Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: അംപയറെ ജിടി വിലയ്ക്കു വാങ്ങി!! വന്‍ ഒത്തുകളി, തെളിവുമായി റോയല്‍സ് ഫാന്‍സ്

അഹമ്മദാബാദ്: രണ്ടു തുടര്‍ വിജയങ്ങള്‍ക്കു ശേഷം ഐപിഎല്ലില്‍ വീണ്ടും തോല്‍വിയിലേക്കു വീണിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. കരുത്തരുടെ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനോടു അവരുടെ തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡയത്തില്‍ 58 റണ്‍സിന്റെ വന്‍ പരാജയമാണ് സഞ്ജു സാംസണിനും സംഘത്തിനും നേരിട്ടത്.

ജിടി നല്‍കിയ 218 റണ്‍സിന്റെ വന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ റോയല്‍സ് നാലു ബോളുകള്‍ ബാക്കിനില്‍ക്കെ 159 റണ്‍സിനു കൂടാരം കയറുകയായിരുന്നു. അതിനിടെ ടീമിന്റെ കനത്ത പരാജയത്തിനു പിന്നാലെ ജിടിക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് റോയല്‍സിന്റെ ആരാധകര്‍. ജിടിയും അംപയര്‍മാരും ചേര്‍ന്നു ഒത്തുകളിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ അവര്‍ തുറന്നടിക്കുന്നത്.

RIYAN PARAG OUT

വിവാദമായത് ആ സംഭവം

രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിന്റെ വിവാദ പുറത്താവലാണ് കളിയിലെ ടേണിങ് പോയിന്റെന്നു നിസംശയം പറയാം. ഗുജറാത്ത് ടൈറ്റന്‍സും ചേര്‍ന്ന് ഒത്തുകളിച്ചാണ് ഇത്തരമൊരു ചതിയിലൂടെ കളി മാറ്റിയതെന്നും റോയല്‍സിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തുറന്നടിക്കുന്നു.

218 റണ്‍സിന്റെ കൂറ്റന്‍ ടോട്ടല്‍ ചേസ് ചെയ്യവെ ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല റോയല്‍സിനു ലഭിച്ചത്. പവര്‍പ്ലേയില്‍ തന്നെ ഒരു അഗ്രസീവ് തുടക്കം അവര്‍ക്കു വേണ്ടിയിരുന്നു. പക്ഷെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും (6) മൂന്നാമനായെത്തിയ നിതീഷ് റാണയും (1) മൂന്നോവറിനിടെ പുറത്തായതോടെ റോയല്‍സ് രണ്ടിനു 12 റണ്‍സെന്ന നിലയില്‍ ഞെട്ടി.

തുടര്‍ന്നാണ് പരാഗ് ക്രീസിലെത്തിയത്. വളരെ മികച്ച ഫോമില്‍ കാണപ്പെട്ട അദ്ദേഹം നായകന്‍ സഞ്ജു സാംസണിനൊപ്പം മൂന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഈ ജോടി മുന്നേറിയതോടെ റോയല്‍സ് കളിയിലേക്കു തിരിച്ചുവരികും ചെയ്തു. ആറോവറില്‍ തന്നെ റോയല്‍സിന്റെ ടോട്ടല്‍ 50 കടക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനിടെയാണ് മല്‍സരഗതിക്കു തീര്‍ത്തും വിപരീതമായി ഏഴാം ഓവറില്‍ പരാഗ് പുറത്തായത്. പവര്‍പ്ലേയ്ക്കു പിന്നാലെ ഇടംകൈയന്‍ മീഡിയം പേസറായ കുല്‍വന്ത് കെജ്രോളിയയെ ജിടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കൊണ്ടു വരികയായിരുന്നു. കളി മാറ്റി മറിച്ചതും ഈ ഓവര്‍ തന്നെയാണ്. ആദ്യത്തെ മൂന്നു ബോളില്‍ സഞ്ജുവും പരാഗും മൂന്നു സിംഗിളുകളെടുത്തു.

നാലാമത്തെ ബോള്‍ നേരിട്ടത് പരാഗാണ്. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോള്‍ ഡീപ്പ് സ്‌ക്വയര്‍ ലെഗിലേക്കു കളിക്കാന്‍ താരം ശ്രമിക്കുകയായിരുന്നു. പക്ഷെ കണക്ടായില്ല. ഇതു നേരെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈളിലെത്തുകയും അദ്ദേഹം വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയുമായിരുന്നു. ബോള്‍ കടന്നു പോകവെയുണ്ടായ ശബ്ദമായിരുന്നു ഇതിനു കാരണം. അംപയര്‍ അതു ഔട്ടും വിധിക്കുകയായിരുന്നു.

