IPL 2025: 11ല്‍ 8ഉം പൊട്ടി റോയല്‍സ്, പക്ഷെ പരാഗ് പറഞ്ഞത് കേട്ടോ? ഞെട്ടിക്കുന്ന പ്രതികരണം!!
ജയ്പൂര്‍: അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ശേഷം ഐപിഎല്ലിന്റെ 18ാം സീസണില്‍ നിന്നും പുറത്തായ രണ്ടാമത്തെ ഫ്രാഞ്ചൈസിയായി മാറിയിരിക്കുകയാണ് പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ ദിവസം ഹോംഗ്രൗണ്ടായ സവായ്മാന്‍ സിങ് സ്റ്റേഡിയത്തില്‍ നടന്ന ഡു ഓര്‍ ഡൈ മാച്ചില്‍ മുംബൈ ഇന്ത്യന്‍സിനോടു 100 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ് റോയല്‍സിനു നേരിട്ടത്.
ഇത്തവണ കളിച്ച 11 മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണം മാത്രമേ റോയല്‍സിനു ജയിക്കാനായിട്ടുള്ളൂ. ശേഷിച്ച എട്ടിലും തോല്‍വിയായിരുന്നു ഫലം. നേടാനാത് വെറും ആറു പോയിന്റ് മാത്രം. ടൂര്‍ണമെന്റില്‍ ഇത്രയും ദയനീയമായ പ്രകടനം നടത്തിയിട്ടും റോയല്‍സിനെക്കുറിച്ച് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മുംബൈക്കെതിരായ കനത്ത തോല്‍വിക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈയ്ക്കു ക്രെഡിറ്റ്
ഈ മല്‍സരത്തില്‍ നടത്തിയ ഗംഭീര പ്രകടനത്തില്‍ മുംബൈ ഇന്ത്യന്‍സിനു ക്രെഡിറ്റ് നല്‍കിയേ തീരൂവെന്നു റിയാന്‍ പരാഗ് വ്യക്തമാക്കി. മുംബൈ ഇന്ത്യന്‍സ് ഈ കളിയില്‍ വളരെ നന്നായി ബാറ്റ് ചെയ്തു. ഗെയിംമിനെ അവസാനെ വരെ ഒരു പോലെ കൊണ്ടുപോയ അവര്‍ ഓവറില്‍ 10 റണ്‍സെന്നത് സ്ഥിരമായി നേടിക്കൊണ്ടിരിക്കുകയും ചെയ്തു. കൂടാതെ അവസാന ഓവര്‍ വരെ അഗ്രസീവായി മുന്നേറുകയും ചെയ്തിട്ടുണ്ട്.
ഞങ്ങളുടെ കാര്യത്തിലേക്കു വന്നാല്‍ ബാറ്റിങില്‍ ഇതു ഞങ്ങളുടെ ദിവസമായിരുന്നില്ല. 190-200 റണ്‍സ് ഇവിടെ ചേസ് ചെയ്യാവുന്ന ടോട്ടലായിരുന്നു. പക്ഷെ അവസാന ഓവറുകളില്‍ ഹാര്‍ദിക്കും സൂര്യ ഭായിയയും സ്‌കോര്‍ പിന്നെയുമുയര്‍ത്തിയെന്നും പരാഗ് വിശദമാക്കി.
അവസാനത്തെ അഞ്ചോവറില്‍ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും വൈസ് ക്യാപ്റ്റനായ സൂര്യുമാര്‍ യാദവും വെടിക്കെട്ട് ബാറ്റിങാണ് കാഴ്ചവച്ചത്. 14.2 ഇക്കോണമി റേറ്റില്‍ 71 റണ്‍സ് ഇരുവരും വാരിക്കൂട്ടി. ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ 23 ബോളില്‍ നിന്നും പുറത്താവാതെ 48 റണ്‍സ് വീതമാണ് ഹാര്‍ദിക്കും സൂര്യയും അടിച്ചെടുത്തത്. 15 ഓവറുകള്‍ കഴിയുമ്പോള്‍ രണ്ടു വിക്കറ്റിനു 146 റണ്‍സെന്ന നിലയിലായിരുന്നു മുംബൈ.
എന്നാല്‍ ശേഷിച്ച അഞ്ചോവറില്‍ ഹാര്‍ദിക്കും സൂര്യയും കത്തിക്കയറിയപ്പോള്‍ മുംബൈയുടെ സ്‌കോറും കുത്തനെ ഉയര്‍ന്നു. സ്പിന്നര്‍ മഹീഷ് തീക്ഷണയെറിഞ്ഞ 16ാം ഓവറില്‍ ഓരോ ഫോറും സിക്‌സറുമടക്കം 15 റണ്‍സ് മുംബൈ നേടി. ജോഫ്ര ആര്‍ച്ചറിന്റെ 17ാം ഓവറില്‍ ഒരു സിക്‌സറടക്കം 14 റണ്‍സും ലഭിച്ചു. 18ാം ഓവറില്‍ റണ്‍മഴയാണ് കണ്ടത്.
അഫ്ഗാന്‍ പേസര്‍ ഫസല്‍ഹഖ് ഫറൂഖിയെറിഞ്ഞ ഓവറില്‍ 21 റണ്‍സാണ് മുംബൈയ്ക്കു ലഭിച്ചത്. മൂന്നു ഫോറുകളും ഒരു സിക്‌സറും ഇതിലുള്‍പ്പെടുന്നു. ആര്‍ച്ചറുടെ 19ാം ഓവറില്‍ ഒരു ഫോറടക്കം ഒമ്പതു റണ്‍സ് മാത്രമേ വന്നുള്ളൂ. ആകാശ് മധ്വാളിനായിരുന്നു അവസാന ഓവര്‍. ഓരോ ഫോറും സിക്‌സറുമടക്കം 13 റണ്‍സും അദ്ദേഹം വഴങ്ങി.
റോയല്‍സിന് പാളിയതെവിടെ?
ഈ സീസണിലെ ഐപിഎഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മോശം പ്രകടമത്തെക്കുറിച്ചും റിയാന്‍ പരാഗ് പ്രതികരിച്ചു. പക്ഷെ വളരെ വിചിത്രമായ ചില കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഒരുപാട് കാര്യങ്ങള്‍ തങ്ങള്‍ നന്നായി ചെയ്തുവെന്നാണ് പരാഗ് അവകാശപ്പെടുന്നത്.

ഒരുപാട് കാര്യങ്ങള്‍ ഈ സീസണില്‍ ഞങ്ങള്‍ നന്നായി ചെയ്തിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ തെറ്റായും ചെയ്തിട്ടുണ്ട്. ശരിയായി ചെയ്തിട്ടുള്ള കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഒരുപാട് പിഴവുകള്‍, ചെറിയ അബദ്ധങ്ങള്‍ എന്നിവയെല്ലാം ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടായി. ഇനി ഇവയൊന്നും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കും.
വളരെ ക്ലോസായിട്ടുള്ള ചില മല്‍സരങ്ങളും ഞങ്ങള്‍ക്കു ഇത്തവണയുണ്ടായിരുന്നു. ആദ്യത്തെ 10 മല്‍സരങ്ങളിലേതു പോലെ അവസരം കിട്ടുകയാണെങ്കില്‍ സീസണില്‍ ഇനി ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ കൂടുതല്‍ നന്നായി ചെയ്യാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും പരഗ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications