For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ബോള്‍ട്ടടക്കം പുറത്തേക്ക്!! ടീം ഇന്ത്യയിലെ തന്ത്രം റോയല്‍സിലും? ദ്രാവിഡ് ഉറച്ചുതന്നെ

ഐപിഎല്‍ കിരീടത്തിനായുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ 16 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനൊരുങ്ങുകയാണ് പുതിയ കോച്ചായി എത്തിയ ഇന്ത്യയുടെ മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡ്. ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച ശേഷമാണ് പഴയ തട്ടമായ റോയല്‍സിലേക്കു അദ്ദേഹം വന്നിരിക്കുന്നത്. നേരത്തേ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡിനു ഇതു ടീമിലേക്കുള്ള രണ്ടാംവരവ് കൂടിയാണ്.

2008ലെ പ്രഥമ ഐപിഎല്ലിലെ ചാംപ്യന്‍മാരായിരുന്നു റോയല്‍സ്. ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ക്യാപ്റ്റന്‍സിയിലാണ് അന്നു അവര്‍ കിരീടമുയര്‍ത്തിയത്. അതിനു ശേഷമൊരിക്കലും ഐപിഎല്‍ ജേതാക്കളാവാന്‍ റോയല്‍സിനായിട്ടില്ല. സഞ്ജു സാംസണിനു കീഴില്‍ 2022ല്‍ ടീം ഫൈനല്‍ കളിച്ചെങ്കിലും കപ്പിനരികെ കാലിടറി വീണു.

ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചത് ദ്രാവിഡിന്റെ ബ്ലൂപ്രിന്റായിരുന്നു. ദേശീയ ടീമിനൊപ്പം വിജയിച്ച അതേ പ്ലാന്‍ തന്നെ ഇനി റോയല്‍സിലും കൊണ്ടുവരാനായിരിക്കും അദ്ദേഹത്തിന്റെ നീക്കം. അങ്ങനെ സംഭവിച്ചാല്‍ ചില വമ്പന്‍ താരങ്ങളെ അടുത്ത സീസണിനു മുമ്പ് ദ്രാവിഡ് കൈവിടുകയും ചെയ്യും. അദ്ദേഹം തഴയാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാവുമെന്നു നോക്കാം.

TRENT BOULT

ട്രെന്റ് ബോള്‍ട്ട്

2022 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായ, അവരുടെ ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റുമായ ന്യൂസിലാന്‍ഡിന്റെ സൂപ്പര്‍ ബൗളര്‍ ട്രെന്റ് ബോള്‍ട്ടാണ് ഈ ലിസ്റ്റിലെ ഒരാള്‍. പവര്‍പ്ലേയില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഏറ്റവും വിശ്വസ്തനായ ബൗളറാണ് അദ്ദേഹം. പവര്‍പ്ലേയില്‍ തന്നെ വിക്കറ്റുകള്‍ പിഴുത് ടീമിനു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ സമ്മാനിക്കാന്‍ മിടുക്കനാണ് ഇടംകൈയന്‍ പേസറായ ബോള്‍ട്ട്.

പക്ഷെ രാഹുല്‍ ദ്രാവിഡിന്റെ ടീം സെലക്ഷന്‍ നോക്കിയാല്‍ കൡയുടെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ മികവ് പുലര്‍ത്താറുള്ള പേസര്‍മാരെയല്ല അദ്ദേഹം കൂടുതലും പരിഗണിക്കാറുള്ളത്. ബോള്‍ട്ടിന്റെ കാര്യമെടുത്താല്‍ അദ്ദേഹം പവര്‍പ്ലേയിലാണ് കൂടുതല്‍ ഇംപാക്ടുണ്ടാക്കാറുള്ളത്. മധ്യഓവറുകളിലും ഡെത്ത് ഓവറുകളിലൊന്നും അത്രത്തോളം അപകടകാരിയല്ല ബോള്‍ട്ട്.

ഈ കാരണത്താല്‍ കിവി പേസറെ കൈവിടാന്‍ ടീം മാനേജ്‌മെന്റിനോടു ദ്രാവിഡ് ആവശ്യപ്പെടാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല. ബോള്‍ട്ടിനു പകരം കളിയുടെ എല്ലാ ഘട്ടത്തിലും ഇംപാക്ടുണ്ടാക്കുകയും മോശമല്ലാതെ ബാറ്റും ചെയ്യാന്‍ സാധിക്കുന്ന ഒരു വിദേശ ഫാസ്റ്റ് ബൗളറെയാവും ദ്രാവിഡ് നോട്ടമിട്ടേക്കുക. സൗത്താഫ്രിക്കയുടെ യുവ ഫാസ്റ്റ് ബൗളര്‍ മാര്‍ക്കോ യാന്‍സനെപ്പോലെയൊരാളാവും ടീമിലേക്കു വന്നേക്കുക.

യുസ്വേന്ദ്ര ചഹല്‍

ഇന്ത്യയുടെ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ള രണ്ടാമത്തെ താരം. എട്ടാം നമ്പറില്‍ ഒരു ബൗളിങ് ഓള്‍റൗണ്ടറെയാവും റോയല്‍സില്‍ രാഹുല്‍ ദ്രാവിഡ് ആഗ്രഹിക്കുക. കഴിഞ്ഞ ടി20 ലോകകപ്പില്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ഇന്ത്യ ജയിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതായിരുന്നു.

YUZVENDRA CHAHAL

ചഹലാവട്ടെ ബാറ്റിങില്‍ വന്‍ പരാജയവുമാണ്. അതുകൊണ്ടു തന്നെ അക്ഷര്‍ പട്ടേലിനെപ്പോലെ ബാറ്റിങിലും ബൗളിങിലും ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ള ഓള്‍റൗണ്ടറെയാവും ടീമിലേക്കു ദ്രാവിഡ് നോട്ടമിടുന്നത്. ശ്രീലങ്കയുടെ വനിന്ദു ഹസരംഗ റോയല്‍സിനു നല്ലൊരു ഓപ്ഷനാണ്.

റോവ്‌മെന്‍ പവെല്‍

വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ലോവര്‍ ഓര്‍ഡല്‍ ബാറ്റര്‍ റോവ്‌മെന്‍ പവെലാണ് രാജസ്ഥാന്‍ റോയല്‍സില്‍ ചീട്ട് കീറിയേക്കാവുന്ന മൂന്നാമത്തെയാള്‍. കഴിഞ്ഞ സീസണിലാണ് പവെലിനെ റോയല്‍സ് സ്വന്തമാക്കിയത്. ബൗളിങിലും സംഭാവന ചെയ്യാന്‍ സാധിക്കുന്ന ഫിനിഷറെയാണ് രാഹുല്‍ ദ്രാവിഡിന് ആവശ്യം.

അല്ലെങ്കില്‍ നാലാംനമ്പറില്‍ സ്പിന്‍ ബൗളിങിനെ നന്നായി നേരിടാന്‍ സാധിക്കുന്ന ഒരു ഇടംകൈയന്‍ ബാറ്ററെ അദ്ദേഹം ലക്ഷ്യമിടും. ശിവം ദുബെ, നിക്കോളാസ് പൂരന്‍ എന്നിവരെപ്പോലെയൊരു താരമാവും ദ്രാവിഡിന്റെ പ്ലാനിലുള്ളത്.

Story first published: Monday, September 9, 2024, 17:08 [IST]
Other articles published on Sep 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+