For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റോയല്‍സിന്റെ കിരീട വരള്‍ച്ച തീര്‍ക്കാന്‍ ദ്രാവിഡ് ! പുതിയ കോച്ചാവും? സഞ്ജുവിന് കോളടിച്ചു

ഐസിസി ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച ശേഷം രാഹുല്‍ ദ്രാവിഡ് തന്റെ അടുത്ത ദൗത്യത്തിനൊരുങ്ങുന്നു. ഐപിഎല്ലില്‍ തന്റെ പഴയ തട്ടകമായ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ കോച്ചാവാന്‍ അദ്ദേഹം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന സീസണില്‍ റോയല്‍സിനെ ദ്രാവിഡ് പരിശീലിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റോയല്‍സും ദ്രാവിഡും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗിക്കുകയാണെന്നും അധികം വൈകാതെ തന്നെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ദ്രാവിഡിന്റെ വരവ് സഞ്ജു സാംസണ്‍ നയിക്കുന്ന റോയല്‍സിനു മുതല്‍ക്കൂട്ടായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ സീസണ്‍ വരെ റോയല്‍സിന്റെ ടീം ഡയറക്ടറായ കുമാര്‍ സങ്കക്കാര തന്നെയാണ് കോച്ചിന്റെ റോളും വഹിച്ചിരുന്നത്. എന്നാല്‍ ദ്രാവിഡ് വരുന്നതോടെ സങ്കക്കാരയ്ക്കു ടീം ഡയറക്ടറുടെ ചുമതല മാത്രമേയുണ്ടാവുകയുള്ളൂ.

RAHUL DRAVID

റോയല്‍സുമായി വളരെയധികം ആത്മബന്ധമുള്ള താരം കൂടിയാണ് ദ്രാവിഡ്. നേരത്തേ വിവിധ റോളുകളില്‍ അദ്ദേഹം റോയല്‍സിനൊപ്പമുണ്ടായിരുന്നു. പക്ഷെ പരിശീലകന്റെ കുപ്പായമണിയുന്നത് ഇതാദ്യമായിട്ടാണ്. നേരത്തേ ക്യാപ്റ്റനും മുഖ്യ ഉപദേശകനുമായിട്ടുമെല്ലാം റോയല്‍സിനൊപ്പം ദ്രാവിഡുമുണ്ടായിരുന്നു. ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണില്‍ നിന്നും 2012ലാണ് അദ്ദേഹം ക്യാപ്റ്റന്‍സിയേറ്റെടുത്തത്.

പിന്നീട് മുഖ്യ ഉപദേശകനായും 2015 വരെ ഫ്രാഞ്ചൈസിക്കൊപ്പം ദ്രാവിഡുണ്ടായിരുന്നു. ക്യാപ്റ്റനായുള്ള ദ്രാവിഡിന്റെ റോയല്‍സിലെ തുടക്കം മോശമായിരുന്നു. 2012ല്‍ അദ്ദേഹം നയിച്ച റോയല്‍സ് പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാല്‍ 2014ല്‍ റോയല്‍സിനെ പ്ലേഓഫിലെത്തിക്കാന്‍ ദ്രാവിഡിനായിരുന്നു.

2015ലാണ് അദ്ദേഹം റോയല്‍സ് വിട്ട് ബിസിസിഐയുമായി സഹകരിക്കാന്‍ ആരംഭിക്കുന്നത്. ഇന്ത്യയുടെ അണ്ടര്‍ 19, എ ടീമുകളുടെ മുഖ്യ കോച്ചായി ദ്രാവിഡ് വരികയായിരുന്നു. അതിനു ശേഷം ബെംഗളരൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) ഡയറക്ടറായും അദ്ദേഹം സ്ഥാനമേറ്റെടുക്കുകയായിരുന്നു.

SANJU SAMSON

തുടര്‍ന്ന് അവിടെ നിന്നാണ് 2021ല്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ മുഖ്യ കോച്ചായി ദ്രാവിഡ് എത്തിയത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടന്ന ടി20 ലോകകപ്പിനു ശേഷം രവി ശാസ്ത്രി പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങിയിരുന്നു. തുടര്‍ന്നാണ് പകരക്കാരനായി ദ്രാവിഡിന്റെ വരവ്. 2022ലെ ടി20 ലോകകപ്പില്‍ അദ്ദേഹം പരിശീലിപ്പിച്ച ടീം സെമി ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. പിന്നീട് ഡബ്ല്യുടിസി ഫൈനല്‍, ഏകദിന ലോകകപ്പ് ഫൈനല്‍ എന്നിവയിലും ഇന്ത്യക്കു അടിതെറ്റി.

ഇതിനിടെ കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ ഇന്ത്യ കിരീടം ചൂടിയിരുന്നു. ഒടുവില്‍ തന്റെ അവസാനത്തെ ദൗത്യമായ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ശേഷം തലയുയര്‍ത്തി ദ്രാവിഡ് പടിയിറങ്ങുകയും ചെയ്തു. 2013ലെ ചാംപ്യന്‍സ് ട്രോഫി വിജയത്തിനു ശേഷം ഇന്ത്യയുടെ ആദ്യത്തെ ഐസിസി കിരീടനേട്ടം കൂടിയാണിത്. കൂടാതെ 2007നു ശേഷം ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ജേതാക്കളായതും ഇതാദ്യമായിട്ടാണ്.

യഥാര്‍ഥത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന്റെ ഫൈനലോടെ ടീമുമായുള്ള ദ്രാവിഡിന്റെ കരാര്‍ അവസാനിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരുടെ അഭ്യര്‍ഥനയെ തുടര്‍ന്നു ടി20 ലോകകപ്പ് വരെ കരാര്‍ നീട്ടാന്‍ അദ്ദേഹം സമ്മതം മൂളുകയായിരുന്നു.

Story first published: Tuesday, July 23, 2024, 10:36 [IST]
Other articles published on Jul 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+