ്‍സ് നല്‍കിയത്. കളിയില്‍ 10 ഓവര്‍ ബൗള്‍ ചെയ്ത അദ്ദേഹം 6.4 ഇക്കോണമി റേറ്റില്‍ 64 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11

ആദ്യ പവര്‍പ്ലേയിലാണ് മൂന്നു വിക്കറ്റുകളും ആര്‍ച്ചര്‍ പോക്കറ്റിലാക്കിയത്. അഞ്ചാം ഓവറിലെ ആദ്യ ബോളില്‍ അദ്ദേഹം വമ്പനടിക്കാരനായ റഹ്മാനുള്ള ഗുര്‍ബാസിനെ (6) ബൗള്‍ഡാക്കി ഇംഗ്ലണ്ടിനു ആദ്യ ബ്രേക്ക്ത്രൂ സമ്മാനിക്കുകയായിരുന്നു. ഇതോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകള്‍ പിഴുത ഇംഗ്ലണ്ട് ബൗളറായും ആര്‍ച്ചര്‍ മാറി.

ഇതേ ഓവറിലെ അഞ്ചാമത്തെ ബോളില്‍ സെദിഖുള്ള അതലിനെയും (4) ആര്‍ച്ചര്‍ മടക്കുകയായിരുന്നു. അഫ്ഗാന്‍ താരത്തെ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുക്കുകയാണ് ചെയ്തത്. ഒമ്പതാമത്തെ ഓവറില്‍ തന്റെ മൂന്നാമത്തെ ഇരയെയും ആര്‍ച്ചര്‍ കണ്ടെത്തി. നാലു റണ്‍സെടുത്ത റഹ്മത്ത് ഷായെ ആദില്‍ റഷീദ് പിടികൂടുകയായിരുന്നു.

ആറോവറില്‍ 22 റണ്‍സിനു മൂന്നു വിക്കറ്റെന്ന നിലയിലാണ് ആര്‍ച്ചര്‍ തന്റെ സ്‌പെല്‍ അവസാനിപ്പിച്ചത്. ഇതിനു ശേഷം മധ്യ ഓവറുകളില്‍ രണ്ടോവര്‍ കൂടി ബൗള്‍ ചെയ്ത അദ്ദേഹം 12 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ.

ഡെത്ത് ഓവറില്‍ ദുരന്തം

ആദ്യ രണ്ടു സ്‌പെല്ലുകളിലും നന്നായി പന്തെറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ പക്ഷെ ഡെത്ത് ഓവറുകളില്‍ ശരിക്കും തല്ലുവാങ്ങി. എട്ടോവറില്‍ 34 റണ്‍സിനു മൂന്നു വിക്കറ്റെടുത്ത അദ്ദേഹത്തെ 44ാം ഓവറിലാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ വീണ്ടും വിളിച്ചത്. പക്ഷെ ഇബ്രാഹിം സദ്രാനും മുഹമ്മദ് നബിയും ചേര്‍ന്ന് അദ്ദേഹത്തെ പഞ്ഞിക്കിട്ടു. 20 റണ്‍സാണ് ആര്‍ച്ചറുടെ ഈ ഓവറില്‍ അഫ്ഗാന്‍ ജോടികള്‍ അടിച്ചെടുത്തത്.

JOFRA ARCHER

ആദ്യ ബോളില്‍ സിക്‌സര്‍ പായിച്ചാണ് ആര്‍ച്ചറെ സദ്രാന്‍ വരവേറ്റത്. അടുത്ത രണ്ടു ബോളില്‍ രണ്ടു റണ്‍സ്. എന്നാല്‍ അവസാന മൂന്നു ബോളിലും സദ്രാന്‍ ഫോറുകള്‍ അടിച്ചെടുത്തു. പിന്നീട് 48ാം ഓവറിലും ആര്‍ച്ചറാണ് പന്തെറിഞ്ഞത്. ഒരു സിക്‌സറടക്കം 10 റണ്‍സും അദ്ദേഹം വിട്ടുകൊടുത്തു. ആദ്യ എട്ടോവറില്‍ 34 റണ്‍സ് മാത്രം വഴങ്ങിയ ശേഷമാണ് അവസാന രണ്ടോവറില്‍ 30 റണ്‍സ് ആര്‍ച്ചര്‍ വാരിക്കോരി നല്‍കിയത്.

ആര്‍ച്ചറെ വിശ്വസിക്കാമോ?

ഡെത്ത് ഓവറുകളില്‍ തല്ലുവാങ്ങി കൂട്ടിയ ജോഫ്ര ആര്‍ച്ചറിനെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് എങ്ങനെ വിശ്വസിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യം. ട്രെന്റ് ബോള്‍ട്ടിനു പകരം എന്തിനാണ് ജോഫ്ര ആര്‍ച്ചറിനെ വാങ്ങിയത് ? ഐപിഎല്ലില്‍ അദ്ദേഹത്തെ എതിര്‍ ടീമുകള്‍ ഡെത്ത് ഓവറുകളില്‍ പഞ്ഞിക്കിടും. ആര്‍ച്ചറേക്കാള്‍ നല്ലത് പുതുതായി ടീമിലെത്തിയ സൗത്താഫ്രിക്കയുടെ 18 കാരനായ ക്വെന മഫാക്കയെ കളിപ്പിക്കുന്നതാവുമെന്നും ആരാധകര്‍ കുറിക്കുന്നു.

ജോഫ്ര ആര്‍ച്ചര്‍ ഓവര്‍ റേറ്റഡായിട്ടുള്ള ബൗളറാണ്. പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ബൗളിങില്‍ വെള്ളം കുടിക്കുമെന്നുറപ്പാണ്. സന്ദീപ് ശര്‍മയല്ലാതെ വിശ്വസിക്കാവുന്ന ഒരു പേസറും റോയല്‍സ് നിരയില്‍ ഇല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Wednesday, February 26, 2025, 23:20 [IST]
Other articles published on Feb 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+