Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മൂന്ന് ക്യാപ്റ്റന്‍മാരുടെ കസേരയ്ക്കു 'ഇളക്കം', വൈകാതെ തെറിച്ചേക്കും!! ആദ്യമാര്?

ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ ആവേശകരമായ മൂന്നാം റൗണ്ടിലേക്കു കടന്നിരിക്കുകയാണ്. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുള്‍പ്പെടെ പല വമ്പന്‍മാര്‍ക്കും അടിതെറ്റിയ ആഴ്ചകളാണ് കടന്നുപോവുന്നത്. മൂന്നു സര്‍പ്രൈസ് ടീമുകളാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍. ഇവരൊന്നും തന്നെ ഇതുവരെ കിരീടവും നേടിയിട്ടില്ലെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ് ഈ മൂന്നു ടീമുകള്‍. ഇവരൊന്നും സീസണില്‍ തോല്‍വിയറിഞ്ഞിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച് മുന്നേറുകളാണ് ഇവര്‍. എന്നാല്‍ സീസണില്‍ ഫ്‌ളോപ്പ് ഷോ തുടരുന്ന ചില ടീമുകളുടെ നായകര്‍ സൂക്ഷിക്കണം. ഒരുപക്ഷെ ഈ സീസണിന്റെ പകുതിയാവുമ്പോഴേക്കും അവരുടെ ക്യാപ്റ്റന്‍സി തെറിച്ചേക്കും. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.

AJINKYA RAHANE

അജിങ്ക്യ രഹാനെ

നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റനും ഇന്ത്യയുടെ വെറ്ററന്‍ ബാറ്ററുമായ അജിങ്ക്യ രഹാനെയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ശ്രേയസ് അയ്യരില്‍ നിന്നും ഇത്തവണ നായകസ്ഥാനമേറ്റെടുത്ത അദ്ദേഹത്തിനു പ്രതീക്ഷിച്ചതു പോലെ ടീമിനെ നയിക്കാന്‍ സാധിക്കുന്നില്ല. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ അവസാന സ്ഥാനത്തേക്കു കൂപ്പുകുത്തിയിരിക്കുയാണ് കെകെആര്‍ ടീം.

സീസണില്‍ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും തോറ്റ കെകെആറിനു ഒരു കൡയില്‍ മാത്രമാണ് ജയിക്കാനായത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു ഏഴു വിക്കറ്റിന്റെയും മുംബൈ ഇന്ത്യന്‍സിനോടു എട്ടു വിക്കറ്റിന്റെയും കനത്ത പരാജയമാണ് അവര്‍ക്കു നേരിട്ടത്. ഇതാണ് കെകെആറിന്റെ നെറ്റ് റണ്‍റേറ്റ് വളരെ മോശമാവാവും അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെടാനുമുള്ള പ്രധാന കാരണം.

ശ്രേയസിനെ കൈവിട്ടെങ്കിലും കഴിഞ്ഞ തവണ ചാംപ്യന്‍മാരായ കോര്‍ ഗ്രൂപ്പിനെ നിലനിര്‍ത്തിയാണ് കെകെആര്‍ ഈ സീസണില്‍ ഇറങ്ങിയത്. അതുകൊണ്ടു തന്നെ ക്യാപ്റ്റനെന്ന നിലയില്‍ രഹാനെയ്ക്കു കാര്യങ്ങള്‍ എളുപ്പമാവുമെന്നും പ്രതീക്ഷിക്കപ്പെട്ടു. പക്ഷെ കഴിഞ്ഞ എഡിഷനില്‍ കസറിയവരെല്ലാം അദ്ദേഹത്തിനു കീഴില്‍ ഫ്‌ളോപ്പായി കൊണ്ടിരിക്കുകയാണ്. ബാറ്ററെന്ന നിലയിലും രഹാനെയ്ക്കു വലിയ ചലനമുണ്ടാക്കാന്‍ സാധിക്കുന്നില്ല.

ഇതു തീര്‍ച്ചയായും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കു ഭീഷണിയായിട്ടുണ്ട്. അതുകൊണ്ടു തന്നെ എത്രയും പെട്ടെന്നു കെകെആറിനെ രഹാനെ വിജയവഴിയിലേക്കു തിരികെ കൊണ്ടു വരേണ്ടതുണ്ട്. ഇനിയുള്ള മല്‍സരങ്ങളിലും ടീമെന്ന നിലയില്‍ അവര്‍ ക്ലിക്കായില്ലെങ്കില്‍ സീസണിന്റെ പകുതിയാമ്പോഴേക്കും രഹാനെയുടെ ക്യാപ്റ്റന്‍സി തെറിക്കാനിടയുണ്ട്.

