Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 7 കളി 15 വിക്കറ്റ്!! ചഹലിന്റെ പകരക്കാരനെ കിട്ടി, സഞ്ജു ഹാപ്പി; ഞെട്ടിയത് മുംബൈ

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന ആശങ്ക സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ അഭാവം ആരു നികത്തുമെന്നതാണ്. എന്നാല്‍ ചഹലിന്റെ പകരക്കാരമായി സ്പിന്‍ ബൗളിങില്‍ പുതിയൊരു തുറുപ്പുചീട്ടിനെ ഇപ്പോള്‍ അവര്‍ കണ്ടെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ അണ്‍ക്യാപ്ഡ് സ്പിന്നറായ കുമാര്‍ കാര്‍ത്തികേയയാണ് ഈ റോള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നു സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലൂടെ തെളിയിച്ചിരിക്കുന്നത്.

മധ്യപ്രദേശിനായി വമ്പന്‍ വിക്കറ്റ് വേട്ട നടത്തിയാണ് അദ്ദേഹം റോയല്‍സിനു വലിയ പ്രതീക്ഷ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസത്തെ മെഗാ ലേലത്തിലാണ് കാര്‍ത്തികേയയെ റോയല്‍സ് സ്വന്തമാക്കിയത്. അവരുടെ നീക്കം ശരിയായിരുവെന്നാണ് മുഷ്താഖ് അലി ട്രോഫിയില്‍ താരം തെളിയിച്ചുകൊണ്ടിരിക്കുന്നത്.

KUMAR KARTIKEYA

കാര്‍ത്തികേയയുടെ പ്രകടനം

സയ്ദ് മുഷ്താഖ് അലി ട്രോഫിയുടെ ഗ്രൂപ്പുഘട്ടമല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളര്‍മാരുടെ ലിസ്റ്റില്‍ മഹാരാഷ്ട്രയുടെ മുകേഷ് ചൗധരിക്കൊപ്പം ഒന്നാംസ്ഥാനം പങ്കിടുകയാണ് കുമാര്‍ കാര്‍ത്തികേയ.

മധ്യ പ്രദേശിനു വേണ്ടി ഏഴു മല്‍സരങ്ങളില്‍ നിന്നും 7.10 എന്ന കിടിലന്‍ ഇക്കോണമി റേറ്റില്‍ 15 വിക്കറ്റുകള്‍ താരം പോക്കറ്റിലാക്കി. 25 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം. ചൗധരിയും 15 വിക്കറ്റുകള്‍ തന്നെയാണ് നേടിയതെങ്കിലും അദ്ദേഹം കാര്‍ത്തികേയയേക്കാള്‍ ഒരു മല്‍സരം കുറച്ചാണ് കളിച്ചിട്ടുള്ളത്.

മുംബൈയ്ക്കു ഞെട്ടല്‍

കുമാര്‍ കാര്‍ത്തികേയയുടെ മാജിക്കല്‍ ഫോം കാരണം ശരിക്കും ഞെട്ടിയത് അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സാണ്. കാരണം 2022ല്‍ മുംബൈയ്‌ക്കൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് ഇടംകൈയന്‍ റിസ്റ്റ് സ്പിന്നറായിട്ടുള്ള 26 കാരനായ താരം.

കഴിഞ്ഞ സീസണ്‍ വരെ കാര്‍ത്തികേയ മുംബൈ ടീമിന്റെ ഭാഗവുമായിരുന്നു. എന്നാല്‍ മെഗാ ലേലത്തിനു മുമ്പ് താരത്തെ അവര്‍ കൈവിടുകയായിരുന്നു. ലേലത്തില്‍ കാര്‍ത്തികേയയെ തിരികെ വാങ്ങാന്‍ മുംബൈ ശ്രമിച്ചതുമില്ല. തുടര്‍ന്നാണ് ലേലത്തില്‍ അദ്ദേഹത്തെ റോയല്‍സ് സ്വന്തമാക്കിയത്.

30 ലക്ഷം രൂപയായിരുന്നു മെഗാ ലേലത്തില്‍ കാര്‍ത്തികേയയുടെ അടിസ്ഥാന വില. റോയല്‍സൊഴികെ മറ്റൊരു ഫ്രാഞ്ചൈസിയും അദ്ദേഹത്തെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചതുമില്ല. ഇതോടെ അടിസ്ഥാന വിലയ്ക്കു തന്നെ കാര്‍ത്തികേയയെ വാങ്ങാന്‍ റോയല്‍സിനു സാധിക്കുകയും ചെയ്തു.

കാര്‍ത്തികേയയുടെ കരിയര്‍

മുംബൈ ഇന്ത്യന്‍സിനു വേണ്ടി രണ്ടു സീസണുകളിലാണ് കുമാര്‍ കാര്‍ത്തികേയ കളിച്ചിട്ടുള്ളത്. 12 മല്‍സരങ്ങളില്‍ നിന്നും 8.44 ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കുകയും ചെയ്തു. 2022ല്‍ നാലു കളിയില്‍ അഞ്ചും 2023ല്‍ എട്ടു കളയില്‍ നിന്നും അഞ്ചും വിക്കറ്റുകളാണ് കാര്‍ത്തികേയക്കു ലഭിച്ചത്. പക്ഷെ അവസാനത്തെ സീസണില്‍ അദ്ദേഹത്തെ ഒരു മല്‍സരത്തില്‍ പോലും മുംബൈ കളിപ്പിച്ചതുമില്ല.

KUMAR KARTIKEYA

കാര്‍ത്തികേയയുടെ ടി20 കരിയറിലേക്കു വന്നാല്‍ 38 മല്‍സരങ്ങളിലാണ് അദ്ദേഹം ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 7.03 ഇക്കോണമി റേറ്റില്‍ 47 വിക്കറ്റുകള്‍ അദ്ദേഹം കൈക്കലാക്കുകയും ചെയ്തു.

അതേസമയയം, ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനായ യുസ്വേന്ദ്ര ചഹലിനെ കഴിഞ്ഞ സീസണിനു ശേഷം തികച്ചും അപ്രതീക്ഷതമായിട്ടാണ് രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടത്. 2022ല്‍ ടീമിലെത്തിയ ശേഷം ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തുറുപ്പുചീട്ടായിരുന്നു അദ്ദേഹം.

പവര്‍പ്ലേ മുതല്‍ ഡെത്ത് ഓവര്‍ വരെ കളിയുടെ ഏതു ഘട്ടത്തിലും ബൗള്‍ ചെയ്യാമെന്നതാണ് ചഹലിനെ സ്‌പെഷ്യലാക്കി മാറ്റിയത്. 2022ല്‍ 27ഉം 2023ല്‍ 21ഉം കഴിഞ്ഞ സീസണില്‍ 18ഉം വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.

Story first published: Sunday, December 8, 2024, 10:06 [IST]
Other articles published on Dec 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+