ജിദ്ദ: രണ്ടു ദിവസങ്ങളായി നടന്ന ഐപിഎല്ലിന്റെ മെഗാതാരലേലം അവസാനിച്ചിരിക്കുകയാണ്. ലേലത്തിനു ശേഷം പുതിയ ലുക്കിലാണ് ഓരോ ഫ്രാഞ്ചൈസിയും അടുത്ത സീസണിനായി കച്ചമുറുക്കുന്നത്. പ്രഥമ സീസണിലെ ചാംപ്യന്‍മാരും 2022ലെ റണ്ണറപ്പുകളുമായ രാജസ്ഥാന്‍ റോയല്‍സും ലേലത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. പക്ഷെ അരുടെ അന്തിമ സ്ക്വാഡില്‍ ആരാധകരില്‍ ഒരു വിഭാഗം അത്ര ഹാപ്പിയല്ല.
കഴിഞ്ഞ മൂന്നു സീസണുകളെ അപേക്ഷിച്ച് അത്ര മികച്ച സ്‌ക്വാഡിനെ കണ്ടെത്താന്‍ റോയല്‍സിനായിട്ടില്ലെന്നാണ് ആരാധകരുടെ നിരീക്ഷണം. പുതിയ കോച്ചായി എത്തിയിരിക്കുന്ന ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനെയാണ് ലേലത്തിനു ശേഷം ആരാധകര്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. റോയല്‍സ് ടീമിനെ ദ്രാവിഡ് തകര്‍ത്തിരിക്കുകയാണെന്നാണ് അവര്‍ ആഞ്ഞടിച്ചിരിക്കുന്നത്.

ദ്രാവിഡ് എല്ലാം നശിപ്പിച്ചു
പുതിയ കോച്ചായ രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തതായും കഴിഞ്ഞ കുറച്ചു സീസണുകളിലായുള്ള ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് പോരായ്മകള്‍ ഇപ്പോഴത്തെ റോയല്‍സ് സ്‌ക്വാഡിനുണ്ടെന്നും അവര്‍ തുറന്നടിക്കുകയാണ്.
രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഈ മെഗാ താരലേലം വെറും ശരാശരി മാത്രമായിരുന്നു, ലേലത്തിനു മുമ്പ് നിലനിര്‍ത്തിയ കളിക്കാരെ മാറ്റി നിര്‍ത്തിയാല്‍ ഓക്ഷന്‍ ടേബിളില്‍ രാജസ്ഥാന്‍ റോയല്‍സ് എന്താണ് കാണിച്ചത്? തുഷാര്‍ ദേശ്പാണ്ഡെയെ വാങ്ങിച്ചത് വലിയ മണ്ടത്തരമാണ്. ആകാശ് മധ്വാനിയെയും മഹീഷ് തീക്ഷണയെയും വാങ്ങിയത് മാത്രമാണ് മികച്ചതെന്നു ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.
രാജസ്ഥാന്‍ റോയല്‍സിനെ നശിപ്പിച്ചിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. ലേലത്തില്‍ അദ്ദേഹം വെറും നോക്കുകുത്തിയായിരുന്നു. മികച്ച കളിക്കാരെ ടീമിലെത്തിക്കാനുള്ള ഇടപെടലുകളൊന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും കണ്ടില്ല. ഇതോടെ 2020-21ലെ പഴയ ദുര്‍ലമായ ടീമിലേക്കു റോയല്‍സ് തിരികെ പോയിരിക്കുകയാണെന്നും ആരാധകര്‍ ആഞ്ഞടിക്കുകയാണ്.
അടുത്ത ഐപിഎല്‍ സീസണിലേക്കു രാജസ്ഥാന്‍ റോയല്‍സ് ടീം ഒട്ടും ബാലന്‍സുള്ളതല്ലെന്നു കാണാം. ബാറ്റിങെടുത്താല്‍ അതു വളരെ ശക്തവും കെട്ടുറപ്പുള്ളതുമാണ്. പക്ഷെ ബൗളിങില്‍ ടീം ദുര്‍ബലമാണ്. ഒരുപാട് പ്രശ്‌നങ്ങള്‍ റോയല്‍സിനുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വിമര്‍ശിക്കുന്നു.
രാജസ്ഥാന്‍ റോയല്‍സിന്റെ കഴിഞ്ഞ കുറച്ചു സ്‌ക്വാഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മോശം ടീമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. ഇതിനെല്ലാം കാരണക്കാരന്‍ പുതിയ കോച്ചായി വന്നിരിക്കുന്ന രാഹുല്‍ ദ്രാവിഡാണ്. മുന്‍ കോച്ചായിരുന്ന കുമാര്‍ സങ്കക്കാരയുടെ അതേ തന്ത്രങ്ങളില്‍ അദ്ദേഹത്തിനു ഉറച്ചു നില്‍ക്കാമായിരുന്നെന്നും ആരാധകകര്‍ ചൂണ്ടിക്കാട്ടി.

20 താരങ്ങളെയാണ് മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു സ്വന്തമാക്കാനായത്. ഇതില്‍ 14 പേര്‍ ഇന്ത്യന്‍ താരങ്ങളും നാലു പേര്‍ വിദേശ കളിക്കാരുമാണ്. ധ്രുവ് ജുറേലിനൊപ്പം റിയാന്‍ പരാഗ്, നിതീഷ് റാണ എന്നിവരിലൊരാളും ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയാല്‍ റോയല്‍സ് അടുത്ത സീസണില്‍ പതറും. ജോഫ്ര ആര്‍ച്ചറുടെ ഫിറ്റ്‌നസ് എത്രത്തോളമുണ്ടെന്നതും സംശയമാണ്. അദ്ദേഹം ഫിറ്റല്ലാതിരിക്കുകയും താളം കണ്ടെത്താന്‍ വിഷമിക്കുകയും ചെയ്താല്‍ ബൗളിങിലും റോയല്‍സ് വെള്ളം കുടിക്കുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുകയാണ്.
രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന പ്രശ്‌നം ബാക്കപ്പായി മികച്ച കളിക്കാരില്ലെന്നതണ്. കൂടാതെ ബൗളിങ് ആക്രമണവും ദുര്‍ബലമാണ്. മികച്ച ഫിനിഷര്‍മാരുടെ അഭാവവും ടീമിനു ക്ഷീണമാവും. മെഗാ ലേലത്തില്‍ രാഹുല്‍ ദ്രാവിഡും സംഘവും എന്താണ് കാണിച്ചതെന്നും ആരാധകര്‍ ചോദിക്കുകയാണ്.
രാജസ്ഥാന്‍ റോയല്‍സ് ഫുള്‍ സ്‌ക്വാഡ്
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സന്ദീപ് ശര്‍മ, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, വനിന്ദു ഹസരംഗ, ആകാശ് മധ്വാള്‍, കുമാര്‍ കാര്‍ത്തികേയ, നിതീഷ് റാണ, തുഷാര്‍ ദേശ്പാണ്ഡെ, ശുഭം ദുബെ, യുധ്വീര്‍ സിങ് ചരക്, ഫസല്‍ഹഖ് ഫറൂഖി, വൈഭവ് സൂര്യവന്‍ഷി, കുനാല്‍ റാത്തോഡ്, അശോക് ശര്‍മ, ക്വെന മഫാക്ക.