Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: നാലു കളിയില്‍ പടിക്കല്‍ കലമുടച്ചു!! സഞ്ജുവിനും പങ്ക്? കോച്ച് പറഞ്ഞത് കേട്ടോ

ഐപിഎല്ലില്‍ നാലാമത്തെ കളിയിലും വിജയത്തിനു തൊട്ടരികെ വരെയെത്തിയ ശേഷം പടിക്കല്‍ കലമുടച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ത്രില്ലറില്‍ ഒരു റണ്‍സിന്റെ ഞെട്ടിക്കുന്ന പരാജയമാണ് റോയല്‍സിനു നേരിട്ടത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് (സൂപ്പര്‍ ഓവര്‍), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (2 റണ്‍സ്), റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (11 റണ്‍സ്) എന്നിവരോടാണ് ജയിക്കേണ്ടിയിരുന്ന കളി അവര്‍ കൈവിട്ടത്.

മല്‍സരം നന്നായി ഫിനിഷ് ചെയ്യാന്‍ സാധിക്കാതെ പോവുന്നതില്‍ ബാറ്റര്‍മാരെ വിമര്‍ശിച്ചിരിക്കുകയാണ് ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്. പരിക്കേറ്റ് പുറത്തിരിക്കുന്ന നായകന്‍ സഞ്ജു സാംസണിനെയും അദ്ദേഹം കുറ്റപ്പെടുത്തിയെന്നതാണ് എടുത്തു പറയേണ്ട കാര്യം. കഴിഞ്ഞ അഞ്ചു മല്‍സരങ്ങളിലും പരിക്കു കാരണം സഞ്ജു ടീമിനു പുറത്താണ്.

RAJASTHAN ROYALS

പിഴയ്ക്കുന്നത് നാലാം തവണ

ഐപിഎല്ലിന്റെ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ജയിക്കാമായിരുന്ന കളികള്‍ പോലും ഫിനിഷ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നതാണെന്നു വിക്രം റാത്തോഡ് ചൂണ്ടിക്കാട്ടി.

ഞാന്‍ കണക്കുകൂട്ടിയത് ശരിയാണെങ്കില്‍ നാലാമത്തെ ഗെയിമിലാണ് ജയിക്കേണ്ട പൊസിഷനിലെത്തിയ ശേഷം ഞങ്ങള്‍ക്കു അതിനു സാധിക്കാതെ പോയത്. നല്ല രീതിയില്‍ കളി ഫിനിഷ് ചെയ്യാന്‍ ഞങ്ങള്‍ക്കായില്ല. ആ തരത്തിലുള്ള ഒരു സീസണാണ് ഞങ്ങള്‍ക്കു ഇത്തവണത്തേതെന്നും റാത്തോഡ് പറഞ്ഞു.

അനുഭവസമ്പത്തില്ലായ്മല്ല പ്രശ്‌നം

ഈ സീസണില്‍ ജയിക്കേണ്ടിയിരുന്ന മല്‍സരങ്ങള്‍ പോലും നന്നായി ഫിനിഷ് ചെയ്യാന്‍ സാധിക്കാതെ പോയത് ബാറ്റിങ് നിരയുടെ അനുഭവസമ്പത്തിലായ്മ കൊണ്ടല്ലെന്നു വിക്രം റാത്തോഡ് വ്യക്തമാക്കി.

ജയിക്കാമായിരുന്ന നാലു കളികളെടുത്താല്‍ അതില്‍ മുന്നിലും നായകന്‍ സഞ്ജു സാംസണ്‍ പരിക്കു കാരണം കളിച്ചിട്ടില്ല. ഒന്നിലാവട്ടെ പരിക്കേറ്റ് ബാറ്റിങ് പൂര്‍ത്തിയാക്കാതെ റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയും ചെയ്തു. എന്നിട്ടും ടീമിന്റെ പരാജയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ സഞ്ജുവിന്റെയും പേര് റാത്തോഡ് പരാമര്‍ശിക്കുകയായിരുന്നു.

അനുഭവസമ്പത്ത് കുറവായതു കാരണമാണ് ആ നാലു കളികളില്‍ ജയത്തിനരികെ ടീമിനു പിഴച്ചതെന്നു ഞാന്‍ പറയില്ല. റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, നിതീഷ് റാണ, സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരെല്ലാം വേണ്ടത്ര ക്രിക്കറ്റ് കളിച്ചിട്ടുള്ളവരാണ്. അതിനാല്‍ ഇവരയൊന്നും അനുഭവസമ്പത്തില്ലാത്തവരെന്നു വിളിക്കാന്‍ സാധിക്കില്ലെന്നും കോച്ച് വ്യക്തമാക്കി.

RIYAN PARAG

വില്ലനായി പരിക്ക്

പരിക്കുകളും ഈ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനു വില്ലനായി മാറിയിട്ടുണ്ടെന്നു വിക്രം റാത്തോഡ് പറയുന്നു. പരിക്കുകളും ടീമിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നു ഞാന്‍ പറയും. സഞ്ജു സാംസണിനെ ഇപ്പോള്‍ ഞങ്ങള്‍ മിസ്സ് ചെയ്യുന്നതായി നിങ്ങള്‍ക്കറിയാം. കൂടാതെ സന്ദീപ് ശര്‍മയെയും ടീമില്‍ മിസ്സ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി.

ഒരു ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി റോയല്‍സിനു ഇത്തവണ പെര്‍ഫോം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ് റാത്തോഡ് പറയുന്നത്. ടീമിലെ ഭൂരിഭാഗം ബാറ്റര്‍മാരും റണ്ണെടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അവര്‍ നല്ല ഫോമിലാണെന്നു പറയാം. നെറ്റ്‌സില്‍ നന്നായി ബാറ്റും ചെയ്യുന്നുണ്ട്. പക്ഷെ ഒരു ഗ്രൂപ്പെന്ന നിലയില്‍ അതു സംഭവിക്കുന്നില്ല.

ബൗളിങിന്റെ കാര്യവും ഇങ്ങനെ തന്നെയാണ്. വ്യക്തിപരമായി ചില ബൗളര്‍മാര്‍ വളരെ നല്ല സ്‌പെല്ലുകളെറിഞ്ഞിട്ടുണ്ട്. പക്ഷെ ഒരു ഗ്രൂപ്പെന്ന നിലയില്‍ അവര്‍ക്കു അതു സാധിച്ചിട്ടില്ലെന്നും റാത്തോഡ് വിലയിരുത്തി.

Story first published: Monday, May 5, 2025, 10:05 [IST]
Other articles published on May 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+