Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഗംഭീറിന്റെ വിളിക്കായി 8 കീപ്പര്‍മാര്‍, രാഹുല്‍ ഫസ്റ്റ് ചോയ്‌സ്!! പിന്നില്‍ ആരെല്ലാം?

ഐപിഎല്ലലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യന്‍ ടി20 ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി മല്‍സരരംഗത്തുള്ളത് രണ്ടും മൂന്നും പേരല്ല, മറിച്ച് എട്ടു പേരാണ്. ഇനിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറാത്തവരും ഇക്കൂട്ടത്തിലുണ്ട്. ടൂര്‍ണമെന്റില്‍ കീപ്പര്‍മാരുടെ പ്രകടനം ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ തീര്‍ച്ചയായും ശ്രദ്ധിക്കുന്നുണ്ടാവുമെന്നുറപ്പാണ്. ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയ ശേഷമായിരിക്കും തന്റെ ഒന്നും രണ്ടും കീപ്പര്‍മാരായി ആരൊക്കെ വേണമെന്നതില്‍ അ്‌ദ്ദേഹം തീരുമാനമെടുക്കുക.

ഈ വര്‍ഷം ടി20 ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പും അടുത്ത വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പും നടക്കാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ തനിക്കു പൂര്‍ണമായി വിശ്വസിക്കാവുന്ന രണ്ടു പേരെ ഗംഭീറിനു ആവശ്യവുമുണ്ട്. ഐപിഎല്ലിന്റെ ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഗംഭീറിന്റെ ഫേവറിറ്റ് ലിസ്റ്റിലുള്ളവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

KL RAHUL

യുവതാരങ്ങളില്‍ തിളങ്ങിയത് 2 പേര്‍

ഇന്ത്യന്‍ അണ്‍ ക്യാപ്ഡ് വിക്കറ്റ് കീപ്പര്‍മാരില്‍ ഐപിഎപിഎല്ലിന്റെ ആദ്യപകുതിയില്‍ ശ്രദ്ധിക്കപ്പെട്ടത് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അഭിഷേക് പോറെലും പഞ്ചാബ് കിങ്‌സിന്റെ പ്രഭ്‌സിമ്രന്‍ സിങുമാണ്. ഇരുവരും ടീമുകള്‍ക്കായി ഓപ്പണിങില്‍ ഇറങ്ങിയാണ് അഗ്രസീവ് ഇന്നിങ്‌സുകള്‍ കാഴ്ചവച്ചത്.

ഡിസിക്കു വേണ്ടി എട്ടു മല്‍സരങ്ങളില്‍ പോറെല്‍ ഇതിനകം കളിച്ചുകളിഞ്ഞു. ഇവയില്‍ നിന്നും 146.10 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 225 റണ്‍സാണ്. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടും. പഞ്ചാബിന്റെ വെടിക്കെട്ട് ഓപ്പണറായ പ്രഭ്‌സിമ്രന്‍ മുന്‍ സീസണുകള്‍ പോലെ തന്നെ ഇത്തവണയും സാന്നിധ്യമറിയിച്ചു. എട്ടിന്നിങ്‌സുകളില്‍ നിന്നും 168.54 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ അടിച്ചെടുത്തത് 209 റണ്‍സുമാണ്.

മറ്റൊരു യുവ താരമായ ധ്രുവ് ജുറേലിന്റെ പ്രകടനം അത്ര മികച്ചതല്ലെന്നു കാണാം. രാജസ്ഥാന്‍ റോയല്‍സിനായി എട്ടിന്നിങ്‌സുകളില്‍ നിന്നും 154.03 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹത്തിനു നേടാനായത് 191 റണ്‍സാണ്.

രാഹുല്‍ ഇനി ഫസ്റ്റ് ചോയ്‌സ്?

ഐപിഎല്ലിന്റെ ആദ്യപകുതിയില്‍ ഇന്ത്യയുടെ എട്ടു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുടെ പ്രകടനം വിലയിരുത്തുമ്പോള്‍ ഫസ്റ്റ് ചോയ്‌സായി ഗൗതം ഗംഭീര്‍ പരിഗണിക്കുക പരിചയ സമ്പന്നനായ കെഎല്‍ രാഹുലിനെയായിരിക്കും. ടി20 കരിയര്‍ അവസാനിച്ചെന്നു കരുതിയ ഇടത്തു നിന്നും ഈ ഐപിഎല്ലിലൂടെ അവിശ്വസനീയ തിരിച്ചുവരാണ് അദ്ദേഹം നടത്തിയിരുക്കുന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിട്ട് ഡല്‍ഹി ക്യാപ്പിറ്റല്‍സിലെത്തിയതിനു ശേഷം രാഹുലിന്റെ പ്രകടനത്തില്‍ അവിശ്വസനീയ മാറ്റമാണ് സംഭവിച്ചിട്ടുള്ളത്. സ്ലോ ബാറ്ററെന്നു തന്നെ പരിഹസിച്ചവര്‍ക്കു ബാറ്റ് കൊണ്ടാണ് താരം മറുപടു നല്‍കിയിരിക്കുന്നത്.

