Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ജയിക്കേണ്ട കളി തോറ്റു, വില്ലനാര്? ഞെട്ടിക്കുന്ന പ്രതികരണവുമായി പരാഗ്!!

കൊല്‍ക്കത്ത: ഐപിഎല്ലില്‍ വീണ്ടുമൊരിക്കല്‍ക്കൂടി വിജയിത്തനരികെ കലമുടച്ചതിന്റെ ഞെട്ടലിലും നിരാശയിലുമാണ് പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കളിയില്‍ അവസാന ബോളില്‍ ഒരു റണ്‍സിന്റെ അവിശ്വസനീയ തോല്‍വിയാണ് റോയര്‍സിനു നേരിട്ടത്. ഇത്തവണ ഇതു നാലാം തവണയാണ് ആരാധകര്‍ക്കു വിജയപ്രതീക്ഷ നല്‍കിയ ശേഷമാണ് റോയല്‍സ് വിജയം കളഞ്ഞുകുളിച്ചത്.

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ത്രില്ലറില്‍ 207 റണ്‍സിന്റെ വിജയലക്ഷ്യമാണ് റോയല്‍ലിനു കെകെആര്‍ നല്‍കിയത്. പക്ഷെ എട്ടു വിക്കറ്റിനു 205 റണ്‍സുമായി റോയല്‍സ് മല്‍സരം അടിയറവയ്ക്കുകയായിരുന്നു. ഈ കളിയില്‍ റോയല്‍സിന്റെ പരാജയത്തിന്റെ കാരണക്കാരന്‍ ആരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. റണ്‍ചേസില്‍ 95 റണ്‍സുമായി ടീമിന്റെ അമരക്കാരനായത് അദ്ദേഹമായിരുന്നു.

RIYAN PARAG

റോയല്‍സ് തോറ്റതെങ്ങനെ?

രാജസ്ഥാന്‍ റോയല്‍സിന്റെ പരാജയത്തിനു തന്റെ ബൗളര്‍മാരെയോ, ബാറ്റര്‍മാേെരാ വിമര്‍ശിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ റിയാന്‍ പരാഗ് തയ്യാറായില്ല. പകരം സ്വയം തന്റെ പ്ലാന്‍ പാളിപ്പോയതു കാരണമാണ് മല്‍സരം കൈവിട്ടു പോയതെന്നു അദ്ദേഹം പറയുന്നു.

റണ്‍ചേസില്‍ അവസാനത്തെ രണ്ടോവറുകള്‍ വരെയെങ്കിലും ക്രീസില്‍ തുടരണമെന്നായിരുന്നു ഞാന്‍ പ്ലാന്‍ ചെയ്തത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞാന്‍ 18ാമത്തെ ഓവറില്‍ (17.4) പുറത്താവുകയായിരുന്നു. എന്റെ ഭാഗത്തു നിന്നുണ്ടായ കണക്കുകൂട്ടലിലെ പിഴവ് കാരണമാണ് വിക്കറ്റ് നഷ്ടമായതെന്നും പരാഗ് വ്യക്തമാക്കി.

പേസര്‍ ഹര്‍ഷിത് റാണയാണ് 18ാമത്തെ ഓവറില്‍ പരാഗിന്റെ വമ്പന്‍ വിക്കറ്റ് സ്വന്തമാക്കിയത്. ഓഫ്സ്റ്റംപിനു പുറത്തെറിഞ്ഞ സ്ലോ ബോളിനെതിരേ അദ്ദേഹമൊരു വമ്പന്‍ ഷോട്ടിനു ശ്രമിക്കുകയായിരുന്നു. പക്ഷെ അതു പ്രതീക്ഷിച്ചതു പോലെ ബാറ്റില്‍ കണക്ടായില്ല. ലോങ്ഓണില്‍ ഇതു നേരെ വൈഭവ് അറോറയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. വെറും 45 ബോളിലാണ് പരാഗ് 95ലെത്തിയത്. എട്ടു സിക്‌സറും നാലു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ബൗളിങ് ഓപ്ഷന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ഡെത്ത് ഓവറിലെ ബൗളിങ് പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിക്കാനും റിയാന്‍ പരാഗ് മറന്നില്ല. അവസാനത്തെ ആറോവറുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട ബൗളിങ് ഓപ്ഷനുകള്‍ ഞങ്ങള്‍ക്കു കണ്ടെത്തേണ്ടത് ആവശ്യമായിരുന്നു എനിക്കു തോന്നുന്നു. അതു മറ്റു ബൗളിങ് ഓപ്ഷനുകളുമായിരിക്കാം. സ്വയമല്ലാതെ, ആരെക്കുറിച്ചും പരാതി പറയാന്‍ സാധിക്കില്ല. ഞങ്ങള്‍ അതു ഫിനിഷ് ചെയ്യേണ്ടതായിരുന്നു. ഉള്‍ക്കാഴ്ചയില്‍ ഞങ്ങള്‍ മറ്റെന്തോ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്.

ആന്ദ്രെ റസ്സല്‍ 10 ബോളില്‍ രണ്ടു റണ്‍സാണ് ഒരു സമയത്തു നേടിയത്. പക്ഷെ അതിനു ശേഷം അദ്ദേഹം തന്റെ ഇന്നിങ്‌സിനെ മാറ്റി മറിചച്ചത് കാണേണ്ട കാഴ്ചയായിരുന്നു. വളരെ ഫ്രീയായി സിക്‌സറുകളടിക്കാന്‍ സാധിക്കുന്ന ഗ്രൗണ്ടായിരുന്നു ഇത്.

RIYAN PARAG

വിക്കറ്റ് അല്‍പ്പം കുഴപ്പം പിടിച്ചതായിരുന്നു. അതുകൊണ്ടു തന്നെ എനിക്കു എന്റെ പോരാട്ടങ്ങള്‍ തിരഞ്ഞെടുക്കേണ്ടിയും വന്നു. പുറത്താവുന്നതിനു മുമ്പ് വരെ ഞാന്‍ വളര നന്നായിട്ട് ബാറ്റ് ചെയ്തുവെന്നു തന്നെയാണ് കരുതുന്നത്. ഫീല്‍ഡിങില്‍ ഞങ്ങളുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അതിന്റെ ഫലമാണ് ഇവിടെ കാണുന്നതെന്നും പരാഗ് വിശദമാക്കി.

റണ്‍ചേസില്‍ പരാഗിനെക്കൂടാതെ യശസ്വി ജയ്‌സ്വാള്‍ (34), വാലറ്റത്ത് ഷിംറോണ്‍ ഹെറ്റ്്‌മെയര്‍ (29), ശുഭം ദുബെ (25*), ജോഫ്ര ആര്‍ച്ചര്‍ (12) എന്നിവര്‍ മാത്രമേ റോയല്‍സ് നിരയില്‍ രണ്ടക്കത്തിലെത്തിയത്. കെകെആറിനായി മോയിന്‍ അലി, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Sunday, May 4, 2025, 21:38 [IST]
Other articles published on May 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+