Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ബട്‌ലറും ബോള്‍ട്ടും ചഹലുമൊക്കെ പോട്ടെ!! ഈ ടീം മതി, തെറ്റ് സമ്മതിക്കാതെ കോച്ച്

ഐപിഎല്ലിന്റെ 18ാം സീസണില്‍ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വഴിയെ അവരും ഇത്തവണ പ്ലേഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സുമായുള്ള കഴിഞ്ഞ കളിയിലേറ്റ 100 റണ്‍സിന്റെ വന്‍ പരാജയമാണ് റോയല്‍സിന്റെ പ്ലേഓഫ് സാധ്യതകള്‍ പൂര്‍ണമായി അവസാനിപ്പിച്ചത്.

ഇത്തവണ ഇതിനകം കളിച്ച 11 മല്‍സരങ്ങളില്‍ എട്ടിലും റോയല്‍സ് തോറ്റിരുന്നു. ജയിച്ചത് വെറും മൂന്നെണ്ണത്തില്‍ മാത്രം. ടൂര്‍ണമെന്റില്‍ റോയല്‍സിന്റെ പതനത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കഴിഞ്ഞ സീസണിനു ശേഷമുള്ള ചില തീരുമാനങ്ങളാണ്. ടീമിലെ നിര്‍ണായക താരങ്ങളായിരുന്ന ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍ എന്നിവരെയെല്ലാം ലേലത്തിനു മുമ്പ് റോയല്‍സ് കൈവിടുകയായിരുന്നു.

ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തിനെതിരേ ഇപ്പോള്‍ വിമര്‍ശനം കൂടൂതല്‍ രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ മാച്ച് വിന്നര്‍മാരായ ഈ കളിക്കാരെ ഒഴിവാക്കിയതു കൊണ്ടല്ല റോയല്‍സിനു ഇത്തവണ തിരിച്ചടി നേരിട്ടതെന്ന വിചിത്രമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് റോയല്‍സിന്റെ ഫീല്‍ഡിങ് കോച്ചായ ദിഷാന്ത് യാഗ്നിക്ക്.

JOS BUTTLER

സൂപ്പര്‍ താരങ്ങളെ വാങ്ങാറില്ല

മുംബൈ ഇന്ത്യന്‍സുമായി ഹോംഗ്രൗണ്ടില്‍ നടന്ന കളിയിലേറ്റ വന്‍ പരാജയത്തിനു ശേഷമാണ് തങ്ങളുടെ അബദ്ധം സമ്മതിക്കാന്‍ തയ്യാറാവാതെ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിങ് കോച്ചായ ദിഷാന്ത് യാഗ്നിക്ക് ആരാധകരെ വീണ്ടും ക്ഷുഭിതരാക്കിയത്.

നായകന്‍ സഞ്ജു സാംസണിനെക്കടാതെ യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സന്ദീപ് ശര്‍മ എന്നീ ആറു കളിക്കാരെയാണ് മെഗാ ലേലത്തിനു മുമ്പ് റോയല്‍സ് നിലനിര്‍ത്തിയത്. ബാക്കിയുള്ളവരെയെല്ലാം അവര്‍ ഒഴിവാക്കുകയും ചെയ്തു.

ദീര്‍ഘകാലമായി ബാറ്റിങില്‍ തങ്ങളുടെ നെടുംതൂണായിരുന്നില്ല ജോസ് ബട്‌ലറെക്കൂടാതെ 2022 മുതല്‍ ടീമിനായി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍, ആവേശ് ഖാന്‍ തുടങ്ങിയവരെയെല്ലാം റോയല്‍സ് പുറത്താക്കുകയും ചെയ്തു. അശ്വിനൊഴികെ റോയല്‍സ് കൈവിട്ട ഈ താരങ്ങളെല്ലാം ലേലത്തിനു ശേഷം പുതിയ ടീമിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ഇതോടെയാണ് റോയല്‍സ് ശരിക്കും വെട്ടിലായത്.

കഴിഞ്ഞ ലേലത്തിനു ശേഷം ഒഴിവാക്കപ്പെട്ട പല വമ്പന്‍ താരങ്ങളും രാജസ്ഥാന്‍ റോയല്‍സിലൂടെ സ്റ്റാറായി മാറിയവരാണെന്നു ഫീല്‍ഡിങ് കോച്ചായ ദിഷാന്ത് യാഗ്നിക് അവകാശപ്പെട്ടു. അവരെല്ലാം ഞങ്ങളുടെ ടീമിലൂടെ സ്റ്റാറായി മാറിയവരാണ്.

ഇപ്പോള്‍ ടീമിന്റെ ഭാഗമായിട്ടുള്ള കളിക്കാരും അതു പോലെ സ്റ്റാറുുകളായി മാറുമെന്ന് ആത്മവിശ്വാസമുള്ളവരാണ്. ഞങ്ങള്‍ അവരെ സ്റ്റാറുകളാക്കി മാറ്റും. ഞങ്ങള്‍ സൂപ്പര്‍ സ്റ്റാറുകളെ വാങ്ങാറില്ല. പകരം സൂപ്പര്‍ സ്റ്റാറുകളെ ഉണ്ടാക്കുകയാണ് ചെയ്യാറുള്ളതെന്നും യാഗ്നിക് വ്യക്തമാക്കി.

ROYALS

ഈ തരത്തിലുള്ള കാര്യങ്ങള്‍ക്കു അപ്പുറത്തേക്കു ഞങ്ങള്‍ നോക്കേണ്ട സമയമായിരിക്കുകയാണ്. അവരൊന്നും (ബട്‌ലര്‍, ബോള്‍ട്ട്, ചഹല്‍) ഞങ്ങള്‍ക്കൊപ്പം ഇപ്പോഴില്ലാത്തതിനാല്‍ കഴിഞ്ഞതൊക്കെ മറക്കുകയും മുന്നോട്ടു പോവുകയും വേണം.

ഇപ്പോള്‍ ഞങ്ങള്‍ക്കു വൈഭവ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരെല്ലാമുണ്ട്. സഞ്ജു സാംസണ്‍ ഞങ്ങളുടെ ക്യാപ്റ്റനുമാണ്. ഈ ടീമുമായി തന്നെ ഞങ്ങള്‍ തുടര്‍ന്നും മുന്നോട്ടു പോവും. ഇതേ ടീമിനെ വച്ച് ജയിക്കാനുള്ള കഴിവ് തങ്ങള്‍ തെളിയിക്കുമെന്നും യാഗ്നിക് കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമിനോടൊപ്പമാണ് ബട്‌ലറുള്ളത്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 406 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. ചഹലാവട്ടെ പഞ്ചാബ് കിങ്‌സിന്റെ കൂടാരത്തിലാണ്. ഒരു ഹാട്രിക്കടക്കം 10 കളിയില്‍ നിന്നും 13 വിക്കറ്റുകള്‍ അദ്ദേഹം പിഴുതു. മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് ബോള്‍ട്ട്. 11 കളിയില്‍ 16 വിക്കറ്റ് താരം പോക്കറ്റിലാക്കി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി ആവേശ് ഒമ്പതു കളിയില്‍ 10 വിക്കറ്റുകളും നേടി.

Story first published: Friday, May 2, 2025, 15:11 [IST]
Other articles published on May 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+