മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം വരാന്‍ പോവുകയാണ്. ഈ മാസം 24, 25 തീയ്യതികളിലായി ജിദ്ദയിലാണ് ഇത്തവണത്തെ മെഗാ ലേലം നടക്കുന്നത്. ഇതിനോടകം ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടേയും ഒഴിവാക്കിയ താരങ്ങളുടേയും പട്ടിക പുറത്തുവിട്ടിട്ടുണ്ട്. മെഗാ ലേലത്തിലേക്ക് കൂടുതല്‍ പ്രതിഫലവുമായെത്തുന്ന ടീം പഞ്ചാബ് കിങ്‌സാണ്. ഏറ്റവും കുറവ് പ്രതിഫലം രാജസ്ഥാന്‍ റോയല്‍സിനാണ്.
അവസാന സീസണുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇത്തവണ സൂപ്പര്‍ താരങ്ങളെ ഉള്‍ക്കൊള്ളിച്ച് വമ്പന്‍ തിരിച്ചുവരവാണ് ടീമുകള്‍ പ്രതീക്ഷിക്കുന്നത്. മെഗാ ലേലത്തില്‍ പല പ്രധാന താരങ്ങളും ഉള്‍പ്പെടുന്നതിനാല്‍ ഇത്തവണ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കുന്നു. അടുത്ത സീസണിലേക്കുള്ള ടീമായിട്ടില്ലെങ്കിലും നിലവിലെ ടീമുകളുടേയും സൂപ്പര്‍ താരങ്ങളുടേയും സമയം വിലയിരുത്തി ജ്യോതിഷി വമ്പന്‍ പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ്.
പ്ലേ ഓഫില്‍ ഈ ടീമുകളെത്തും
ഇത്തവണത്തെ സീസണില്‍ പ്ലേ ഓഫിലെത്തുന്ന നാല് ടീമുകള്‍ ഏതൊക്കെയാണെന്ന് ജ്യോതിഷി പ്രവചിച്ചിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ പ്ലേ ഓഫിലേക്കെത്തുമെന്നാണ് ജ്യോതിഷി പറയുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സൂപ്പര്‍ താരം എംഎസ് ധോണി കിരീട യോഗത്തിലാണുള്ളത്. വലിയ നേട്ടങ്ങള്‍ തേടിയെത്തുന്ന സമയമാണ് വരാന്‍ പോകുന്നതെന്നാണ് ജ്യോതിഷി പറയുന്നത്.
മുംബൈ ഇന്ത്യന്‍സ് അവസാന സീസണിലെ അവസാന സ്ഥാനക്കാരായിരുന്നു. അഞ്ച് തവണ കപ്പടിച്ച മുംബൈക്ക് വ്യാഴത്തിന്റെ ചില പ്രശ്‌നങ്ങളുണ്ട്. എങ്കിലും ഹാര്‍ദിക്ക് പാണ്ഡ്യക്ക് രാജയോഗമുള്ളതിനാല്‍ ടീം മുന്നേറുമെന്നാണ് ജ്യോതിഷി പറയുന്നത്. രാജസ്ഥാന്‍ റോയല്‍സ് ശുക്ര ദശയിലൂടെയാണ് മുന്നേറുന്നത്. ഇത്തവണ കിരീടത്തിലേക്കെത്താന്‍ വലിയ സാധ്യതയുള്ള ടീമാണ് രാജസ്ഥാനെന്നും പ്ലേ ഓഫില്‍ ഉണ്ടാവുമെന്നും ജ്യോതിഷി പറയുന്നു.
പഞ്ചാബ് കിങ്‌സ് പതിവില്‍ നിന്ന് വ്യത്യസ്തമായി മികച്ച പ്രകടനം നടത്തുമെന്നും പ്ലേ ഓഫിലേക്കെത്താനുള്ള ടീം കരുത്ത് ആര്‍ജിക്കുമെന്നുമാണ് ജ്യോതിഷിയുടെ പ്രവചനം. ഇത്തവണ റിക്കി പോണ്ടിങ്ങിന്റെ പരിശീലനത്തിന് കീഴിലാണ് പഞ്ചാബ് ഇറങ്ങുന്നത്.

ആര്‍സിബിക്ക് ഇത്തവണയും കഷ്ടകാലം
ഈ സാലയെങ്കിലും ആര്‍സിബി കപ്പടിക്കുമോയെന്നാണ് എല്ലാ ആരാധകരും ഉറ്റുനോക്കുന്നത്. വിരാട് കോലി ഇത്തവണ ആര്‍സിബിയുടെ നായകസ്ഥാനത്തേക്ക് വീണ്ടുമെത്തുമെന്നടക്കം റിപ്പോര്‍ട്ടുണ്ട്. എല്ലാ തവണയും വലിയ പ്രതീക്ഷയോടെയെത്തുന്ന ആര്‍സിബിക്ക് ഇത്തവണയും കഷ്ടകാലമാണെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. വിരാട് കോലിക്കും കാര്യമായ പ്രകടനം നടത്താനാവില്ലെന്നും ടീം ഒന്നാകെ നിരാശപ്പെടുത്തുമെന്നാണ് പ്രവചനം.
അവസാന സീസണിലെ റണ്ണറപ്പുകളാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അടുത്ത സീസണില്‍ ഹൈദരാബാദ് പ്ലേ ഓഫിലെത്തില്ലെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സും ഇത്തവണ വലിയ നേട്ടങ്ങളിലേക്ക് പോകില്ല. ഇത്തവണ റിഷഭിനെ ഡല്‍ഹി കൈവിട്ടിരുന്നു. നിലവിലെ ചാമ്പ്യന്മാരായ കെകെആര്‍ ശ്രേയസ് അയ്യരെ ഒഴിവാക്കിയതോടെ ടീമിന്റെ ഭാഗ്യം നഷ്ടപ്പെട്ടുവെന്നാണ് ജ്യോതിഷിയുടെ പ്രവചനം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനും ഗുജറാത്ത് ടൈറ്റന്‍സിനും കാര്യമായൊന്നും ചെയ്യാനാവില്ലെന്നാണ് ജ്യോതിഷി പറയുന്നത്.
കിരീട സാധ്യത കൂടുതല്‍ ആര്‍ക്ക്?
ഇത്തവണ കിരീട സാധ്യത കൂടുതലുള്ളത് രാജസ്ഥാന്‍ റോയല്‍സിനാണെന്നാണ് ജ്യോതിഷി പറയുന്നത്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനാണ് നിലവില്‍ കൂടുതല്‍ ഭാഗ്യമുള്ളത്. അതുകൊണ്ടുതന്നെ കൂടുതല്‍ കിരീട സാധ്യതയും രാജസ്ഥാനാണ്. മലയാളി താരമായ സഞ്ജു സാംസണിന് കീഴില്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന് കപ്പടിക്കാനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. ചെന്നൈ സൂപ്പര്‍ കിങ്‌സ്- രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ നടക്കുമെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. എന്തായാലും ഈ പ്രവചനങ്ങള്‍ നടക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.