Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പ്ലീസ് സഞ്ജൂ, ബട്‌ലറെ എങ്ങനെയെങ്കിലും തിരികെ വാങ്ങൂ!! ഫാന്‍സ് രംഗത്ത്

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണറും സൂപ്പര്‍ താരവുമായ ജോസ് ബട്‌ലര്‍ തങ്ങള്‍ക്കൊപ്പമുണ്ടാവില്ലെന്നത് ഇപ്പോഴും അംഗീകരിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ എന്തു വില കൊടുത്തും തങ്ങളുടെ പ്രിയപ്പെട്ട ബോസിനെ ലേലത്തില്‍ തിരികെ കൊണ്ടു വരാന്‍ നായകന്‍ സഞ്ജു സാംസണിനോടു സോഷ്യല്‍ മീഡിയയില്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ് റോയല്‍സ് ആരാധകര്‍.

റോയല്‍സുമായുള്ള തന്റെ ഏഴു വര്‍ഷത്തെ ബന്ധം അവസാനിച്ചതിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ബട്‌ലര്‍ വികാരഭരിതമായ പോസ്റ്റിട്ടിരുന്നു. അതിനു താഴെ ഹൃദയം തകര്‍ന്ന ഇമാജിയോടെയായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ഇതിനു താഴെയാണ് ബട്‌ലറെ എങ്ങനെയെങ്കിലും ടീമില്‍ തിരികയെത്തിക്കാന്‍ ശ്രമിക്കണമെന്നു റോയല്‍സ് ആരാധകര്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്.

SANJU SAMSON- JOS BUTTLER

ബട്‌ലറെ നമുക്കു വേണം

രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളികളടക്കമുള്ള ആരാധകര്‍ സഞ്ജു സാംസണിനോടു ജോസ് ബട്‌ലറെ തിരികെയെത്തിക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. സഞ്ജു ചേട്ടാ, എന്തിനാണ് ജോസ് ഭായിയെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും പുറത്തുവിട്ടത്? ഞങ്ങള്‍ തമിഴ് ഫാന്‍സ് ഇരുകൈകളും നീട്ടി അദ്ദേഹത്തെ സ്വീകരിക്കുകയും വിരമിക്കുന്നതു വരെ ആഘോഷിക്കുകയും ചെയ്യുമെന്നായിരുന്നു ഒരു പ്രതികരണം.

സഞ്ജൂ, നിങ്ങള്‍ എന്തുകൊണ്ടാണ് ജോസ് ബട്‌ലറെ അടുത്ത സീസണിലും രാജസ്ഥാന്‍ റോയല്‍സിനു ആവശ്യമാണെന്നു ടീം മാനേജ്‌മെന്റിനെ ബോധിപ്പിക്കാതിരുന്നത്? ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തെ പിടിച്ചുനിര്‍ത്തേണ്ടിയിരുന്നത് നിങ്ങളാണ്. പക്ഷെ അതു ചെയ്തില്ല. ഇനി വരാനിരിക്കുന്ന മെഗാ ലേലത്തില്‍ എന്തു വില കൊടുത്തിയാണെങ്കിലും ബട്‌ലറെ നമ്മുടെ ടീമിലേക്കു തിരികെയെത്തിക്കാന്‍ നിങ്ങള്‍ ശ്രമിക്കണമെന്നും ആരാധകര്‍ അഭ്യര്‍ഥിക്കുന്നു.

കൈവിട്ടത് ശരിയായില്ല

രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് പകരം വയ്ക്കാന്‍ സാധിക്കാത്ത ഐക്കണ്‍ താരം തന്നെയാണ് ജോസ് ബട്‌ലര്‍. അദ്ദേഹം റോയല്‍സില്‍ തന്നെ ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ തികച്ചും അപ്രതീക്ഷിതമായി ബട്‌ലറെ ടീം കൈവിടുകയും ചെയ്തു. ഇനി മെഗാ ലേലത്തില്‍ അദ്ദേഹം മറ്റൊരു ടീമിലേക്കു പോവുന്നത് താങ്ങാന്‍ സാധിക്കില്ല. ലേലത്തില്‍ നമുക്കു ബട്‌ലറെ തിരികെ വാങ്ങണം. ഇതിനു നിങ്ങള്‍ തന്നെ ദയവു ചെയ്ത് മുന്‍കൈ എടുക്കണമെന്നും സഞ്ജു സാംസണിനോടു ആരാധകര്‍ അഭ്യര്‍ഥിച്ചു.

സഞ്ജു ചേട്ടാ, ബോസില്ലെങ്കില്‍ എന്തു രാജസ്ഥാന്‍ റോയല്‍സ്? നമ്മുടെ ടീമിന്റെ നട്ടെല്ലാണ് ജോസ് ബട്‌ലര്‍. ലേലത്തില്‍ നമ്മള്‍ അദ്ദേഹത്തെ മറ്റൊരു ഫ്രാഞ്ചൈസിക്കും വിട്ടു നല്‍കരുത്. എങ്ങനെയെങ്കിലും ബട്‌ലറെ നമ്മള്‍ കൈക്കലാക്കണം. ഇതിനു വേണ്ടി നിങ്ങള്‍ മുന്‍കൈയെടുക്കണമെന്നും ആരാധകര്‍ കുറിക്കുന്നു.

JOS BUTTLER

റോയല്‍സിന്റെ വിശ്വസ്തന്‍

രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് അവരുടെ ടീമിലെ ഏറ്റലും വിശ്വസ്തനായ താരം തന്നെയാണ് ജോസ് ബട്‌ലര്‍. ഏതു പ്രതിസന്ധി ഘട്ടത്തില്‍ നിന്നും ടീമിനെ രക്ഷിക്കാന്‍ അസാധാരണ മിടുക്ക് തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറിലെ അനുഭവസമ്പത്തും ബട്‌ലറെ ഇതിനു ഏറെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

2018ലെ മെഗാ ലേലത്തില്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്ന അദ്ദേഹത്തെ പിന്നീടൊരിക്കലും റോയല്‍സ് കൈവിട്ടിരുന്നില്ല. നായകന്‍ സഞ്ജു സാംസണിനെ പോലെ തന്നെ ടീം മാനേജ്‌മെന്റിനും ആരാധകര്‍ക്കുമെല്ലാം പ്രിയങ്കരനായിരുന്നു ബട്‌ലര്‍.

2022ല്‍ സഞ്ജുവിനു കീഴില്‍ റോയല്‍സ് ഫൈനല്‍ കളിച്ചപ്പോള്‍ ഇതിന്റെ പ്രധാന കാരണക്കാരന്‍ അദ്ദേഹമായിരുന്നു. ബാറ്റിങില്‍ ഏറെക്കുറെ തനിച്ചു തന്നെ ടീമിനെ ബട്‌ലര്‍ തോളിലേറ്റുകയായിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നും നാലു വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമടക്കം 863 റണ്‍സുമായി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

Story first published: Monday, November 4, 2024, 12:53 [IST]
Other articles published on Nov 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+