ഏഴിന്നിങ്‌സുകളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 160.52 സ്‌ട്രൈക്ക് റേറ്റില്‍ രാഹുല്‍ വാരിക്കൂട്ടിയത് 323 റണ്‍സാണ്. ഇത്രയും മികച്ച ഫോമില്‍ കളിക്കവെ അദ്ദേഹത്തെ ഇനി ഇന്ത്യന്‍ ടീമില്‍ നിന്നും തഴയുക ഗംഭീറിനു ദുഷ്‌കരം തന്നെയായിരിക്കും.ഏകദിനത്തില്‍ ഇപ്പോള്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറായ രാഹുലിനെ തന്നെയാവും ഇനി ഗംഭീര്‍ ടി20യിലും ഈ ചുമതല ഏല്‍പ്പിക്കുക.

SANJU SAMSON

ഈ ഐപിഎല്ലിനു മുമ്പ് വരെ ടി20യില്‍ ഗംഭീറിന്റെ ഫസ്റ്റ് ചോയ്‌സ് സഞ്ജു സാംസണായിരുന്നു. അവസാന മൂന്നു പരമ്പരകളിലും അദ്ദേഹമാണ് ടീമിനായി വിക്കറ്റ് കാത്തത്. എന്നാല്‍ ഇപ്പോള്‍ രാഹുലിന്റെ അപ്രതീക്ഷിത പ്രകനത്തോടെ സഞ്ജുവിനു വഴി മാറിക്കൊടുക്കേണ്ടതായി വരും. രാഹുല്‍ ഫസ്റ്റ് ചോയ്‌സ് റോളിലേക്കു വരുമ്പോള്‍ അദ്ദേഹം വാട്ടര്‍ ബോയ് ആവാന്‍ തന്നെയാണ് സാധ്യത.

പരിക്കു കാരണം ഒരു മല്‍സരം നഷ്ടമായ സഞ്ജു ഏഴിന്നിങ്‌സുകളിലാണ് ഇത്തവണ ബാറ്റ് ചെയ്തത്. 142.58 സ്‌ട്രൈക്ക് റേറ്റില്‍ നേടിയതാവട്ടെ 224 റണ്‍സുമാണ്ട്. ഒരുപക്ഷെ പരിക്ക് വില്ലനായിരുന്നില്ലെങ്കില്‍ ദ്രാവിഡിനെ ഓവര്‍ടേക്ക് ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചേനേ.

ഫ്‌ളോപ്പായി മൂന്നു പേര്‍

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവും നിരാശപ്പെടുത്തിയത് റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നീ മൂന്നു പേരാണ്. ഐപിഎല്ലിന്റെ ആദ്യ പകുതിയിലെ പ്രകടനം പരിഗണിക്കുമ്പോള്‍ ഈ മൂന്നു പേരും ഇന്ത്യന്‍ ടി20 ടീമിലേക്കു ഉടനെയൊന്നും വിളി പ്രതീക്ഷിക്കേണ്ടതില്ല.

സണ്‍റൈസഴ്‌സ് ഹൈദരാബാദ് താരമായ ഇഷാന്‍ ആദ്യ കളിയില്‍ സെഞ്ച്വറിയോടെ തുടങ്ങിയെങ്കിലും പിന്നീട് പ്രകടനം താഴേക്കു പോയി. ഏഴിന്നിങ്‌സുകളില്‍ നിന്നും 170.37 സ്‌ട്രൈക്ക് റേറ്റില്‍ വെറും 138 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭിന്റെ പ്രകടനം ഇതിനേക്കാള്‍ ദയനീയമാണ്. എട്ടിന്നിങ്‌സുകളില്‍ നിന്നും വെറും 96.36 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം നേടിയത് 106 റണ്‍സാണ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു താരമയാ ജിതേഷാവട്ടെ ആറിന്നിങ്‌സുകളില്‍ നിന്നും 140.27 സ്‌ട്രൈക്ക് റേറ്റില്‍ 101 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ഈ പ്രകടനം വച്ച് മൂന്നു പേര്‍ക്കും ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമുണ്ടാവില്ലെന്നുറപ്പാണ്.

Story first published: Thursday, April 24, 2025, 18:52 [IST]
Other articles published on Apr 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+