റിഷഭ് പന്ത്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പുതിയ നായകനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ് ക്യാപ്റ്റന്‍സി തുലാസിലായി മാറിയിരിക്കുന്ന മറ്റൊരാള്‍. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഓള്‍ടൈം റെക്കോര്‍ഡ് തുകയായ 27 കോടി രൂപ വാരിയെറിഞ്ഞാണ് കഴിഞ്ഞ മെഗാ ലേലത്തില്‍ അദ്ദേഹത്തെ ലഖ്‌നൗ സ്വന്തമാക്കിയത്. പക്ഷെ തന്റെ തുകയോടു ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല, ബാറ്ററുടെ റോളിലും മൂന്നിലൊരു ശതമാനം പോലും നീതി പുലര്‍ത്താന്‍ റിഷഭിനായിട്ടില്ല.

കഴിഞ്ഞ മൂന്നു സീസണുകളിലും ക്യാപ്റ്റനായിരുന്ന കെഎല്‍ രാഹുലിനെ കൈവിട്ടാണ് മോഹവിലയ്ക്കു റിഷഭിനെ എല്‍എസ്ജി വാങ്ങിയത്. പക്ഷെ ഇതു മണ്ടത്തരായി പോയെന്നു ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ലീഗില്‍ ആറാമതാണ് ഇപ്പോള്‍ ലഖ്‌നൗ ടീം. മൂന്നു കളിയില്‍ ഒന്നില്‍ ജയിച്ച അവര്‍ ശേഷിച്ച രണ്ടെണ്ണം തോല്‍ക്കുകയും ചെയ്തു.

RISHABH PANT

ബാറ്റിങില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും റിഷഭിനു നേടാനായത് വെറും 17 റണ്‍സ് മാത്രമാണ്. മുന്‍ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ പൂജ്യത്തിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 15 റണ്‍സിനും അദ്ദേഹം പുറത്തായി. അവസാന കളിയില്‍ പഞ്ചാബ് കിങ്‌സിനെതിരേ നേടാനായത് രണ്ടു റണ്‍സ് മാത്രം. താരത്തിന്റെ ഫ്‌ളോപ്പ് ഷോയില്‍ എല്‍എസ്ജി ഉടമ സഞ്ജീവ് ഗോയെങ്കയ്ക്കു അതൃപ്തിയുണ്ടെന്നാണ് സൂചന.

കഴിഞ്ഞ സീസണില്‍ എല്‍എസ്ജിയുടെ ഒരു കളിയിലെ തോല്‍വിക്കു ശേഷം അന്നത്തെ നായകന്‍ രാഹുലിനെ പരസ്യമായി ശകാരിച്ച് വിവാദത്തിലകപ്പെട്ടയാളാണ് ഗോയെങ്ക. ഇത്തവണ റിഷിനെയും കാത്തിരിക്കുന്നത് സമാന വിധിയാണ്. നായകസ്ഥാനത്തു അദ്ദേഹം ഈ സീസണ്‍ പൂര്‍ത്തിയാക്കുമോയെന്ന കാര്യം സംശയമാണ്.

റുതുരാജ് ഗെയ്ക്വാദ്

അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദാണ് നായകസ്ഥാനം തെറിക്കാനിടയുള്ള മൂന്നാത്തെ താരം. സീസണിനു മുമ്പ് കിരീട ഫേവറിറ്റുകളിലൊന്നയിരുന്നു സിഎസ്‌കെ. കാരണം കടലാസില്‍ അത്രയും ശക്തമായ ടീമായാണ് അവര്‍ കാണപ്പെട്ടത്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ സന്തുലിതമായ ടീമാണ് സിഎസ്‌കെയെന്നു പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തു.

പക്ഷെ കളിക്കളത്തില്‍ സിഎസ്‌കെ ടീം ശരിക്കും പതറുകയാണ്. മൂന്നു കളിയില്‍ ഒരു ജയവും രണ്ടു തോല്‍വിയുമടക്കം രണ്ടു പോയിന്റുള്ള അവര്‍ ഇപ്പോള്‍ ഏഴാംസ്ഥാനത്താണുള്ളത്. ബാറ്റിങില്‍ റുതുരാജ് തിളങ്ങുന്നുണ്ടെങ്കിലും ക്യാപ്റ്റന്‍സിയില്‍ മിടുക്ക് കാണുന്നില്ല. ബാറ്റിങ് ഓര്‍ഡറില്‍ അദ്ദേഹം വരുത്തിയ പിഴവുകളാണ് ചെന്നൈയ്ക്കു തിരിച്ചടിയാവുന്നത്. ഈ സീസണ്‍ മുഴുവന്‍ റുതുരാജ് നായകസ്ഥാനത്തുണ്ടാവുമോയെന്നതു കാത്തിരുന്നു തന്നെ കാണണം.

Story first published: Wednesday, April 2, 2025, 9:23 [IST]
Other articles published on Apr 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+