Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇവരുടെ അവസാന ഐപിഎല്‍, ഇനിയൊരു സീസണ്‍ കളിച്ചേക്കില്ല! ആരൊക്കെ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാന്‍ പോവുകയാണ്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ലേലമായതിനാല്‍ ആരാവും കപ്പിലേക്കെത്തുകയെന്ന് പ്രവചിക്കുക പോലും അസാധ്യം. പല ടീമുകളിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പല ടീമുകളേയും നായകന്മാരും മാറിയിട്ടുണ്ട്. റിഷഭ് പന്ത് മെഗാ ലേലത്തില്‍ ഏറ്റവും പ്രതിഫലം നേടുന്ന താരമായാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലേക്കെത്തിയത്. ഞെട്ടിക്കുന്ന പ്രതിഫലത്തില്‍ ശ്രേയസ് അയ്യര്‍ പഞ്ചാബ് കിങ്‌സിലേക്കുമെത്തി.

എന്തായാലും ഇത്തവണത്തെ ഐപിഎല്‍ ആവേശകരമായിരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇത്തവണത്തെ ഐപിഎല്‍ പല സൂപ്പര്‍ താരങ്ങളുടേയും അവസാന ഐപിഎല്ലായി മാറാന്‍ സാധ്യതകളേറെയാണ്. ഈ സീസണോടെ വിരമിക്കാന്‍ ഇതിഹാസ താരങ്ങളടക്കം കാത്തിരിക്കുകയാണ്. ഇത്തരത്തില്‍ പടിയിറങ്ങാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

രോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സ് മുന്‍ നായകനും ഇന്ത്യന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ അവസാന സീസണായി ഇത് മാറിയേക്കും. പ്രായം തളര്‍ത്തുന്ന രോഹിത് ശര്‍മയുടെ സമീപകാല പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. കരിയറില്‍ മോശം ഫോം തളര്‍ത്തുന്ന രോഹിത് ഇനിയൊരു സീസണില്‍ കൂടി കളിച്ചേക്കില്ല. രോഹിത് ശര്‍മയെ മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയിരുന്നു. അതുകൊണ്ടുതന്നെ തിളങ്ങാനാവാത്ത പക്ഷം രോഹിത് ശര്‍മയെ മുംബൈ പ്ലേയിങ് 11 നിന്ന് മാറ്റാനും മടികാട്ടില്ല. നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ രോഹിത്തിന്റെ അവസാന സീസണായി ഇത് മാറിയേക്കും.

എംഎസ് ധോണിക്കും ലാസ്റ്റ് ചാന്‍സ്

പ്രായവും പരിക്കും തളര്‍ത്തുമ്പോഴും എംഎസ് ധോണി സിഎസ്‌കെയ്ക്കായി കളിക്കുകയാണ്. അവസാന സീസണോടെ ധോണി വിരമിച്ചേനെ. എന്നാല്‍ മെഗാ ലേലത്തിന് ശേഷമുള്ള ആദ്യ സീസണായതിനാല്‍ ധോണി ടീമില്‍ തുടരാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. അനുഭവസമ്പത്തില്ലാത്ത റുതുരാജ് ഗെയ്ക് വാദാണ് നിലവിലെ സിഎസ്‌കെ ക്യാപ്റ്റന്‍. കാല്‍മുട്ടിനുള്ള പരിക്ക് ധോണിക്ക് വലിയ പ്രശ്‌നമാണ്. ഈ സീസണോടെ ധോണി ഐപിഎല്‍ കരിയര്‍ അവസാനിപ്പിച്ചേക്കും. വിരമിച്ചാലും സിഎസ്‌കെയ്‌ക്കൊപ്പം പുതിയ റോളില്‍ ധോണി തുടര്‍ന്നേക്കും.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെക്കും ഇത് അവസാന സീസണായി മാറിയേക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് രഹാനെ. സീനിയര്‍ താരമായ രഹാനെ സിഎസ്‌കെയ്ക്കായി 2023 സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ അവസാന സീസണില്‍ തിളങ്ങാനായിട്ടില്ല. രഹാനെയുടെ സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളും നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ അത്ഭുത പ്രകടനം വരുന്ന സീസണില്‍ പ്രതീക്ഷിക്കാനാവില്ല. വരുന്ന സീസണോടെ രഹാനെ വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതല്‍.

ms dhoni

മനീഷ് പാണ്ഡെ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് ഇത്തവണ മനീഷ് പാണ്ഡെയുള്ളത്. ഐപിഎല്ലില്‍ ആദ്യം സെഞ്ച്വറി നേടിയ ഇന്ത്യക്കാരനാണ് മനീഷ് പാണ്ഡെ. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും തിളങ്ങാനാവാതെ മനീഷ് പാണ്ഡെ നിരാശപ്പെടുത്തുകയാണ്. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ സാധിക്കാത്ത മനീഷ് പാണ്ഡെക്ക് പ്ലേയിങ് 11 ഇടം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ഈ സീസണോടെ മനീഷ് പാണ്ഡെയും വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതല്‍.

മോഹിത് ശര്‍മ

മീഡിയം പേസറായ മോഹിത് ശര്‍മ നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്. സിഎസ്‌കെയിലൂടെ വളര്‍ന്ന താരം ഇന്ത്യക്കായും കളിച്ചിട്ടുണ്ട്. എന്നാല്‍ ഏറെ നാള്‍ തഴയപ്പെട്ട മോഹിത് ഗുജറാത്ത് ടൈറ്റന്‍സിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ഇത്തവണ ഡല്‍ഹിയിലേക്ക് എത്തിപ്പെട്ട മോഹിത്തിന് ഇത് ലാസ്റ്റ് സീസണായി മാറാനാണ് സാധ്യത. മികച്ച ഇക്കോണമിയില്‍ പന്തെറിയുന്ന താരമല്ല മോഹിത്. അതുകൊണ്ടുതന്നെ ഈ സീസണോടെ തഴയപ്പെടാനും വിരമിക്കല്‍ പ്രഖ്യാപിക്കാനുമാണ് സാധ്യത.

Story first published: Friday, February 7, 2025, 19:04 [IST]
Other articles published on Feb 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+