For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റോയല്‍സിനെ രക്ഷിക്കാന്‍ ഒരു വഴി മാത്രം, സങ്കക്കാരയെ തിരിച്ചുവിളിക്കൂ!! ഫാന്‍സ് രംഗത്ത്

ഗുവാഹത്തി: ഐപിഎല്ലിന്റെ 18ാം സീസണില്‍ പരിതാപകരമായ പ്രകടനം തുടരുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിനെതിരേ ആഞ്ഞടിച്ച് ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡും താല്‍ക്കാലിക ക്യാപ്റ്റന്‍ റിയാന്‍ പരാഗുമെല്ലാം നേരിടുന്നത്. ദ്രാവിഡിനെ പുറത്താക്കി എത്രയും പെട്ടെന്ന് കുമാര്‍ സങ്കക്കാരയെ വീണ്ടും പരിശീലകനായി നിയമിക്കൂയെന്നാണ് ആരാധകരുടെ ആവശ്യം.

കഴിഞ്ഞ ദിവസം നടന്ന ഹോം മാച്ചില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു എട്ടു വിക്കറ്റിന്റെ ദയനീയ തോവിയാണ് റോയല്‍സ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും തീര്‍ത്തും നിറംമങ്ങിയ പ്രകടനമാണ് റോയല്‍സ് കാഴ്ചവച്ചത്. ഒപ്പം ക്യാപ്റ്റന്‍സി പിഴവുകളും കൂടി വന്നതോടെ റോയല്‍സിന്റെ പതനം പൂര്‍ത്തിയായി.

KUMAR SANGAKKARA

സങ്കക്കാരയുടെ റോയല്‍സ്

ഐപിഎല്ലില്‍ കഴിഞ്ഞ മൂന്നു സീസണുകളായി രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ കോച്ചും ടീം ഡയറക്ടറുമെല്ലാം കുമാര്‍ സങ്കക്കാരയായിരുന്നു. ഈ റോള്‍ അദ്ദേഹം ഗംഭീരമായി നിര്‍വഹിക്കുകയും ചെയ്തു. 2022ല്‍ റോയല്‍സിനെ റണ്ണറപ്പാക്കിയ സങ്കക്കാര 2023ല്‍ ടീമിനെ അഞ്ചാമതെത്തിച്ചു. നേരിയ വ്യത്യാസത്തിലാണ് അന്നു റോയല്‍സിനു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായത്. അവസാന സീസണില്‍ പ്ലേഓഫിലാണ് റോയല്‍സ് വീണത്.

എന്നാല്‍ ഈ സീസണിലെ പരിതാപകരമായ തുടക്കം കാണുമ്പോള്‍ റോയല്‍സ് പ്ലേഓഫിലുണ്ടാവുമോയെന്ന കാര്യം പോലും സംശയമാണ്. കഴിഞ്ഞ സീസണിനു ശേഷമാണ് റോയല്‍സില്‍ ചില അഴിച്ചുപണികള്‍ നടത്തിയത്.

Take a Poll

കോച്ച് സ്ഥാനമൊഴിഞ്ഞ സങ്കക്കാര ടീം ഡയറക്ടറുടെ റോള്‍ മാത്രമേറ്റെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യയെ ടി20 ലോകകപ്പില്‍ ചാംപ്യന്മാരാക്കിയ കോച്ച് രാഹുല്‍ ദ്രാവഡിനെ ടീമിന്റെ പരിശീലകസ്ഥാനമേല്‍പ്പിച്ചത്. പക്ഷെ ഈ നീക്കം എത്ര മാത്രം വലിയ അബദ്ധമായെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

