Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഒത്തുകളി ദ്രാവിഡുളളപ്പോള്‍ മാത്രം!! ഇതു രണ്ടാംതവണ, വന്‍മതില്‍ ശരിക്കും വില്ലനോ?

പ്രഥമ ഐപിഎല്‍ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് ടീം ഇപ്പോള്‍ വലിയ വിവാദങ്ങള്‍ അകപ്പെട്ടിരിക്കുകയാണ്. ടീം ക്ലച്ച് പടിക്കാന്‍ വലയെവാണ് കൂനിന്‍മേല്‍ കുരുവായി ഒത്തുകളി ആരോപണവും ഉയര്‍ന്നിരിക്കുന്നത്. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിസേഷന്റെ അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനറായ ജയ്ദീപ് ബിഹാനിയാണ് റോയല്‍സിനെതിരേ ഒത്തുകളി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അവസാന കളിയില്‍ റോയല്‍സിന്റെ പ്രകടനത്തിലാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. അനായാസം ജയിക്കേണ്ടിയിരുന്ന കളിയില്‍ റോയല്‍സ് രണ്ടു റണ്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. ഈ മല്‍സരത്തില്‍ റോയല്‍സ് ഒത്തുകളിച്ചുവെന്നായിരുന്നു ബിഹാനിയുടെ ആരോപണം. എന്നാല്‍ റോയല്‍സ് പിന്നീട് ഇതു നിഷേധിച്ച് രംഗത്തു വരികയും ചെയ്തു.

ഐപിഎല്‍ ചരിത്രത്തില്‍ റോയല്‍സ് ടീം രണ്ടാം തവണയും ഒത്തുകളി വിവാദത്തില്‍ കുരുങ്ങി നില്‍ക്കവെ ഇതില്‍ മുഖ്യ കോച്ചും മുന്‍ ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡിന്റെ സാന്നിധ്യം ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിനു വലിയൊരു കാരണം കൂടിയുണ്ട്. അതു എന്താണെന്നു നമുക്കു നോക്കാം.

RAHUL DRAVID

ദ്രാവിഡ് ശരിക്കും മാന്‍ഡ്രേക്ക്?

രാജസ്ഥാന്‍ റോയല്‍സ് മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് യഥാര്‍ഥത്തില്‍ ഒരു മാന്‍ഡ്രേക്ക് ആണോയെന്നാണ് ആരാധകരില്‍ നിന്നുയരുന്ന ചോദ്യം. കാരണം നല്ല രീതിയില്‍ ഐപിഎല്ലില്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്ന ഫ്രാഞ്ചൈസിക്കു അതിനു ശേഷം കഷ്ടകാലമാണ്.

പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഒമ്പതാം സ്ഥാനത്താണ് റോയല്‍സുള്ളത്. ഇത്തവണ ഇതിനകം കളിച്ച എട്ടു മല്‍സരങ്ങളില്‍ അവര്‍ക്കു ജയിക്കാനായത് വെറും രണ്ടെണ്ണെം മാത്രം. ശേഷിച്ച ആറിലും തോല്‍വിയായിരുന്നു ഫലം. ഇനി ശേഷിച്ച ആറു മല്‍സരങ്ങളും ജയിച്ചാല്‍ മാത്രമേ റോയല്‍സിനു പ്ലേഓഫ് ഉറപ്പുള്ളൂ.

ടീമിന്റെ മോശം പ്രകടനം മാത്രമല്ല നായകന്‍ സഞ്ജു സാംസണിന്റെ പരിക്കും അവര്‍ക്കു മറ്റൊരു തിരിച്ചടിയാണ്. ലഖനൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അവസാന മല്‍സരം അദ്ദേഹം കളിച്ചിട്ടില്ല. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള അടുത്ത മല്‍സരവും സഞ്ജുവിനു നഷ്ടമാവും.

ഇവയ്‌ക്കെല്ലാം പിന്നാലെയാണ് ഇപ്പോള്‍ ടീമിനെതിരേ ഒത്തുകളി ആരോപണവും ഉയര്‍ന്നിട്ടുള്ളത്. ഈ സീസണ്‍ റോയല്‍സിനു ഇത്രയും മോശമായി മാറിയതിനു ദ്രാവിഡിനെയാണ് ആരാധകര്‍ പഴിക്കുന്നത്. അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും ഇതിനകം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

ദ്രാവിഡുമായി ബന്ധമെന്ത്?

ഐപിഎല്ലിലെ ഒത്തുകളിയും രാജസ്ഥാന്‍ റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡും തമ്മില്‍ യഥാര്‍ഥത്തില്‍ എന്താണ് ബന്ധമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. അതിനു ന്യായമായ ഒരു കാരണവുമുണ്ട്. 2013ലാണ് ഏറെ കോളിളക്കമുണ്ടാക്കിയ ഐപിഎല്ലിലെ ഒത്തുകളി വിവാദം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. റോയല്‍സ് ടീമിലെ ചില കളിക്കാര്‍ വാതുവയ്പുകാരില്‍ നിന്നും പണം വാങ്ങി ഒത്തുകളിച്ചുവെന്നതായിരുന്നു സംഭവം.

royals

റോയല്‍സ് ടീമിലുണ്ടായിരുന്ന മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തുള്‍പ്പെടെ മൂന്നു താരങ്ങള്‍ അന്നു അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. അജിത് ചാണ്ഡില, അങ്കീത് ചവാന്‍ എന്നിവരായിരുന്നു ഈ കളിക്കാര്‍. പിന്നീട് ഈ താരങ്ങള്‍ക്കെല്ലാം ബിസിസിഐയുടെ ആജീവനാന്ത വിലക്കും നേരിടേണ്ടിവന്നു.

ഈ സംഭവത്തിനു പിന്നാലെ റോയല്‍സിനെ രണ്ടു വര്‍ഷത്തേക്കു വിലക്കുകയും ചെയ്തിരുന്നു. കൂടാതെ അന്വേഷണത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം പ്രിന്‍സിപ്പാള്‍ ഗുരുനാഥ് മെയ്യപ്പനും ഒത്തുകളിയില്‍ പങ്കുള്ളതായി കണ്ടെത്തി. ഇതോടെ റോയല്‍സിനൊപ്പം ചെന്നൈക്കും രണ്ടു വര്‍ഷത്തെ വിലക്ക് നേരിട്ടു.

2013ല്‍ ഒത്തുകളി വിവാദത്തില്‍ കുരുങ്ങവെ റോയല്‍സ് ടീമിനെ നയിച്ചുകൊണ്ടിരുന്നത് ദ്രാവിഡായിരുന്നു. ഇപ്പോള്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം റോയല്‍സ് വീണ്ടുമൊരു ഒത്തുകളി ആരോപണം നേരിടവെ അദ്ദേഹം മുഖ്യ കോച്ചിന്റെ റോളിലുമുണ്ട്.

ഇതു തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നുള്ള സംശയമുയരാനുള്ള കാരണം. ദ്രാവിഡ് ടീമിന്റെ ഏതെങ്കിലും സുപ്രധാന റോളില്‍ നില്‍ക്കവെ മാത്രം എന്തുകൊണ്ടാണ് ടീം കുഴപ്പത്തിലാവുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.

Story first published: Wednesday, April 23, 2025, 17:32 [IST]
Other articles published on Apr 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+