എന്നാല്‍ പരാഗ് റിവ്യു എടുക്കുകയായിരുന്നു. ബാറ്റില്‍ എഡ്ജില്ലെന്നും ഷോട്ടിനു ശ്രമിക്കവെ ബാറ്റ് നിലത്തു തട്ടിയ ശബ്ദമാണ് കേട്ടതെന്നും അദ്ദേഹത്തിനു ഉറപ്പായിരുന്നു. റീപ്ലേ പരിശോധിച്ച തേര്‍ഡ് അംപയറും അതു ഔട്ട് തന്നെയാണെന്നാണ് വിധിച്ചത്. ഇതു കണ്ട പരാഗ് ശരിക്കും ഞെട്ടി. ബാറ്റിനെ ബോള്‍ കടന്നു പോവും മുമ്പ് തന്നെ അള്‍ട്രാ എഡ്ജില്‍ സ്‌പൈക്ക് കാണിച്ചിരുന്നു. ഇതു ബാറ്റ് നിലത്തു തട്ടിയതു കാരണമായിരുന്നു.

തേര്‍ഡ് അംപയുടെ തീരുമാനത്തില്‍ അതൃപ്തനായ പരാഗ് ആദ്യം ക്രീസ് വിടാന്‍ കൂട്ടാക്കിയില്ല. ബാറ്റ് നിലത്തു തട്ടിയപ്പോഴുള്ള സ്‌പൈക്കാണ് കണ്ടതെന്നു അദ്ദേഹം അംപയര്‍മാരോടു വാദിക്കുന്നതും കാണാമായിരുന്നു. പക്ഷെ തേര്‍ഡ് അംപയറുടെ തീരുമാനം അന്തിമമായതിനാല്‍ പരാഗിനു നിരാശയോടെ ക്രീസ് വിടേണ്ടി വരികയായിരുന്നു. സഞ്ജു- പരാഗ് ജോടി ഒരു 10-12 വരെ ഓവറുകളെങ്കിലും ക്രീസിലുണ്ടായിരുന്നെങ്കില്‍ റോയല്‍സിനു ഉറപ്പായും ജയിക്കാമായിരുന്നു. പക്ഷെ പരാഗിന്റെ വിക്കറ്റ് കളി മാറ്റുകയായിരുന്നു.

SANJU PARAG

ഗുരുതര ആരോപണം

റിയാന്‍ പരാഗിനെ ഗുജറാത്ത് ടൈറ്റന്‍സും അംപയര്‍മാരും ചേര്‍ന്നു ചതിയിലൂടെ പുറത്താക്കിയതാണെന്നും ഇത്തരമൊരു കള്ളത്തരം കാണിച്ചിരുന്നില്ലെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം ഉറപ്പായും ജയിക്കുമായിരുന്നുവെന്നുമാണ് ആരാധകര്‍ പറയുന്നത്.

രാജസ്ഥാന്‍ റോയല്‍സിനെതിരേ അംപയര്‍മാരും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ ഒത്തുകളി നടന്നുവെന്നത് പകല്‍ പോലെ വ്യക്തമാണ്. റിയാന്‍ പരാഗ് തീര്‍ച്ചയായും ഔട്ടായിരുന്നില്ല. ബാറ്റില്‍ ബോള്‍ എഡ്ജായതല്ല, മറിച്ച് ബാറ്റ് നിലത്തു തട്ടിയപ്പോഴുള്ള സ്‌പൈക്കാണ് അള്‍ട്രാ എഡ്ജില്‍ കണ്ടതെന്നു വളരെ വ്യക്തമാണ്. എന്നിട്ടും ഹോം ടീമായ ജിടിയെ ജയിപ്പിക്കാന്‍ തേര്‍ഡ് അംപയര്‍ അനുകൂല വിധി സ്വീകരിച്ചതായും ആരാധകര്‍ തുറന്നടിക്കുന്നു.

ഒരു വിക്കറ്റ് എങ്ങനെ കളി മാറ്റി മറിക്കും എന്നതിനു മികച്ച ഉദാഹരമാണ് റോയല്‍സും ജിടിയും തമ്മിലുള്ള മല്‍സരം. സഞ്ജു സാംസണും റിയാന്‍ പരാഗും ചേര്‍ന്ന് റോയല്‍സിനെ ജയത്തിലേക്കി നയിക്കവെയാണ് ജിടിക്കു അംപയര്‍മാരുടെ സഹായം ലഭിക്കുന്നത്. ഇതു തീര്‍ച്ചയായും ഒത്തുകളിയാണന്നതില്‍ സംശയമില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Thursday, April 10, 2025, 6:41 [IST]
Other articles published on Apr 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+