സങ്കക്കാര മടങ്ങി വരൂ

സോഷ്യല്‍ മീഡിയയില്‍ രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ വലിയ നിരാശയിലും രോഷത്തിലുമാണ്. ഇനി ടീമിനെ രക്ഷിക്കാന്‍ കുമാര്‍ സങ്കക്കാരയ്ക്കു മാത്രമേ സാധിക്കുകയുള്ളൂവെന്നും എത്രയും പെട്ടെന്നു അദ്ദേഹത്തെ തിരികെ വിളിക്കൂയെന്നുമാണ് ആരാധകരുടെ ആവശ്യം.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജസ്ഥാന്‍ റോയല്‍സില്‍ കുമാര്‍ സങ്കക്കാര ചെയ്ത എല്ലാ നല്ല കാര്യങ്ങളെയും രാഹുല്‍ ദ്രാവിഡ് തകര്‍ത്തിരിക്കുകയാണ്. കഴിഞ്ഞ സീസണിനു ശേഷമെടുത്ത മണ്ടന്‍ തീരുമാനങ്ങളാണ് റോയല്‍സിനെ ഇപ്പോള്‍ ദുരന്തത്തിലേക്കു തള്ളിയിട്ടത്. ഈ തീരുമാനങ്ങളെടുത്തത് തീര്‍ച്ചയായും മുഖ്യ കോച്ചായ ദ്രാവിഡ് തന്നെയാവും.

ലേലത്തില്‍ ട്രെന്റ് ബോള്‍ട്ട്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ക്കായി ശ്രമിക്കാതെ ഒന്നിനും കൊള്ളാത്ത ജോഫ്ര ആര്‍ച്ചറെ വാങ്ങി. ജോസ് ബട്‌ലറിനു പകരം ഷിംറോണ്‍ ഹെറ്റ്‌മെയറെ നിലനിര്‍ത്തി. ഫ്‌ളോപ്പ് ബൗളറായ തുഷാര്‍ ദേശ്പാണ്ഡെയം കൊണ്ടുവന്നു. രാഹുല്‍ ദ്രാവിഡ് വെറും ഫ്രോഡ് കോച്ചാണ്. വിരാട് കോലിയും ജസ്പ്രീത് ബുംറയും കാരണമാണ് ഇന്ത്യ ലോകകപ്പ് നേടിയതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഞ്ഞടിക്കുന്നു.

RAHUL DRAVID

രാജസ്ഥാന്‍ റോയല്‍സ് ടീമിനെ രാഹുല്‍ ദ്രാവിഡ് തകര്‍ത്തിരിക്കുകയാണ്. കുമാര്‍ സങ്കക്കാരയാണ് ഈ ടീമിനെ മാച്ച് വിന്നിങ് സംഘമായി ഉടച്ചു വാര്‍ത്തത്. എന്നാല്‍ ദ്രാവിഡ് മുഖ്യ കോച്ചായി വന്ന ശേഷം നടത്തിയ അഴിച്ചുപണികള്‍ റോയല്‍സിനെ ദുര്‍ബലമാക്കിയിരിക്കുകയാണ്. കഴിഞ്ഞ സീസണിനു ശേഷം കളിക്കാരെ നിലനിര്‍ത്താനും തിരഞ്ഞെടുക്കാനുമുളള ചുമതല സങ്കക്കാരയ്ക്കു നല്‍കണമായിരുന്നു. എങ്കില്‍ ടീം ഇത്ര മാത്രം ദയനീയമായ അവസ്ഥയിലേക്കു വീഴില്ലായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

കുമാര്‍ സങ്കക്കാരയ്ക്കു കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് വളരെ സന്തുലിതമായ, സ്ഥിരതയുള്ള ടീമായിരുന്നു. ലീഗ് ഘട്ടങ്ങളിലെല്ലാം ടീം ആധിപത്യം പുലര്‍ത്തുകയും ചെയ്തിരുന്നു. ഐപിഎല്‍ ട്രോഫി മാത്രമാണ് അവര്‍ക്കു ലഭിക്കാതെ പോയത്. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ദ്രാവിഡ് വന്നതോടെ ഒന്നിനും കൊള്ളാത്ത ടീമായി റോയല്‍സ് മാറിയിരിക്കുകയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

Story first published: Thursday, March 27, 2025, 6:35 [IST]
Other articles published on Mar 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+